കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയുടെ പേരിലും ബിയര്‍... കോടതിയില്‍ ഹര്‍ജി

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: ഇന്ത്യ കണ്ട ഏറ്റവും വലിയ മദ്യവിരോധി ആരെന്ന് ചോദിച്ചാല്‍ ഉത്തരം മഹാത്മ ഗാന്ധി എന്നായിരിക്കാം. എന്നാല്‍ ഗാന്ധിജിയുടെ പേരില്‍ തന്നെ ഒരു ബിയര്‍ പുറത്തിറങ്ങിയാല്‍ എങ്ങനെയിരിക്കും?

എന്നാല്‍ അതാണിപ്പോള്‍ സംഭവിച്ചിരിക്കുന്നത്. ഭാഗ്യത്തിന് ഇന്ത്യയില്‍ അല്ല രാഷ്ട്രപിതാവിന്റെ പേരില്‍ ലഹരി പാനീയം പുറത്തിറക്കിയിരിക്കുന്നത്.

അമേരിക്കയിലെ ന്യൂ ഇംഗ്ലണ്ട് ബ്ര്യൂയിങ് കമ്പനിയാണ് ഗാന്ധിജിയുടെ പേരില്‍ പുതിയ ബ്രാന്‍ഡ് ബിയര്‍ പുറത്തിറക്കിയിരിക്കുന്നത്. ഗാന്ധി ബോട്ട് ബിയര്‍ എന്നാണ് പേര്. പേര് മാത്രമല്ല, ഗാന്ധിജിയെ റോബോടേടിന്റെ രൂപത്തില്‍ ചിത്രീകരിച്ച ഒരു ചിത്രവും ബോട്ടിലില്‍ ഉണ്ട്.

Gandhi Bot Beer

സംഭവം എന്തായാലും വലിയ വിവാദമായിരിക്കുകയാണ്. ഹൈദരാബാദ് സ്വദേശിയായ അഭിഭാഷകന്‍ ജനാര്‍ദ്ദന്‍ ഗൗഡ് ഈ വിഷയം ഉന്നയിച്ച് കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ദേശീയ വികാരത്തെ അപമാനിക്കുന്നതാണ് ഈ ബിയര്‍ എന്നാണ് ഇദ്ദേഹത്തിന്റെ ആരോപണം. ഹൈദരാബാദിന്‌ലെ നാമ്പള്ളി കോടതിയിലാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഗാന്ധി ബോട്ട് ബിയര്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഗാന്ധിജിയെ പോലെ തന്നെ ഈ ബിയറും സമ്പൂര്‍ണ വെജിറ്റേറിയന്‍ ആണെന്നും ചില പ്രചാരണങ്ങള്‍ നടക്കുന്നുണ്ടത്രെ.

ഗാന്ധിജിയുടെ പേരില്‍ ബിയര്‍ പുറത്തിറക്കിയതിനെ അമേരിക്കയിലെ ഇന്ത്യക്കാരും പ്രതിഷേധത്തിലാണ്. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണം എന്നാണ് ആവശ്യം. അമേരിക്കയെ പ്രതിഷേധം അറിയിക്കേണ്ട സമയം ഇപ്പോള്‍ തന്നെ അതിക്രമച്ചതായും ചിലര്‍ ആക്ഷേപം ഉന്നയിക്കുന്നുണ്ട്.

English summary
Plea against Gandhi logo on beer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X