കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണം വിറ്റ് പണമാക്കാന്‍ ആഗ്രഹിക്കുന്നോ? വൈകരുത്, ഇന്നുതന്നെ, സര്‍ക്കാരിന്റെ കെണി വരുന്നു

ഇതുവരെ പ്രതിദിനം 20000 രൂപയ്ക്കുള്ള സ്വര്‍ണം വില്‍ക്കാന്‍ സാധിച്ചിരുന്നു. ഈ പരിധി 10000 രൂപയായി കുറച്ച് ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍.

  • By Ashif
Google Oneindia Malayalam News

ദില്ലി: അത്യാവശ്യം വരുമ്പോള്‍ മലയാളികള്‍ അധിക പേരും ചെയ്യുന്ന ഒന്നാണ് കൈയിലുള്ള സ്വര്‍ണം വില്‍ക്കുക എന്നത്. എന്നാല്‍ ഇനി ആ പരിപാടി നടക്കാന്‍ അല്‍പ്പം പ്രയാസമാണ്. പ്രത്യേകിച്ച് ഏപ്രില്‍ ഒന്നുമുതല്‍.

ഇത്തരത്തില്‍ വില്‍ക്കാന്‍ സാധിക്കുന്ന സ്വര്‍ണത്തിന് പരിധി നിശ്ചയിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതുവരെ പ്രതിദിനം 20000 രൂപയ്ക്കുള്ള സ്വര്‍ണം വില്‍ക്കാന്‍ സാധിച്ചിരുന്നു. ഈ പരിധി 10000 രൂപയായി കുറച്ച് ഭേദഗതി കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍.

കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല

പുതിയ തീരുമാനപ്രകാരം അടിയന്തരമായി പണം ആവശ്യമുള്ളവര്‍ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്ന് ചുരുക്കം. ഏപ്രില്‍ ഒന്ന് മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ മറികടക്കാന്‍ കച്ചവടക്കാരും പരിചയക്കാരായ സ്വര്‍ണം വില്‍ക്കാന്‍ വരുന്നവരും തമ്മില്‍ ചില നീക്കുപോക്കുകള്‍ നടത്താറുണ്ട്.

നികുതി വകുപ്പിന്റെ നീക്കങ്ങള്‍

ഇത്തരം ഇടപാടുകള്‍ പിടികൂടുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചെറിയ സംഖ്യകള്‍ രണ്ടോ മൂന്നോ തവണ വാങ്ങിയതായി കാണിക്കുകയാണ് സാധാരണ ചെയ്യുക. അല്ലെങ്കില്‍ വ്യത്യസ്ത വ്യക്തികളുടെ പേരില്‍ വില്‍പ്പന രേഖപ്പെടുത്തും. എന്നാല്‍ ഒരേ കുടുംബത്തിലെ വിവിധ ആളുകളുടെ പേരില്‍ വില്‍പ്പന നടന്നാല്‍ പരിശോധിക്കാനാണ് നികുതി വകുപ്പിന്റെ തീരുമാനം.

ചെക്കും ഓണ്‍ലൈന്‍ ട്രാന്‍സ്ഫറും

വലിയ സംഖ്യക്കുള്ള സ്വര്‍ണം വില്‍ക്കാന്‍ സാധിക്കും. പക്ഷേ അത് നേരിട്ട് പണമായി കിട്ടല്‍ 10000 രൂപ മാത്രമാവും. ബാക്കി തുക ചെക്കായോ ഓണ്‍ലൈന്‍ ട്രാന്‍സ്ഫറായോ കൈമാറാമെന്നതാണ് പുതിയ ഭേദഗതി നിയമത്തിലെ വ്യവസ്ഥ.

ഗ്രാമീണരാണ് കുടുങ്ങുക

ഗ്രാമീണ മേഖലയിലുള്ളവരെയാണ് പുതിയ തീരുമാനം കാര്യമായി ബാധിക്കുക. കാരണം പട്ടണങ്ങളിലുള്ളവരേക്കാള്‍ ഗ്രാമീണരാണ് തിടുക്കം വരുമ്പോള്‍ ആഭരണം വിറ്റ് പണമാക്കുന്നത്. ബാങ്കിങ് ഇടപാടുകള്‍ സാധാരണ ഗ്രാമീണ മേഖലകളില്‍ നടക്കുന്നത് കുറവാണ്. സ്വര്‍ണ ഇടപാടുകാരില്‍ നിന്നു ആഭരണം വിറ്റ് പണം വാങ്ങുകയാണ് അധിക പേരും ചെയ്യുക. പുതിയ നിയമത്തോടെ അതിന് തടസം നേരിടും.

English summary
Getting instant money against sale of your household gold may become tougher from April 1. The government, in its amendment to the finance bill, has reduced the cash limit for sale against gold from Rs 20,000 to Rs 10,000 per person a day,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X