India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ശങ്കറിന്റെ' അവസ്ഥ പരിതാപകരം; ആഫ്രിക്കയിലേക്ക് തിരിച്ചയക്കണമെന്ന് ഹര്‍ജി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ആഫ്രിക്കയില്‍ നിന്ന് രണ്ട് പതിറ്റാണ്ട് മുമ്പ് കൊണ്ടുവന്ന ശങ്കര്‍ എന്ന ആനയെ തിരിച്ചയക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കോടതിയില്‍ ഹര്‍ജി. അന്ന് വിമാനത്തില്‍ കൊണ്ടുവന്ന ആനയെ ഡല്‍ഹിയിലെ മൃഗശാലയില്‍ പാര്‍പ്പിക്കുകയായിരുന്നു. കൂട്ടുണ്ടായിരുന്ന മറ്റൊരു ആന ചരിഞ്ഞതോടെ ശങ്കര്‍ തനിച്ചായി. മറ്റു ആനകളോട് കൂട്ടുകൂടാനും ശങ്കര്‍ തയ്യാറായില്ല. ഇതോടെ വലിയ പ്രസായത്തിലാണ് ശങ്കര്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി 16കാരിയായ നികിത ധവാന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ആനയെ മറ്റു ആഫ്രിക്കന്‍ ആനകള്‍ക്കൊപ്പം താസമിപ്പിക്കുകയോ തിരിച്ച് ആഫ്രിക്കയിലേക്ക് തന്നെ അയക്കുകയോ വേണമെന്നാണ് നികിതയുടെ ആവശ്യം. യൂത്ത് ഫോര്‍ അനിമല്‍ എന്ന എന്‍ജിഒയുടെ സ്ഥാപക കൂടിയാണ് നികിത. വലിയ ചെവിയും വലിപ്പത്തിലെ വ്യത്യാസവും കാരണം ഏഷ്യന്‍ ആനകളില്‍ നിന്ന് വേഗത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്നവയാണ് ആഫ്രിക്കന്‍ ആനകള്‍.

24 വര്‍ഷം മുമ്പാണ് ശങ്കറിനെ ആഫ്രിക്കയില്‍ നിന്നെത്തിച്ചത്. ശങ്കര്‍ വര്‍ഷങ്ങളായി തനിച്ചാണ് കഴിയുന്നതെന്നും മറ്റ് ആഫ്രിക്കന്‍ ആനകളെ പാര്‍പ്പിച്ചിട്ടുള്ള വന്യജീവി സങ്കേതങ്ങളിലെവിടെയെങ്കിനും ആനയെ പുനരധിവസിപ്പിക്കണമെന്നുമാണ് നികിതയുടെ ആവശ്യങ്ങളിലൊന്ന്. മൃഗശാല അധികൃതര്‍ ആനയെ വേണ്ടവിധം പരിപാലിക്കുന്നില്ലെന്നും നികിത ആരോപിക്കുന്നു. ഇന്ത്യന്‍ മൃഗശാലകളില്‍ രണ്ട് ആഫ്രിക്കന്‍ ആനകളാണുള്ളത്. അവയിലൊന്നാണ് ശങ്കര്‍. മറ്റൊന്ന് കര്‍ണാടകയിലെ മൈസൂരിലുള്‌ല മൃഗശാലയിലാണ്.

തമിഴ്‌നാട്ടില്‍ എന്‍ഡിഎ പിളര്‍ന്നു; ബിജെപി ഇനി ഒറ്റയ്ക്ക്, എഐഎഡിഎംകെയുമായി സഖ്യമില്ലതമിഴ്‌നാട്ടില്‍ എന്‍ഡിഎ പിളര്‍ന്നു; ബിജെപി ഇനി ഒറ്റയ്ക്ക്, എഐഎഡിഎംകെയുമായി സഖ്യമില്ല

1990കളുടെ അവസാനത്തിലാണ് സിംബാബ്‌വേ സര്‍ക്കാര്‍ അന്നത്തെ ഇന്ത്യന്‍ പ്രസിഡന്റ് ശങ്കര്‍ദയാല്‍ ശര്‍മയ്ക്കു നയതന്ത്രസമ്മാനമായി ശങ്കര്‍, ബോംബെ എന്നിങ്ങനെ രണ്ട് ആനകളെ സമ്മാനിച്ചത്. 2005ല്‍ ബോംബെ ആകസ്മികമായി ചരിഞ്ഞതോടെയാണ് ശങ്കര്‍ തനിച്ചായി. ബോംബെ ചരിയാനുള്ള കാരണം എന്താണ് അധികൃതര്‍ വ്യക്തമാക്കിയില്ല. മൃഗശാലയില്‍ കൂട്ടിലടച്ചു പാര്‍പ്പിച്ചിരിക്കുന്ന ശങ്കറിന്റെ ദയനീയ സ്ഥിതി കണ്ട നികിത സപ്തംബര്‍ മാസം മുതലാണ് ആനയുടെ മോചനത്തിനു ശ്രമം തുടങ്ങിയത്.

അതേസമയം ശങ്കറിനൊരു ഇണയ്ക്കു വേണ്ടി തങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഇതിനായി നവംബറില്‍ ആഫ്രിക്കയിലെ വന്യജീവി കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടിരുന്നുവെന്നും മൃഗശാലാ ഡയറക്ടര്‍ സൊനാലി ഘോഷ് പറഞ്ഞു. ഇണയെ തരാനായില്ലെങ്കില്‍ ശങ്കറിനെ തിരികെ കൊണ്ടുപോവാനും തങ്ങള്‍ ആവശ്യപ്പെട്ടതായി അവര്‍ അറിയിച്ചു. 26 വയസ്സിനു മുകളില്‍ ശങ്കറിനു പ്രായമുണ്ടെന്നാണ് നിഗമനം. മൃഗശാലയില്‍ രണ്ട് ഏഷ്യന്‍ ആനകള്‍ കൂടിയുണ്ടായിരുന്നു. ശങ്കറിനെ ഇവയ്‌ക്കൊപ്പം പാര്‍പ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇണങ്ങിയില്ലെന്ന് മൃഗശാലയുടെ മുന്‍ ഡയറക്ടര്‍ രമേഷ് പാണ്ഡ്യ പറഞ്ഞു.

cmsvideo
  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങളില്‍ മാറ്റമില്ല, ഞായറാഴ്ച ലോക്ക്ഡൗണ്‍ തുടരും
  English summary
  Plea in Delhi Court For African Elephant Name As Shankar to Send Back Home
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X