കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസൂത്രണ കമ്മീഷന്‍റെ പേര് മാറ്റി, ഇനി മുതല്‍ നീതി ആയോഗ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: 64 വര്‍ഷം പഴക്കമുള്ള രാജ്യത്തെ ആസൂത്രണ കമ്മീഷന്റെ പേര് മാറ്റി. ഇനി മുതല്‍ നീതി ആയോഗ് എന്നാണ് ആസൂത്രണ കമ്മീഷന്‍ അറിയപ്പെടുക. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് ആസൂത്രണ കമ്മീഷന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം ഉണ്ടായത്. ആസൂത്രണ കമ്മീഷന് പകരം പുതിയ സംവിധാനം കൊണ്ടുവരുമെന്ന് പ്രഥമ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയരുന്നു.

സംസ്ഥാനങ്ങളുടെ പ്രതിനിധികളടക്കം എട്ടോ പത്തോ സ്ഥിരം അംഗങ്ങളും വിവിധ മേഖലകളിലെ വിദഗ്ദരും ഉള്‍പ്പെടുന്ന സംവിധാനമാണ് നീതി ആയോഗ്. ആസൂത്രണ കമ്മീഷനില്‍ നിന്ന് വ്യത്യസ്തമായി വൈസ് ചെയര്‍മാനായിരിയ്ക്കും നീതി ആയോഗിന്‍റെ അധ്യക്ഷന്‍. ആസൂത്രണ കമ്മീഷനെപ്പോലെ പുതിയ കമ്മീഷന്റെ ചെയര്‍മാനും പ്രധാനമന്ത്രി ആയിരിയ്ക്കും.

Modi

ആസൂത്രണ കമ്മീഷനെ മാറ്റി പകരം സംവിധാനം കൊണ്ട് വരുന്നതിനുള്‌ല മോദി സര്‍ക്കാരിുന്റെ നീക്കത്തിനെ കോണ്‍ഗ്രസ് ശക്തമായി വിമര്‍ശിച്ചിരുന്നു. എന്നാല്‍ എതിര്‍പ്പുകളെ അതിജീവിച്ച് ആസൂത്രണ കമ്മീഷന്റെ പുതിയ പതിപ്പായ നീതി ആയോഗുമായി മുന്നോട്ട് പോവുകയായിരുന്നു സര്‍ക്കാര്‍. 1950 ല്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണ് സോവിയറ്റ് യൂണിയനെ മാതൃകയാക്കി ആസൂത്രണ കമ്മീഷന്‍ ഇന്ത്യയില്‍ രൂപീകരിച്ചത്.

English summary
The Planning Commission, which was established in 1950, has been renamed 'Neeti Ayog'.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X