കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

100 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നു !! 9 മരണം

Google Oneindia Malayalam News

ആല്‍മറ്റി: 100 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്നു. അല്‍മാറ്റി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് നൂര്‍ സുല്‍ത്താനിലേക്ക് പുറപ്പെട്ട ബെക്ക എയര്‍ വിമാനമാണ് തകര്‍ന്നത്. 9 പേര്‍ മരിച്ചതായാണ് പ്രാഥമിക റിപ്പോര്‍ട്ട്.

വെള്ളിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം 7.22 നായിരുന്നു അപകടം.
ടേക്ക് ഓഫീനിടെ നിയന്ത്രണം വിട്ട വിമാനം സമീപത്തെ ഇരു നിലക്കെട്ടിടത്തില്‍ ഇടിച്ച് തകരുകയായിരുന്നുവെന്ന് വിമാനത്താവള അധികൃതർ പറഞ്ഞു.

 planecrash

അഞ്ച് ക്രൂ അംഗങ്ങൾ കൂടാതെ 95 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നതായും അധികൃതര്‍ സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനം തുടരുന്നതായി കസാഖിസ്ഥാന്‍ സിവില്‍ ഏവിയേഷന്‍ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

അപകടത്തെ കുറിച്ച് അന്വേഷിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.അപകടത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കസാഖ് പ്രസിഡന്‍റ് കാസിം ജോമര്‍ത്ത് ടോക്യേവ് ട്വീറ്റ് ചെയ്തു. അപകടത്തില്‍ പ്രസിഡന്‍റ് അനുശോചനം അറിയിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തി കസാഖ് പ്രസിഡന്‍റ് കാസിം ജോമര്‍ത്ത് ടോക്യേവ് ട്വീറ്റ് ചെയ്തു. ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി.

'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ'എന്‍പിആര്‍ തയ്യാറാക്കുന്നത് പൗരത്വ കാർഡിന് വേണ്ടിയും'; ചിദംബരത്തിന്‍റെ വീഡിയോ പുറത്ത് വിട്ട് ശോഭ

 ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയിലില്‍ പീഡനം! വെളിപ്പെടുത്തി ജിഗ്നേഷ് മേവാനി ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ജയിലില്‍ പീഡനം! വെളിപ്പെടുത്തി ജിഗ്നേഷ് മേവാനി

യുപിയിൽ വീണ്ടും പ്രതിഷേധം കനക്കുമെന്ന് മുന്നറിയിപ്പ്, 8 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കിയുപിയിൽ വീണ്ടും പ്രതിഷേധം കനക്കുമെന്ന് മുന്നറിയിപ്പ്, 8 ജില്ലകളിൽ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി

English summary
Plane with 100 people on board crashes near Kazakhstan’s Almaty airport,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X