ബെംഗളൂരിൽ സെറ്റിൽ ചെയ്യാൻ പ്ലാനുണ്ടോ? വീട് വെക്കാനും സ്ഥലം വാങ്ങാനും ഏറ്റവും യോജിച്ച ഇടങ്ങൾ ഇതാ
ബെംഗളൂരു മുന്നോട്ട് കുതിക്കുകയാണ്. ഇന്ത്യയുടെ സിലിക്കൺ വാലിയെന്ന് അറിയപ്പെടുന്ന ബാംഗ്ലൂര്‍ ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിലൊന്നാണ്. സൗകര്യങ്ങൾ,റോഡുകൾ, വിമാനത്താവളം, വ്യവസായങ്ങൾ, അന്താരാഷ്ട്ര കമ്പനികളുടെ സാന്നിധ്യം, നിക്ഷേപ സാധ്യതകൾ, തൊഴിലവസരങ്ങൾ, മികച്ച ജീവിതം എന്നിങ്ങനെ ആളുകളെ ഇവിടേക്ക് ആകർഷിക്കുന്ന കാര്യങ്ങൾ ഒത്തിരിതിയുണ്ട്.
ബെംഗളൂരുവിന്‍റെ ഈ വളർച്ച നമ്മുടെയും വളർച്ചയാക്കി മാറ്റാം. ബെംഗളൂരുവിനെ ചുറ്റിനിൽക്കുന്ന പ്രദേശങ്ങൾ ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിക്ഷേപത്തിന് യോജിക്കുന്ന ഇടങ്ങളായി മാറി. വീട് വാങ്ങിക്കാനാണെങ്കിലും സ്ഥലം മാത്രമായി വാങ്ങിച്ചിടുവാനാണെങ്കിലും ഒക്കെ പണമിറക്കിയാൽ ലാഭം നല്കുവാൻ സാധ്യതയുള്ള, മെച്ചപ്പെട്ട നിക്ഷേപമായ ബെംഗളൂരുവിലെ പ്രദേശങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

സർജാപൂർ റോഡ്, ബെംഗളൂരു ഈസ്റ്റ്
ബെംഗളൂരുവിൽ അതിവേഗം വളരുന്ന ഇടങ്ങളിലൊന്നാണ് സർജാപൂർ റോഡ്, കോറമംഗള, എച്ച് എസ് ആർ ലേഔട്ട്, കാർമലാരം, ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ് തുടങ്ങിയ സ്ഥലങ്ങള്‍ പോലെ റസിഡൻഷ്യൽ ഏരിയ എന്ന നിലയിൽ ഇവിടം മാറുകയാണ്. വൈറ്റ്ഫീൽഡ്, ഇലക്ട്രോണിക് സിറ്റി, കോറമംഗള തുടങ്ങിയ ബാംഗ്ലൂരിലെ ഏറ്റവും പ്രധാന നഗരങ്ങളോട് ചേർന്നു സ്ഥിതി ചെയ്യുന്ന സർജാപൂർ റോഡ് പ്രധാനമായും ഐടി മേഖലയിൽ ജോലി ചെയ്യുന്നവർ സ്വന്തമായി വീട് വാങ്ങാനും പണം ഇറക്കുവാനും ആഗ്രഹിക്കുന്ന ഇടമാണ്. ഐടി സെക്ടറുകൾ വളരുന്നതിനൊപ്പം സർജാപൂര്‍ റോഡും വളരുന്നുവെന്നതാണ് ഇതിന് കാരണം.
സർജാപൂർ റോഡിൽ വീട് മേടിക്കുവാൻ ആഗ്രഹിക്കുന്നവരെ സംബന്ധിച്ച് ഒരുപാട് കാര്യങ്ങൾ അനുകൂലമാണ്. വരാൻ പോകുന്ന പെരിഫെറൽ റിങ് റോഡ് പദ്ധതി, സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, മെട്രോ റെയിൽ റൂട്ടുകൾ തുടങ്ങിയവയുടെ പ്രയോജനം ഇവിടെ ലഭിക്കും. ടെക്ക് പാർക്കുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചുറ്റുവട്ടത്ത് തന്നെയുള്ളതിനാൽ ഇവിടെ ധൈര്യമായി നിങ്ങൾക്ക് സെറ്റിൽ ചെയ്യാം എന്നാണ് 99 ഏക്കേഴ്സ് പറയുന്നത്.
