കളറില്‍ മുക്കാന്‍ മോദി; വെടിവെക്കാന്‍ രാഹുല്‍
അലഹാബാദ്: നിറങ്ങളുടെ ആഘോഷമായ ഹോളി വരവായി. ലോക്‌സഭ തിരഞ്ഞെടുപ്പ് സീസണായതിനാല്‍ ഇത്തവണ രാഷ്ട്രീയക്കാരാണ് ഹോളിയെ കളര്‍ഫുള്ളാക്കുന്നത്. ഉത്തര്‍പ്രദേശിലെ അലഹാബാദിലാണ് ആളുകള്‍ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ പേരില്‍ ഹോളി ആഘോഷിക്കാന്‍ ഒരുങ്ങുന്നത്.
ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദി, കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധി എന്നിവരുടെ പേരിലാണ് ആളുകളെ കളറില്‍ മുക്കാനുള്ള വാട്ടര്‍ ഗണ്ണുകള്‍ മാര്‍ക്കററിലെത്തുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളിന്റെയും എസ് പി നേതാവ് മുലായം സിംഗ് യാദവിന്റെയും പേരുകളിലും കളര്‍ പാക്കറ്റുകള്‍ ലഭ്യമാണ്.

നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും പേരിലുള്ള വാട്ടര്‍ ഗണ്ണുകള്‍ക്കാണ് ആവശ്യക്കാര്‍ ഏറെയെന്ന് കച്ചവടക്കാര്‍ പറയുന്നു. മോദിയുടെ പേരിലുള്ള കളര്‍ പാക്കറ്റുകളും രാഹുലിന്റെ പേരിലുള്ള വാട്ടര്‍ഗണ്ണുകളുമാണ് കൂടുതല്‍ വിറ്റുപോകുന്നത്. അമ്പത് രൂപ മുതല്‍ 300 രൂപ വരെയാണ് കളര്‍ പാക്കറ്റുകളുടെ വില. എന്നാല്‍ രാഹുലിന്റെ പേരിലുള്ള കളര്‍ ബോക്‌സുകള്‍ക്ക് ഇരുപത് ശതമാനം വരെ ഇളവുണ്ട്.
നേരത്തെ ബാംഗ്ലൂരില്‍ ദീപാവലി സമയത്ത് നരേന്ദ്ര മോദിയുടെ പേരില്‍ ഇറങ്ങിയ പടക്കങ്ങള്‍ വന്‍ ഹിറ്റായിരുന്നു. സിദ്ധരാമയ്യ ബോംബുകള്‍, അക്ഷയ് കുമാര്‍ റോക്കറ്റുകള്‍, കത്രീന കൈഫ് പൂത്തിരി, കോലി പടക്കം, ധോണി ധമാക്ക ബോംബ് തുടങ്ങിയവയായിരുന്നു ദീപാവലി മാര്‍ക്കറ്റിലെ പ്രശസ്തമായ സെലിബ്രിറ്റി ഇനങ്ങള്‍.












Click it and Unblock the Notifications