കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, പക്ഷേ ‘ഡക്ക്(വട്ടപൂജ്യം)ആകരുത് : മോദിയെ പരിഹസിച്ച് കപിൽ സിബൽ

Google Oneindia Malayalam News

ദില്ലി; രാജ്യം നേരിടുന്ന പ്രതിസന്ധികളിൽ പ്രധാനമന്ത്രി മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കപിൽ സിബൽ. താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, പക്ഷേ 'ഡക്ക്' (വട്ടപ്പൂജ്യം) ആകരുതെന്ന് കപില്‍ സിബല്‍ ട്വീറ്റ് ചെയ്തു.

നിയന്ത്രണരേഖയില്‍ തുടരുന്ന സംഘര്‍ഷങ്ങള്‍, കൊവിഡ് കേസുകളിലെ വലിയ വർധന, തകർച്ച നേരിടുന്ന സാമ്പത്തിക രംഗം, ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികൾ ,രാഷട്രീയ യജമാനന്മാരെ സേവിക്കുന്ന മുഖ്യധാരാ മാധ്യമങ്ങള്‍, താറാവുകള്‍ക്കൊപ്പം കളിച്ചോളൂ, പക്ഷേ ഡക്ക് (വട്ടപ്പൂജ്യം) ആയിപ്പോകരുത്, കപിൽ സിബൽ ട്വീറ്റ് ചെയ്തു.

kapil

രാജ്യം നിരവധി പ്രതിസന്ധികൾ നേരിടുമ്പോൾ പ്രധാനമന്ത്രി മയിലിന് തീറ്റ കൊടുക്കുകയും അരയന്നങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്യുന്ന ചിത്രങ്ങൾ വലിയ വിമർശനത്തിന് വഴിവെച്ചിരുന്നു. അതേസമയം രാഹുൽ ഗാന്ധിയും നരേന്ദ്ര മോദിക്കെതിരെ രംഗത്തെത്തി. മഞ്ഞുമലയില്‍ തട്ടി തകര്‍ന്ന ടൈറ്റാനിക്കിന് സമാനമായ അവസ്ഥയാണ് രാജ്യം നേരിടുന്ന പ്രശ്‌നങ്ങളെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് വെർച്വൽ യോഗത്തിൽ സംസാരിക്കുമ്പോഴായിരുന്നു രാഹുലിന്റെ വിമർശനം.കേൾക്കാൻ ഇഷ്ടമുള്ള കാര്യങ്ങൾ മാത്രം കേൾക്കുക എന്ന മോദിയുടെ സമീപനം തുടരാനാവില്ല. തൊഴിലില്ലായ്മ, അതിർത്തിയിലെ കടന്നുകയറ്റം, പ്രതിസന്ധിയിലായ സമ്പദ്‌വ്യവസ്ഥ എന്നിവയെല്ലാം മുന്നിലെത്തും, ടൈറ്റാനിക് മഞ്ഞുമലയില്‍ തട്ടി നിരവധി കഷ്ണങ്ങളായി തകര്‍ന്നതുപോലെ, രാഹുൽ പറഞ്ഞു.

അതിർത്തിയിൽ സൈന്യം നിലയുറിപ്പിച്ചിരിക്കുമ്പോൾ ചൈന കൈയ്യേറ്റം നടത്തിയിട്ടില്ലെന്നും അതിർത്തിയിൽ ഒന്നും സംഭവിക്കുന്നില്ലെന്നും പറയാൻ കേന്ദ്രസർക്കാരിന് എങ്ങനെ സാധിക്കുമെന്ന് രാഹുൽ ചോദിച്ചു. ഇക്കാര്യങ്ങൾ നമ്മൾ ശക്തമായി ഉന്നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സാക്ഷരത;വീണ്ടും കേരളം ഒന്നാമത്,ലക്ഷ്യം ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന മുന്നേറ്റമെന്ന് മുഖ്യമന്ത്രിസാക്ഷരത;വീണ്ടും കേരളം ഒന്നാമത്,ലക്ഷ്യം ഡിജിറ്റൽ സാക്ഷരത കൂടി ഉൾച്ചേർന്ന മുന്നേറ്റമെന്ന് മുഖ്യമന്ത്രി

 ജോസ് കെ മാണി ഇടത്തേക്ക് തന്നെ; ഏതൊക്കെ സീറ്റിൽ മത്സരിക്കും.. നിലവിലെ ധാരണ ഇങ്ങനെ ജോസ് കെ മാണി ഇടത്തേക്ക് തന്നെ; ഏതൊക്കെ സീറ്റിൽ മത്സരിക്കും.. നിലവിലെ ധാരണ ഇങ്ങനെ

'എന്റെ നിലപാട് ശരിയായി എന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യം ഉണ്ട്,തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ'എന്റെ നിലപാട് ശരിയായി എന്ന് തെളിയിക്കപ്പെട്ടതിൽ ചാരിതാർത്ഥ്യം ഉണ്ട്,തെറ്റുകൾ ആവർത്തിക്കാതിരിക്കട്ടെ

യുഡിഎഫ് അധികാരം പിടിച്ചാൽ മുഖ്യമന്ത്രിയാകുമോ? മറുപടിയുമായി ഉമ്മൻചാണ്ടി, ചെന്നിത്തലയെ വെട്ടും?യുഡിഎഫ് അധികാരം പിടിച്ചാൽ മുഖ്യമന്ത്രിയാകുമോ? മറുപടിയുമായി ഉമ്മൻചാണ്ടി, ചെന്നിത്തലയെ വെട്ടും?

English summary
Play with the ducks But Don’t score a DUCK; Kapil Sibal mocks Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X