ഇന്ദിരാ നഗർ, കിഴക്കൻ ബെംഗളൂരു
ബെംഗളൂരുവില്‍ റിയൽ എസ്റ്റേറ്റ് മേഖലയിൽ എന്നും മുന്നിൽ നിൽക്കുന്ന ഇടങ്ങളിലൊന്നാണ് ഇന്ദിരാ നഗർ. ഈസ്റ്റേൺ ബെംഗ്ലൂരിന്‍റെ ഭാഗമായ ഇന്ദിരാ നഗർ പോഷ് ഏരിയകളുടെ കൂടെയാണ് ഉൾപ്പെടുന്നത്. നഗര ജീവിതം, പച്ചപ്പ്, മനോഹരമായ അന്തരീക്ഷം എന്നിങ്ങനെ ഏതുകാലത്തും വിലയിടിയാത്ത ആകർഷണങ്ങളാണ് ഇവിടെയുള്ളത്. ഓൾഡ് മദ്രാസ് റോഡിൽ സ്ഥിതി ചെയ്യുന്ന ഇവിടം ഒരു സാമ്പത്തിക , വ്യവസായ കേന്ദ്രമെന്ന നിലയിലാണ് വളരുന്നത്. കോ-വർക്കിങ് മേഖല ഇവിടെ വളരെ സജീവമാണ്. ഹൗസിങ് മേഖലയും ഇവിടെ മികച്ച വളർച്ച കാണിക്കുന്നു.
ഹെന്നൂർ റോഡ്, വടക്കൻ ബെംഗളൂരു
ഒരുകാലത്ത് തീർത്തും ശാന്തമായി കിടന്നിരുന്ന ഹെന്നൂർ റോഡ് ഇന്ന് ബെംഗളൂരുവിൽ മികച്ച വളര്‍ച്ച കാഴ്ചവയ്ക്കുന്ന ഇടങ്ങളിലൊന്നാണ്. റസിഡൻഷ്യൽ കോംപ്ലക്സുകളുടെ വരവണ് ഹെന്നൂരിന്‍റെ തലവിധി മാറ്റിമറിച്ചത്. താമസത്തിനായി ആളുകള്‍ വന്നതോടെ അനുബന്ധ മേഖലകളും വികസിച്ചു തുടങ്ങി. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം, മാന്യതാ ടെക്ക് പാർക്ക് ഉൾപ്പെടെ ബെംഗളൂരുവിലെ പ്രധാന ഇടങ്ങളുമായുള്ള കണക്ടിവിറ്റിയും ഹെന്നൂർ റോഡിനെ വരും വർഷങ്ങളിലെ മികച്ച നിക്ഷേപ ഇടമാക്കി മാറ്റുന്നു. മാത്രമല്ല, ഷോപ്പിങ് മാളുകൾ, ഓഫീസ് സ്പേസ് തുടങ്ങിയവയും ഇവിടെ വന്നുകൊണ്ടിരിക്കുകയാണ്.
യെലഹങ്ക
ബെംഗളൂരുവിൽ വീട് മേടിക്കാൻ ആഗ്രഹിക്കുന്നവർക്കും റിയൽ എസ്റ്റേറ്റിൽ നിക്ഷേപം നടത്തേണ്ടവർക്കും ഭാവിയിലേക്ക് സ്ഥലം മേടിച്ചിടാൻ പ്ലാൻ ചെയ്യുന്നവർക്കും പറ്റിയ ഇടമാണ് യെലഹങ്ക . കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളവുമായുള്ള അടുപ്പം, ഔട്ടര് റിങ് റോഡ്, ഐടി പാർക്കുകൾ എന്നിങ്ങനെ ഇവിടം വളരുന്നതിന് കാരണങ്ങൾ ഒരുപാടൊന്നും തിരയേണ്ടതില്ല. ഭൂമിയുടെ ലഭ്യതയ ഉള്ളതിനാൽ ഡെവലപ്പേഴ്സ് ഇവിടെ ഭൂമി വാങ്ങി വില്ലകളും അപ്പാർട്മെന്‍റുകളും പണിയുന്നു. ഈ പ്രദേശത്ത് നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവർത്തിക്കുന്നതിനാൽ പേയിങ് ഗസ്റ്റ് സൗകര്യം പോലുള്ളവ കണക്കാക്കി പണിയുന്ന കെട്ടിടങ്ങളും ഇവിടെയുണ്ട്.
അത്തിബെലെ, തെക്കൻ ബെംഗളൂരു
ബെംഗളൂരുവിലെ വളർന്നു വരുന്ന റിയൽ എസ്റ്റേറ്റ് മേഖലകളിലൊന്നാണ് അത്തിബെലെ. ഇലക്ട്രോണിക് സിറ്റിക്ക് സമീപം സ്ഥിതി ചെയ്യുന്ന അത്തിബെലെ നിരവധി കമ്പനികളുടെ സാന്നിധ്യം കൊണ്ടുമാത്രമല്ല, കണക്ടിവിറ്റികൊണ്ടും മെച്ചപ്പെട്ടതാണ്. വളർന്നു വരുന്ന ഐടി, ബയോടെക് കമ്പനികൾ, സിൽക്ക് ബോർഡ് ജംഗ്ഷൻ, ആനേക്കൽ തുടങ്ങിയ തൊഴിൽ കേന്ദ്രങ്ങളിലേക്ക് സുഗമമായ കണക്റ്റിവിറ്റി, വലിയ ഭൂമിയുടെ ലഭ്യത, ഐടി ഹബ്ബിൻറെ സാന്നിധ്യം എന്നിവ അത്തിബലെയെ ബെംഗളൂരുവിലെ വരും വർഷങ്ങളിലെ മികച്ച നിക്ഷേപ ഇടമാക്കി മാറ്റുന്നു.
