കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മുസ്ലീം രാജ്യമാകാതിരിക്കാന്‍ ഘര്‍വാപസിയും ഹിന്ദുവര്‍ദ്ധനയും വേണം; വിഎച്ച്പി

  • By Mithra Nair
Google Oneindia Malayalam News

ദില്ലി:2050 ആവുമ്പോഴേക്കും ലോകത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമായി ഇന്ത്യ മാറുമെന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട് വിഎച്ച്പിയെ കുറച്ചെങ്കിലും തളര്‍ത്തിയിരിക്കുകയാണെന്നു പറയാതെ വയ്യ.അതിനാല്‍ ഇന്ത്യയില്‍ മുസ്ലീം സമൂഹത്തിന്റെ ആധിക്യം തടയാന്‍ ഹിന്ദു കുടുംബങ്ങള്‍ കൂടുതല്‍ കുട്ടികളെ ഉല്‍പ്പാദിപ്പിക്കുകയും ഘര്‍വാപസി പിന്‍ തുടരുകയും ചെയ്യണമെന്നാണ് വിശ്വഹിന്ദു പരിഷത്തിന്റെ പുതിയ ഉത്തരവ്.

ജനസംഖ്യയില്‍ 2050 ല്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള ഇന്തോനേഷ്യയെ മറികടക്കുമെന്ന പുറത്തുവന്ന പഠനത്തിന്റെ പശ്ചാത്തലത്തിലാണ് ആഹ്വാനം. ഹിന്ദു കുടുംബങ്ങള്‍ കുട്ടികള്‍ ഒന്നോരണ്ടോ മതിയെന്ന കാര്യത്തില്‍ ഉറച്ചു നിന്നാല്‍ ഈ സ്ഥിതി കയ്യില്‍ വരുമെന്നും കുട്ടികളുടെ എണ്ണത്തിന്റെ കാര്യം മാതാപിതാക്കളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നും അവര്‍ പറഞ്ഞു.

 ദില്ലി

കുട്ടികളെ കൂടുതല്‍ ഉല്‍പ്പാദിപ്പിച്ച് ഘര്‍വാപസി തുടരുമെന്ന് പ്രതിജ്ഞ ചെയ്യുകയാണ് ഹിന്ദു കുടുംബനാഥന്മാര്‍ ചെയ്യേണ്ടത്. കുടുംബത്തിന് ഒരു കുട്ടിയെന്ന നിലപാട് ഹിന്ദു കുടുംബങ്ങള്‍ പിന്തുടര്‍ന്നാല്‍ മുസ്ലീങ്ങള്‍ രാജ്യം പിടിച്ചെടുക്കും. കുട്ടികള്‍ എത്ര വേണമെന്നത് വ്യക്തിപരമായ തീരുമാനം അല്ലെന്നും രാജ്യം ഇനിയും വിഭജിക്കപ്പെടാനാകില്ലെന്നുമാണ് വി എച്ച് പിയുടെ പക്ഷം.

ഒരു കുട്ടിയില്‍ ഹിന്ദുസമൂഹം തൃപ്തിപ്പെട്ടാല്‍ ഇന്ത്യ മുസ്ലീങ്ങളുടെ രാജ്യമായി മാറുക തന്നെ ചെയ്യുമെന്ന് പഠനങ്ങളോട് വി എച്ച് പി പ്രതികരിച്ചു. ലോകത്തെവിടെയാണെങ്കിലും ജനസംഖ്യാപരമായി അസന്തുലിതാവസ്ഥ ഉണ്ടെങ്കില്‍ അത് പരിഹരിക്കാനായി സന്താനോല്‍പ്പാദനത്തിനായുള്ള സഹായം സര്‍ക്കാരാണ് നല്‍കേണ്ടതെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു.

English summary
On the back of claims by a study of Pew Research Centre that India would surpass Indonesia to become the country with the largest Muslim population by 2050, VHP on Friday once again raked up the 'Hindus-must-reproduce-more' issue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X