Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ഭേദമാവാനോ മരണനിരക്ക് കുറക്കാനോ പ്ലാസ്മ ചികിത്സ സഹായിക്കില്ലെന്ന് ഐസിഎംആര്‍

ദില്ലി: കൊവിഡ് മരണ നിരക്ക് കുറക്കാനോ രോഗം ഭേദമാവാനോ പ്ലാസ്മ തെറാപ്പിയിലൂടെ കഴിയില്ലെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. കൊവിഡ്-19 ചികിത്സക്ക് പ്ലാസ്മ തെറാപ്പിയിലൂടെ സാധിക്കുമോയെന്ന പഠനത്തിലാണ് കണ്ടെത്തല്‍. ഇന്ത്യയിലെ 39 സ്വകാര്യ-സര്‍ക്കാര്‍ ആശുപത്രികളിലായി ഏപ്രില്‍ 22 മുതല്‍ ജൂലൈ 14 വരെയാണ് പഠനം നടത്തിയത്.

കൊവിഡ് മുക്തി നേടിയ ഒരാളുടെ രക്തത്തില്‍ നിന്നും ആന്റിബോഡി ശേഖരിച്ച് കൊവിഡ് രോഗിയായ ഒരാളിലേക്ക് കൈമാറുകയില്‍ അവരില്‍ അണുബാധയെ ചെറുക്കുന്നതിനുള്ള പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തുകയുമാണ് പ്ലാസ്മ തെറാപ്പിയിലൂടെ ചെയ്യുന്നത്.

corona

39 ട്രയലുകളിലായി 1210 രോഗികളെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇതില്‍ 29 എണ്ണം സര്‍ക്കാര്‍ ആശുപത്രികളിലേയും 10 എണ്ണം സ്വകാര്യ ആശുപത്രികളിലേയും 25 എണ്ണം കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നുമാണ്.

ആദ്യഘട്ടത്തില്‍ ദില്ലിയിലും പിന്നീട് കേരളത്തില്‍ അടക്കം പ്ലാസ്മ തെറാപ്പി പരീക്ഷിച്ചിരുന്നു. ദില്ലിയില്‍ കൊറോണ രോഗിയില്‍ പ്ലാസ്മ തെറാപ്പി ഫലം കണ്ടതോടെയായിരുന്നു കേരളത്തിലും മുംബൈയിലും ബീഹാറിലും അടക്കം പരീക്ഷണം നടത്തിയത്.

ജൂണ്‍ 27 ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കൊവിഡ്-19 നുള്ള ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോകോളുകളില്‍ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി നടത്താന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കൊറോണ വൈറസ് ചികിത്സക്കായി പ്ലാസ്മ തെറാപ്പി ഫലം കാണുമെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ലെന്നും ആദ്യഘട്ടത്തില്‍ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. മുമ്പ് എബോള, എച്ച്1 എന്‍ 1 ചികിത്സക്ക് പ്ലാസ്മ തെറാപ്പി ഫലം കണ്ടിരുന്നു.

Recommended Video

cmsvideo
    Covid Infection Is Less Among People Who Have Taken Homeopathic Immunity Medicines‌

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+