കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയെ നിയന്ത്രിക്കുന്നത് ഒരു കൂട്ടം, അധികാര കേന്ദ്രീകരണം രൂക്ഷമാകുന്നുവെന്ന് രഘുറാം രാജന്‍

Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധി മൂടിയിരിക്കുകയാണെന്ന് രഘുറാം രാജന്‍. കഴിഞ്ഞ ദിവസം പത്ത് നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് നിര്‍ദേശിച്ചതിന് പിന്നാലെയാണ് അദ്ദേഹം നിലപാട് പരസ്യമാക്കിയത്. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചുറ്റുമുള്ള ഒരു കൂട്ടം നേതാക്കളും ഉദ്യോഗസ്ഥരുമാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതും നടപ്പാക്കുന്നതുമെന്നും രഘുറാം രാജന്‍ തുറന്നടിച്ചു.

ഇപ്പോള്‍ പരിഹരിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും പരിഹരിക്കാനാവാത്ത രീതിയിലേക്ക് പ്രശ്‌നങ്ങള്‍ പോകുമെന്ന മുന്നറിയിപ്പും രാജന്‍ നല്‍കുന്നുണ്ട്. അതേസമയം മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ബിജെപി ഉന്നയിച്ചിരുന്ന അതേ ആരോപണമാണ് ഇപ്പോള്‍ രഘുറാം രാജന്‍ ബിജെപി സര്‍ക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്. രൂക്ഷമായ പ്രതികരണം ബിജെപിയില്‍ നിന്നുണ്ടാവുമെന്നാണ് സൂചന.

വളര്‍ച്ചാ പ്രതിസന്ധി

വളര്‍ച്ചാ പ്രതിസന്ധി

ഇന്ത്യയുടെ വളര്‍ച്ച ഓരോ പാദത്തിലും താഴോട്ട് പോവുന്നത് വളര്‍ച്ചാ പ്രതിസന്ധിയുണ്ടെന്നാണ് സൂചിപ്പിക്കുന്നതെന്ന് രഘുറാം രാജന്‍ പറയുന്നു. ഇതിന്റെ പ്രധാന കാരണം അധികാര കേന്ദ്രീകരണം പ്രധാനമന്ത്രിയുടെ ഓഫീസിലായത് കൊണ്ടാണ്. മൂലധനം, ഭൂമി, തൊഴില്‍ വിപണി, നിക്ഷേപം എന്നിവയില്‍ പരിഷ്‌കരണങ്ങള്‍ വന്നാല്‍ മാത്രമേ ഇന്ത്യയുടെ സമ്പദ് മേഖല വളര്‍ച്ച കൈവരിക്കൂ എന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

പരിഹാരവും പ്രശ്‌നങ്ങളും

പരിഹാരവും പ്രശ്‌നങ്ങളും

ഇന്ത്യ സ്വതന്ത്ര വ്യാപാര കരാറുകളില്‍ ഒപ്പുവെക്കേണ്ടത് അത്യാവശ്യമാണ്. ഇതുവഴി മാത്രമേ വിപണയില്‍ മത്സരക്ഷമത കൊണ്ടുവരാന്‍ സാധിക്കൂ. ആഭ്യന്തര വിപണി ശാക്തീകരിക്കേണ്ടതുണ്ടെന്നും രാജന്‍ പറയുന്നു. എന്നാല്‍ പ്രശ്‌നം എവിടെയാണെന്ന് ആദ്യം മനസ്സിലാക്കണം. ആദ്യം പറയേണ്ടത് ഈ സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണമാണ്. തീരുമാനമെടുക്കല്‍ മാത്രമല്ല, പല ആശയങ്ങളും വരുന്നത് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് മാത്രമാണെന്നും രാജന്‍ പറഞ്ഞു.

ഒരു കൂട്ടം ആളുകള്‍

ഒരു കൂട്ടം ആളുകള്‍

പ്രധാനമന്ത്രിക്ക് ചുറ്റും ഒരു കൂട്ടം ആളുകളാണ് ഉള്ളത്. അവരാണ് എല്ലാ തീരുമാനങ്ങളും നിര്‍ദേശങ്ങളും തയ്യാറാക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ ഇവര്‍ നല്‍കുന്ന നിര്‍ദേശം വെറുതെയാണ്. ഒരു ചെറിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് മാത്രം നിര്‍ദേശങ്ങള്‍ വരുമ്പോല്‍, പ്രതിസന്ധിയെ എങ്ങനെ നേരിടണമെന്ന് സര്‍ക്കാരിന് അറിയില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തിക പ്രതിസന്ധി വര്‍ധിപ്പിക്കുക മാത്രമേ ചെയ്യുള്ളൂ.

അത് പാര്‍ട്ടിയില്‍ മാത്രം

അത് പാര്‍ട്ടിയില്‍ മാത്രം

ബിജെപി സര്‍ക്കാരിന്റെ അധികാര കേന്ദ്രീകരണ രീതി പാര്‍ട്ടിയിലും മറ്റ് സാമൂഹിക കാര്യങ്ങളിലും നടക്കും. എന്നാല്‍ അതൊരിക്കലും സാമ്പത്തിക കാര്യങ്ങളില്‍ നടപ്പാക്കാന്‍ സാധിക്കില്ല. സാമ്പത്തിക പരിഷ്‌കരണങ്ങളില്‍ അത് തീരെ ശരിയാവില്ലെന്ന മുന്നറിയിപ്പും രഘുറാം രാജന്‍ നല്‍കുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഒരു നേതാവിനെ പിന്തുടരാന്‍ പാര്‍ട്ടി നേതാക്കള്‍ ബാധ്യസ്ഥരാണ്. അത് ബിജെപിക്ക് എളുപ്പമാണ്. പക്ഷേ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഈ രീതിയിലേക്ക് ജനങ്ങള്‍ എത്തുക പ്രയാസമാണെന്നും രഘുറാം രാജന്‍ വ്യക്തമാക്കി.