വീട് വാങ്ങുവാൻ നോക്കുന്നവര്‍ക്ക് പോക്കറ്റ് കാലിയാകാതെ ഒരു നിക്ഷേപ സാധ്യതയയും അത്തിബെലെ തുറക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 27 ശതമാനം വർധനവ് ഉണ്ടായിട്ടും, ഇവിടെ വീടിന്റെ വില ചതുരശ്ര അടിക്ക് 4,600 രൂപയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കെആർപുരം
കൃഷ്ണ രാജപുരം എന്ന കെആർ പുരം സമീപ പ്രദേശങ്ങളിൽ വീട് വാടകയ്ക്ക് എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ്. അപാർട്മെന്‍റുകളും ഇൻഡിപെൻഡന്‍റ് വീടുകളും ഇവിടെ ലഭ്യമാണ്. സമീപ പ്രദേശങ്ങളായ വൈറ്റ്ഫീൽഡ്, മാറത്തഹള്ളി തുടങ്ങിയ സ്ഥലങ്ങളെയപേക്ഷിച്ച് വാടകയ്ക്ക് അധികം തുക നല്കാതെ വീടുകളെടുക്കാം. മെട്രോ സ്റ്റേഷൻ ഉള്ളതിനാൽ യാത്ര ഇവിടെയൊരു പ്രശ്നമായി മാറുന്നില്ല. നഗരത്തിന്‍റെ ഏതു ഭാഗത്തേയ്ക്കും മെട്രോ വഴി എത്താം.
ഇലക്ട്രോണിക് സിറ്റി ഫേസ് 2
ബെംഗളൂരുവിന്‍റെ വളർച്ചയിൽ ഏറ്റവും ശക്തമായ സാന്നിധ്യങ്ങളിലൊന്ന് ഇലക്ട്രോണിക് സിറ്റിയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നഗരം വളരുന്നതിനൊപ്പം ഇവിടെ താമസക്കാർ കൂടുകയും വീടുകളുടെ ആവശ്യകത വർധിക്കുകയും ചെയ്യുന്നു. ഇവിടെ നിങ്ങൾ വീട് ഒരു നിക്ഷേപമാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇലക്ട്രോണിക് സിറ്റി ഫേസ് 2 ആണ് അതിന് യോജിച്ചതെന്ന് പറയുന്നത് പ്രോപ്പർട്ടി സിംപ്ലിഫൈ ആണ്. ബെലന്ദൂർ ഔട്ടർ റിങ് റോഡ്, സർജാപൂർ മെയിൻ റോഡ്, എച്ച് എസ് ആർ ലേഒഔട്ട് തുടങ്ങിയ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് പറ്റിയ ലൊക്കേഷനും ഇതാണ്.
വലിയ വിലയിലും പോക്കറ്റിന് താങ്ങാവുന്ന വിധത്തിലും ഇവിടെ ഭവനങ്ങള്‍ ലഭിക്കും. വിവിധ കമ്പനികളുടെ സാന്നിധ്യവും വളർച്ചയും ഭാവിയിൽ ഇവിടുത്ത നിക്ഷേപങ്ങളെ ലാഭകരമാക്കും.
യശ്വന്ത്പൂർ, വടക്കൻ ബെംഗളൂരു
ബെംഗളൂരുവിൽ വീട് മേടിക്കാനും സ്ഥലം നോക്കാനും പറ്റി മറ്റൊരിടം യശ്വന്ത്പൂർ ആണ്. മികച്ച കണക്റ്റിവിറ്റിയാണ് ഇവിടുത്തെ ഒരാകർഷണം. റെയിൽവേ സ്റ്റേഷൻ, ഗ്രീൻലൈൻ മെട്രോ എന്നിവ യാത്രകൾ എളുപ്പമുള്ളതാക്കുന്നു. റോഡ് മാർഗമുള്ള യാത്രകളാണെങ്കിൽ തുംകൂർ റോഡ്, ഏഷ്യൻ ഹൈവേ 47 എന്നിവ ഉപയോഗിക്കാം. ബെംഗളൂരുവിലെ പ്രധാന വ്യവസായ മേഖലകളിൽ ഒന്നായ പീനിയ പീനിയ ഇൻഡസ്ട്രിയൽ ഏരിയ യശ്വന്തപൂരിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ്. ഇവിടെ ജോലി ചെയ്യുന്നവർ വീട് തിരയുന്നത് ഈ പ്രദേശത്താണ്. സ്ഥലമാമെങ്കിലും വീട് ആണെങ്കിലും നിക്ഷേപമെന്ന നിലയിൽ ഇത് നഷ്ടമാകില്ല.
ഡിസ്ക്ലെയിമർ- ഗൂഗിളിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ സ്ഥലങ്ങൾ ആണ് ഇവ. ഇത് സംബന്ധിച്ച് വൺ ഇന്ത്യയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല. ദീർഘകാല നിക്ഷേപം എന്ന നിലയിൽ വിശദമായി പരിശോധിച്ചതിന് ശേഷം മാത്രം സ്ഥലവും വീടും വാങ്ങുക.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications