ക്ഷേത്ര താഴികക്കുടത്തിന് ഇടിച്ച് വിമാനം തകർന്നു; പൈലറ്റ് കൊല്ലപ്പെട്ടു, സഹപൈലറ്റിന് ഗുരുതര പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിൽ വിമാനം തകർന്ന് പൈലറ്റ് കൊല്ലപ്പെട്ടു.രേവ ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിന്റെ താഴികകുടത്തിൽ വിമാനം ഇടിക്കുകയായിരുന്നു. അപകടത്തിൽ സഹപലൈറ്റിന് ഗുരുതര പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൗർഹത പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉമ്രി ഗ്രാമത്തിലെ ക്ഷേത്രത്തിലെ താഴിക കുടത്തിനാണ് വിമാനം ഇടിച്ചത്. പരിശീല വിമാനമാണ് അപകടത്തിൽ പെട്ടതെന്ന് രേവ എസ് പി നവനീത് ഭാസിൻ പറഞ്ഞു. മോശം കാലാവസ്ഥയും മൂടൽ മഞ്ഞുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.













Click it and Unblock the Notifications