കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരില്‍ കുട്ടികളെ അനധികൃതമായി തടങ്കലില്‍ വയ്ക്കുന്നതിനെതിരെ സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി

  • By S Swetha
Google Oneindia Malayalam News

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ കുട്ടികളെ അനധികൃതമായി തടങ്കലില്‍ വെച്ചുവെന്നാരോപിച്ച് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. പ്രമുഖ ബാലാവകാശ വിദഗ്ധനായ എനാക്ഷി ഗാംഗുലി, ദേശീയ ബാലാവകാശ കമ്മീഷന്‍ (എന്‍സിപിസിആര്‍) പ്രഥമ ചെയര്‍പേഴ്സണ്‍ പ്രൊഫസര്‍ ശാന്ത സിന്‍ഹ എന്നിവരാണ് ഹരജി നല്‍കിയത്.

<br>ദുബായ് മാതൃകയിൽ ഇന്ത്യയിലും മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ; 4 കേന്ദ്രങ്ങളിൽ, വ്യത്യസ്തമായ തീമുകളിൽ
ദുബായ് മാതൃകയിൽ ഇന്ത്യയിലും മെഗാ ഷോപ്പിംഗ് ഫെസ്റ്റിവൽ; 4 കേന്ദ്രങ്ങളിൽ, വ്യത്യസ്തമായ തീമുകളിൽ

ഇപ്പോള്‍ പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ കുട്ടികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടക്കുന്നതായും അതില്‍ സ്വാതന്ത്ര്യ ലംഘനങ്ങളെ കുറിച്ചും ജീവന്‍ നഷ്ടപ്പെടുന്നതുള്‍പ്പെടെയുള്ള സംഭവങ്ങളെ കുറിച്ചും പ്രതിപാദിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു. റിപ്പോര്‍ട്ടുകള്‍ ഗൗരവമുള്ളതാണെന്നും നിലവിലെ സാഹചര്യത്തെക്കുറിച്ച് ജുഡീഷ്യല്‍ അവലോകനം നടത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

kashmir-security-60

ജമ്മു കശ്മീരിലെ നിലവിലെ സാഹചര്യത്തെ കുറിച്ചുള്ള വിവിധ വശങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു കൂട്ടം ഹരജികള്‍ സുപ്രീം കോടതി നേരത്തെയും കേട്ടിരുന്നു. മാധ്യമപ്രവര്‍ത്തക അനുരാധ ഭാസിന്‍ സമര്‍പ്പിച്ച ഹരജിയില്‍ താഴ്‌വരയിലെ മാധ്യമ സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തിയെന്നാരോപിച്ചപ്പോള്‍ മറ്റ് ഹരജികള്‍ കശ്മീര്‍ നേതാക്കളെയും രാഷ്ട്രീയക്കാരെയും സാധാരണ പൗരന്മാരെയും തടങ്കലില്‍ വെച്ചതായി ചൂണ്ടിക്കാട്ടി.

English summary
Plea in supreme court over children keeps illegally behind bars
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X