കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാടിളക്കി വേണോ വികസന പാത; തലശ്ശേരി- മൈസൂർ റെയിൽ പാതക്കെതിരെ പ്രതിഷേധം

  • By Desk
Google Oneindia Malayalam News

കുടക്: തലശ്ശേരി- മൈസൂര്‍, മൈസൂര്‍ കുശാല്‍ നഗര്‍ പാതകള്‍ക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി കര്‍ണാടക ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കുടക് ജില്ലയുടെ ആവാസവ്യവസ്ഥയെ തകിടം മറിക്കുന്ന പദ്ധതിയാണിതെന്നാണ് വാദം. കോഴിക്കോട് പവര്‍ലൈന്‍ പദ്ധതിക്കായി 54000 മരങ്ങളാണു കുടകില്‍ മുറിച്ചുനീക്കിയത്. ഈ പദ്ധതി കൂടി വന്നാല്‍ കാവേരി നദിയുടെ ഉദ്ഭവസ്ഥാനമായ പശ്ചിമഘട്ട മലനിരകളെ തന്നെ അത് ബാധിക്കും

വികസനത്തിന്റെ പേര് പറഞ്ഞ് ഇത്തരത്തില്‍ കാടും മരങ്ങളും മുറിച്ച് മാറ്റേണ്ടതുണ്ടോ? ഇത്തരത്തില്‍ നടത്തുന്ന പദ്ധതികള്‍ പ്രകൃതിയെയും അനേകം ജീവജാലങ്ങളുടേയും ആവാസ വ്യവസ്ഥിതിയെയാണ് ബാധിക്കുന്നത്. കാടും മരങ്ങളുമില്ലാതായാല്‍ കാട്ടുമൃഗങ്ങള്‍ക്ക് ആവാസസ്ഥലമാണ് നഷ്ടപ്പെടുന്നത്. ഇങ്ങനെ വരുമ്പോഴാണ് മിക്കപ്പോഴും കാട്ടനാകളും മൃഗങ്ങളും കാടിറങ്ങി നാട്ടിലേയ്‌ക്കെത്തുന്നതും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകുന്നതും.

railway

പദ്ധതി അനുവദിക്കരുതെന്നാവശ്യപ്പെട്ടു കൂര്‍ഗ് വൈല്‍ഡ് ലൈഫ് സൊസൈറ്റി രണ്ടുവര്‍ഷമായി പ്രക്ഷോഭത്തിലാണ്. എന്നാല്‍ പദ്ധതിയുമായി മുന്നോട്ട് പോകണമെന്ന വാശിയിലാണ് കേരള സര്‍ക്കാര്‍. എതായലും ചീഫ് ജസ്റ്റിസ് ദിനേഷ് മഹേശ്വരി അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് 25നു ഇത് സംബന്ധിച്ച വാദം കേള്‍ക്കും

English summary
protest against thalassery-mysore highway
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X