അയോധ്യ കേസ് ഇന്ന് സുപ്രീം കോടതിയിൽ; മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹർജി
ദില്ലി: അയോധ്യക്കേസിലെ മധ്യസ്ഥ ചർച്ചകൾ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അയോധ്യ ഭൂമി തർക്കവുമായി ബന്ധപ്പെട്ട് 2010ലെ അലഹബാദ് ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള എത്രയും വേഗം പരിഗണിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയി അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
അയോധ്യ കേസിലെ കക്ഷിയായ ഗോപാൽ സിംഗ് വിഷാരദിന്റെ മകൻ രാജേന്ദ്ര സിംഗാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അയോധ്യ ഭൂമി തർക്കത്തിന് മധ്യസ്ഥ ചർച്ചകളിലൂടെ പരിഹാരം കണ്ടെത്താൻ സുപ്രീം കോടതി മധ്യസ്ഥ സമിതിയെ നിയോഗിച്ചിരുന്നു. ഈ ചർച്ചകളിൽ യാതൊരു പുരോഗതിയുമില്ലെന്നും അതുകൊണ്ട് തന്നെ മധ്യസ്ഥ ചർച്ചകൾ അവസാനിച്ചതായി പ്രഖ്യാപിച്ച് കേസ് അടിയന്തരമായി പരിഗണിക്കണമെന്നുമാണ് ഹർജിക്കാരന്റെ ആവശ്യം.

കഴിഞ്ഞ മാർച്ച് എട്ടിനാണ് മധ്യസ്ഥ സമിതിയെ രൂപീകരിച്ച് സുപ്രീം കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് ഇബ്രാഹിം ഖലീഫുള്ള അധ്യക്ഷനായ സമിതിയിൽ ശ്രീ ശ്രീ രവിശങ്കറും മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചുവുമാണ് ഉള്ളത്. മധ്യസ്ഥ ചർച്ചകളുടെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിൽ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. മൂന്നംഗ സമിതി ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുകയും കൂടുതൽ സമയം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 15നാണ് സമയപരിധി അവസാനിക്കുന്നത്.
5 മാസത്തിനുള്ളിൽ മധ്യസ്ഥ സമിതി വിളിച്ച 3 യോഗങ്ങളിൽ പങ്കെടുത്തെന്നും തർക്കം പരിഹരിക്കാൻ സാധിക്കുന്ന നിർദ്ദേശങ്ങളൊന്നും യോഗത്തിൽ ഉയർന്ന് വന്നില്ലെന്നും ഹർജിക്കാരൻ പറയുന്നു. മാത്രമല്ല ജൂണിൽ നടന്ന യോഗത്തിന് തന്നെ ക്ഷണിച്ചില്ലെന്നും ആരോപിക്കുന്നു. അയോധ്യയിലെ തർക്ക ഭൂമിയായ 2.77 ഏക്കർ ഭൂമി മൂന്ന് കക്ഷികൾക്കുമായി തുല്യമായി വീതിക്കണമെന്ന അലഹബാദ് ഹൈക്കോടതി വിധി പുന പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് കോടതി മധ്യസ്ഥ സമിതിയെ നിയമിച്ചത്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications