Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ട് ബാങ്കിന് വേണ്ടി ‌രാഷ്ട്രീയം കളിക്കുന്നു', ശിവലിംഗ പരാമർശത്തിൽ അഖിലേഷിനെതിരെ ബിജെപി

ഡൽഹി: യോഗി ആദിത്യനാഥിന്റെ വസതിക്ക് താഴെ ശിവലിംഗമുണ്ടെന്ന സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിന്റെ ആരോപണത്തിന് മറുപടിയുമായി ബി ജെ പി. വോട്ട് ബാങ്ക് നിലനിർത്താൻ അഖിലേഷ് ശിവലിംഗത്തെ പരിഹസിക്കുകയാണെന്നും എന്തിനാണ് സംബൽ ഖനന പ്രവർത്തനം നടത്തുന്നതിൽ അഖിലേഷിന് പ്രശ്നമെന്നും ബി ജെ പി ചോദിച്ചു.

'2013 ൽ സംസ്ഥാനത്തെ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ചാണ് 1000 ടൺ സ്വർണം അഖിലേഷ് യാദവ് കുറിച്ചെടുത്തത്. സ്വർണമാണെങ്കിൽ അത് കുഴിച്ചെടുക്കാൻ അഖിലേഷിന് യാതൊരു പ്രശ്നവുമില്ല, അതുപക്ഷെ ശിവലിംഗം ആകുമ്പോൾ പ്രശ്നമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ വസതിയിൽ കുഴിച്ച് നോക്കണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെടുന്നത്', ബിജെപി വക്താവ് രാകേഷ് ത്രിപാഠി വിമർശിച്ചു.

akh

പല അവസരങ്ങളിലും സനാതന ധർമ്മത്തെ അധിക്ഷേപച്ചയാളാണ് അഖിലേഷ് യാദവ് എന്ന് ബി ജെ പി വക്താവ് ഷെഹ്സാദ് പൂനെവാലെ കുറ്റപ്പെടുത്തി. 'സമാജ്‌വാദി പാർട്ടിയുടെ ഡിഎൻഎയിൽ ഹിന്ദു വിരുദ്ധ അജണ്ടയുണ്ട്. രാമഭക്തരുടെ കൊലപാതകം ആഘോഷിക്കുന്നത് മുതൽ സനാതന ധർമ്മത്തെ പലതവണ അധിക്ഷേപിച്ച സംഭവങ്ങളിൽ വരെ ഈ അജണ്ട പ്രകടമാണ്. മുഖ്യമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന മറ്റ് മതങ്ങളുടെ കാര്യത്തിൽ പറയാനുള്ള ധൈര്യം അഖിലേഷിനുണ്ടാകുമോ? വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായി അവർ ഹിന്ദു ദൈവങ്ങളെ അപമാനിക്കുകയാണ്', പൂനെവാലെ വിമർശിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു അഖിലേഷ് യാദവ് ബി ജെ പിക്കെതിരെ രംഗത്തെത്തിയത്. സംബലിൽ ഖനനപ്രവൃത്തികൾ നടക്കുന്നതിനിടെയാണ് ബി ജെ പിക്കും യോഗി ആദിത്യനാഥിനും എതിരായ അഖിലേഷിന്റെ വിമർശനം. ഭരണപരാജയങ്ങൾ മറക്കാനും പൊതുജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുമാണ് സർക്കാർ വിവിധ സ്ഥലങ്ങളിൽ ഖനനം നടത്തുന്നതെന്ന് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. യോഗി ആദിത്യനാഥിന്റെ വസതിയിൽ കുഴിച്ച് നോക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു. ബുൾഡോസർ ഉപയോഗിച്ച് സാധാരണക്കാരുടെ വീടുകൾ നിയമവിധേയമായി ബി ജെ പി സർക്കാർ തകർക്കുകയാണെന്നും അഖിലേഷ് ആരോപിച്ചു. 'ഇത് വികസനല്ല, നശിപ്പിക്കലാണ്. മുഖ്യമന്ത്രിക്ക് വികസനത്തെ കുറിച്ച് യാതൊരു പദ്ധതിയുമില്ല, എന്നാൽ നശിപ്പിക്കാനുള്ള പദ്ധതിയുണ്ട്', അഖിലേഷ് യാദവ് പറഞ്ഞു.

കഴിഞ്ഞാഴ്ചയാണ് സംബലിൽ ഖനന പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഇവിടെ പുരാതനമായ കിണറിന്റെ (മൃത്യു കൂപ്) അവശിഷ്ടങ്ങൾ തേടിയാണ് ഖനനം നടക്കുന്നത്. ഈ കിണറിലെ വെള്ളം കൊണ്ട് കുളിച്ചാൽ മോക്ഷം കിട്ടുമെന്നാണ് ഹിന്ദു സമൂഹത്തിന്റെ വിശ്വാസമത്രേ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+