ട്രെയിന്‍ ടിക്കറ്റെടുക്കാന്‍ ഇനി പണം മാത്രം പോര... ബുക്ക് ചെയ്യാന്‍ ആധാര്‍ വേണം!!!
ദില്ലി: റെയില്‍വേ സ്‌റ്റേഷനില്‍ ചെന്ന് പണം നീട്ടിയാലിന് ട്രെയിന്‍ ട്രിക്കറ്റ് കിട്ടില്ല. ട്രയിന്‍ ടിക്കറ്റ് ബുക്കിംഗിന് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കാനൊരുങ്ങുകയാണ് റയില്‍വേ. ആധാര്‍ ഡാറ്റാ ബേസുമായി ടിക്കറ്റ് ബുക്കിംഗ് സേവനങ്ങളെ ബന്ധിപ്പിക്കാനാണ് ശ്രമം.
ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒറ്റയടിക്ക് നടപ്പാക്കിയാല്‍ എതിര്‍പ്പുയരുമെന്നാണ് റയില്‍വേയുടെ വിലയിരുത്തല്‍. അതുകൊണ്ട് രണ്ട് ഘട്ടമായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടത്തില്‍ യാത്രാടിക്കറ്റില്‍ ഇളവ് ലഭിക്കുവ്വവര്‍ക്ക് ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കുക.

പതിനഞ്ച് ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പില്‍ വരുത്തുമെന്നാണ് റയില്‍വേ അധികൃതര്‍ പറയുന്നത്. മുതിര്‍ന്ന പൗരന്‍മാര്‍, സ്വാതന്ത്യസമര സേനാനികള്‍, വികലാംഗര്‍, കുട്ടികള്‍ തുടങ്ങി 53 വിഭാഗങ്ങള്‍ക്കാണ് യാത്രാ ഇളവ് നല്‍കുന്നത്. എന്നാല്‍ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് ഉറപ്പില്ല. 15 ദിവസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കണമെന്ന് റയില്‍വേ വാശിപിടിച്ചാല്‍ വ്യാപക പ്രതിഷേധമുയരുമെന്നുറപ്പാണ്.
രണ്ടാം ഘട്ടത്തില്‍ എല്ലാ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്കും മൂന്നാം ഘട്ടത്തില്‍ റിസര്‍വേഷനല്ലാത്ത ടിക്കറ്റുകള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കും. ടിക്കറ്റ് പരിശോധനക്കിടെ എക്‌സാമിനര്‍മാര്‍ക്ക് ആളെ തിരിച്ചറിയാനും ടിക്കറ്റ് ഉറപ്പ് വരുത്താനും സാധിക്കുമെന്നാണ് റയില്‍വേ പറയുന്നത്. റയില്‍വേ ടിക്കറ്റ് ഉപയോഗിച്ച് ആള്‍മാറാട്ട യാത്രകള്‍ നടക്കുന്നുണ്ട്. പദ്ധതി നടപ്പാക്കുന്നതോടെ റയില്‍വേയെ കബളിപ്പിക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
സര്‍ക്കാര്‍ നല്‍കുന്ന ഇളവുകള്‍ക്കും സേവനങ്ങള്‍ക്കും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ വിധി ചൂണ്ടിക്കാട്ടി ആരെങ്കിലും സുപ്രീം കോടതിയെ സമീപിച്ചാല്‍ റയില്‍വേയുടെ പദ്ധതി നടക്കില്ല. എന്നാല്‍ ആള്‍മാറാട്ടം തടയാന്‍ പദ്ധതി നടപ്പാക്കിയേ തീരു എന്നാണ് റയില്‍വേയുടെ വാദം.












Click it and Unblock the Notifications