യുപിഎയ്ക്ക് പുകഴ്ത്തല്‍

യുപിഎയ്ക്ക് പുകഴ്ത്തല്‍

യുപിഎ സര്‍ക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാല്‍ അവര്‍ സഖ്യമായിട്ടാണ് ഭരിച്ചത്. പക്ഷേ സാമ്പത്തിക ഉദാരവത്കരണത്തിനാണ് അവര്‍ എപ്പോഴും ശ്രമിച്ചിരുന്നതെന്ന് രഘുറാം രാജന്‍. എന്നാല്‍ ഇപ്പോഴുള്ള സര്‍ക്കാര്‍ കടുത്ത അധികാര കേന്ദ്രീകരണമാണ് ഭൂരിപക്ഷമുണ്ടായിട്ടും നടത്തുന്നത്. ദീര്‍ഘ വീക്ഷണമുള്ള മന്ത്രിമാരുടെ അഭാവവും ഈ സര്‍ക്കാരിനുണ്ട്. പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രദ്ധിക്കാന്‍ തുടങ്ങിയ സമയത്ത് മാത്രമാണ് പ്രതിസന്ധി പരിഹരിക്കപ്പെട്ടത്. എന്നാല്‍ അവര്‍ മറ്റ് വിഷയങ്ങളിലേക്ക് പോയതോടെ ഇപ്പോഴത്തെ സാമ്പത്തിക തകര്‍ച്ച എപ്പോള്‍ പരിഹരിക്കുമെന്ന് പറയാനാവില്ല.

മിനിമം സര്‍ക്കാര്‍

മിനിമം സര്‍ക്കാര്‍

കുറഞ്ഞ സര്‍ക്കാര്‍ കൂടുതല്‍ ഭരണം എന്ന വാക്യമാണ് മോദി സര്‍ക്കാരിന്റെ ഏറ്റവും വലിയ പ്രതിസന്ധി. സര്‍ക്കാര്‍ കൂടുതല്‍ നന്നായി കാര്യങ്ങള്‍ ചെയ്യുമെന്നാണ് ഇതിലൂടെ ഉദ്ദേശിച്ചത്. എന്നാല്‍ ജനങ്ങളെയോ സ്വകാര്യ മേഖലയെയോ സ്വതന്ത്രമായി നില്‍ക്കാന്‍ അനുവദിച്ചില്ല. അതേസമയം ജനങ്ങള്‍ക്ക് നേരിട്ട് ഗുണം ചെയ്യുന്ന പദ്ധതികള്‍ സര്‍ക്കാരിന്റെ നേട്ടമാണ്. പക്ഷേ സര്‍ക്കാരിന്റെ മേഖല കുറച്ചധികം വ്യാപിച്ചാല്‍ മാത്രമേ സാമ്പത്തിക ഉണര്‍വ് ഉണ്ടാകൂ.

പ്രശ്‌നത്തെ അംഗീകരിക്കൂ

പ്രശ്‌നത്തെ അംഗീകരിക്കൂ

മോദി ആദ്യം ചെയ്യേണ്ടത് പ്രശ്‌നത്തെ അംഗീകരിക്കലാണ്. വിദേശത്തും ഇന്ത്യയിലുമുള്ള വിമര്‍ശനം രാഷ്ട്രീയപ്രേരിതമെന്ന് മുദ്ര കുത്താതിരിക്കല്‍ വളരെ പ്രധാനമാണ്. സാമ്പത്തിക പ്രതിസന്ധി താല്‍ക്കാലികമാണെന്ന് വിശ്വസിക്കാതിരിക്കുക, സര്‍ക്കാര്‍ വിരുദ്ധമായി വരുന്ന വാര്‍ത്തകളെ മൂടിവെക്കാനോ സര്‍വേകളെ ഇല്ലാതാക്കാനോ ശ്രമിക്കേണ്ടതില്ല. ഇന്ത്യ വലിയ പ്രതിസന്ധിയില്‍ തന്നെയാണ് നില്‍ക്കുന്നത്. ഗ്രാമീണ മേഖല തകര്‍ന്ന് തരിപ്പണമാണ്. അതേസമയം 2024ഓടെ അഞ്ച് ട്രില്യണ്‍ സാമ്പത്തിക മേഖലയെന്ന സര്‍ക്കാരിന്റെ വാദം യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമാണ്. അതിന് 9 ശതമാനം വളര്‍ച്ചയെങ്കിലും വേണ്ടി വരുമെന്നും രഘുറാം രാജന്‍ പറഞ്ഞു.

പത്മാവതിന് പിന്നാലെ പാനിപ്പത്തും കുരുക്കില്‍, ജാട്ടുകളെ മോശക്കാരാക്കി, കോലം കത്തിച്ച് പ്രതിഷേധം!!പത്മാവതിന് പിന്നാലെ പാനിപ്പത്തും കുരുക്കില്‍, ജാട്ടുകളെ മോശക്കാരാക്കി, കോലം കത്തിച്ച് പ്രതിഷേധം!!

English summary
plans come from small set of group around pm says raghuram rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X