ആസൂത്രണ കമ്മീഷന്റെ പേര് മാറ്റി, ഇനി മുതല്‍ നീതി ആയോഗ്
ദില്ലി: 64 വര്‍ഷം പഴക്കമുള്ള രാജ്യത്തെ ആസൂത്രണ കമ്മീഷന്റെ പേര് മാറ്റി. ഇനി മുതല്‍ നീതി ആയോഗ് എന്നാണ് ആസൂത്രണ കമ്മീഷന് അറിയപ്പെടുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ആസൂത്രണ കമ്മീഷന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനം കൊണ്ടുവരുമെന്ന് പ്രഥമ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയരുന്നു.
സംസ്ഥാനങ്ങളുടെ പ്രതിനിധികളടക്കം എട്ടോ പത്തോ സ്ഥിരം അംഗങ്ങളും വിവിധ മേഖലകളിലെ വിദഗ്ദരും ഉള്‍പ്പെടുന്ന സംവിധാനമാണ് നീതി ആയോഗ്. ആസൂത്രണ കമ്മീഷനില്‍ നിന്ന് വ്യത്യസ്തമായി വൈസ് ചെയര്മാനായിരിയ്ക്കും നീതി ആയോഗിന്റെ അധ്യക്ഷന്‍. ആസൂത്രണ കമ്മീഷനെപ്പോലെ പുതിയ കമ്മീഷന്റെ ചെയര്‍മാനും പ്രധാനമന്ത്രി ആയിരിയ്ക്കും.

ആസൂത്രണ കമ്മീഷനെ മാറ്റി പകരം സംവിധാനം കൊണ്ട് വരുന്നതിനുള്ല മോദി സര്‍ക്കാരിുന്റെ നീക്കത്തിനെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ അതിജീവിച്ച് ആസൂത്രണ കമ്മീഷന്റെ പുതിയ പതിപ്പായ നീതി ആയോഗുമായി മുന്നോട്ട് പോവുകയായിരുന്നു സര്‍ക്കാര്‍. 1950 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് സോവിയറ്റ് യൂണിയനെ മാതൃകയാക്കി ആസൂത്രണ കമ്മീഷന് ഇന്ത്യയില്‍ രൂപീകരിച്ചത്.
-
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക്












Click it and Unblock the Notifications