കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്വേഷ പ്രസംഗം നടത്തിത് സോണിയയും രാഹുലും പ്രിയങ്കയും, കേസെടുക്കണമെന്ന് ഹര്‍ജി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി: ഞായറാഴ്ച വടക്ക് കിഴക്കന്‍ ദില്ലിയില്‍ കലാപം പൊട്ടിപുറപ്പെട്ടത് ബിജെപി നേതാവ് കപില്‍ മിശ്രയുടെ വിദ്വേഷ പ്രസംഗത്തിന് പിന്നിലെയാണെന്ന ആരോപണം ശക്തമായിരുന്നു. കലാപാഹ്വാനത്തില്‍ കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യവും ഉയര്‍ന്നിരിന്നു. കഴിഞ്ഞ ദിവസം ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ചും കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ തൊട്ട് പിന്നാലെ ജഡ്ജിയെ സ്ഥലം മാറ്റുകയാണ് ഉണ്ടായത്.

Recommended Video

cmsvideo
HC to hear plea seeking FIR against Sonia, Rahul, Priyanka | Oneindia Malayalam

ഇന്ന് കേസ് പരിഗണിച്ച ഹൈക്കോടതി ബെഞ്ചാകട്ടെ കപില്‍ മിശ്ര ഉള്‍പ്പെടെ വിദ്വേഷം പ്രസംഗം നടത്തിയ ഒരു നേതാക്കള്‍ക്കെതിരേയും ഈ ഘട്ടത്തില്‍ കേസെടുക്കേണ്ടെന്ന പോലീസ് ആവശ്യം ശരിവെച്ചു. അതിനിടെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ വിദ്വേഷ പ്രസംഗത്തിന് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഫയല്‍ ചെയ്തിരിക്കുകയാണിപ്പോള്‍.വിശദാംശങ്ങളിലേക്ക്

 കലാപത്തിന് വഴിവെച്ചത്

കലാപത്തിന് വഴിവെച്ചത്

ഞായറാഴ്ച വൈകീട്ടോടെ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കപില്‍ മിശ്രയുടെ നേതൃത്വത്തില്‍ മോജ്പൂരില്‍ പ്രകടനം നടന്നിരുന്നു. തുടര്‍ന്നാണ് നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.

 കേള്‍ക്കില്ലെന്ന്

കേള്‍ക്കില്ലെന്ന്

പ്രതിഷേധക്കാരെ ഒഴിപ്പിക്കാന്‍ പോലീസിന് മൂന്ന് ദിവസത്തെ സമയം നല്‍കുന്നു. ഇല്ലെങ്കില്‍ ഞങ്ങള്‍ ഇടപെടുമെന്നും പിന്നെ ആരു പറഞ്ഞാലും കേള്‍ക്കില്ലെന്നുമായിരുന്നു കപില്‍ മിശ്ര പറഞ്ഞത്.

 കേസെടുക്കണമെന്ന്

കേസെടുക്കണമെന്ന്

കഴിഞ്ഞ ദിവസം കലാപം സംബന്ധിച്ച കേസുകള്‍ പരിഗണിച്ച ഹൈക്കോടതിയിലെ ജസ്റ്റിസ് മുരളീധര്‍ കപില്‍ മിശ്രയ്ക്കെതിരെ കേസെടുക്കാന്‍ ആവശ്യപ്പെട്ടിരുന്നു. കപില്‍ മിശ്രയ്ക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന ചോദ്യത്തിന് പ്രസംഗം കേള്‍ക്കാത്തതിനാലാണെന്ന് പോലീസ് പറഞ്ഞപ്പോള്‍ കോടതി മുറിയില്‍ പരസ്യമായി പ്രസംഗം കേള്‍പ്പിച്ച് കൊണ്ടായിരുന്നു മിശ്രയ്ക്കെതിരെ കേസ് എടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്.

 സ്ഥലം മാറ്റി

സ്ഥലം മാറ്റി

മിശ്രയ്ക്ക് എതിരെ മാത്രമല്ല കേന്ദ്ര സഹമന്ത്രി അനുരാഗ് താക്കൂര്‍ ഉള്‍പ്പെടെ വിദ്വേഷ പ്രസംഗം നടത്തിയ എല്ലാ ബിജെപി നേതാക്കള്‍ക്കെതിരേയും കേസെടുക്കണമെന്ന് മുരളീധര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ശക്തമായ താക്കീത് നല്‍കിയ ജഡ്ജിയെ സ്ഥലം മാറ്റുകയാണ് ഉണ്ടായത്. ഹരിയാന-പഞ്ചാബ് ഹൈക്കോടതിയിലേക്കാണ് അദ്ദേഹത്തിനെ രായ്ക്ക് രാമാനം സ്ഥലം മാറ്റിയത്.

 സമയം അനുവദിച്ചു

സമയം അനുവദിച്ചു

ഇന്ന് കേസ് പരിഗണിച്ച ദില്ലി ഹൈക്കോടതിയാവട്ടെ ഒരു ബിജെപി നേതാക്കള്‍ക്കെതിരേയും ഈ ഘട്ടത്തില്‍ കേസെടുക്കേണ്ടതില്ലെന്ന ദില്ലി പോലീസിന്‍റെ വാദം ശരിവെച്ചു. മാത്രമല്ല മിശ്ര അടക്കമുള്ള നേതാക്കളുടെ പ്രസംഗങ്ങളുടെ വീഡിയോ പരിശോധിക്കാന്‍ നാലാഴ്ചത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.

 കേസെടുക്കണം

കേസെടുക്കണം

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെ മുന്‍ നിര നേതാക്കള്‍ക്കെതിരെ കേസെടുക്കണമെന്ന പരാതികള്‍ കോടതിയില്‍ എത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി പ്രിയങ്ക ഗാന്ധി എന്നിവരാണ് വിദ്വേഷ പ്രസംഗം നടത്തിയതെന്നാണ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ പറയുന്നത്.

 ആം ആദ്മി നേതാക്കളും

ആം ആദ്മി നേതാക്കളും

ആം ആദ്മി നേതാവും ദില്ലി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ , ആആംദ് നേതാവ് അമാനത്തുള്ള ഖാന്‍ എന്നിവര്‍ക്കെതിരേയും പരാതിയുണ്ട്. ഇവരുടെ വിദ്വേഷ പ്രസംഗങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.

 ഒവൈസിക്കെതിരേയും

ഒവൈസിക്കെതിരേയും

അതേസമയം എഐഐഎം നേതാവ് അസസുദ്ദീന്‍ ഒവൈസിയും അക്ബറുദ്ദീന്‍ ഒവൈസിയും വിജ്വേഷം പ്രസംഗം നടത്തിയെന്ന് ആരോപിച്ച് മറ്റൊരു ഹര്‍ജി ഹിന്ദു സേനയും നല്‍കിയിട്ടുണ്ട്. എഐഎംഐഎം എംഎല്‍എ വാരിസ് പത്താനെതിരെ കേസ് എടുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. ദില്ലി കലാപത്തിന് പതാന്‍റെ പ്രസംഗം കാരണമായെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

 എഫ്ഐആര്‍

എഫ്ഐആര്‍

ഞങ്ങള്‍ 15 കോടിയേ ഉള്ളുവെങ്കിലും 100 കോടിയേക്കാള്‍ ശക്തിയുണ്ട്. 100 കോടി വരുന്ന ഭൂരിപക്ഷത്തെ മറികടക്കാനുള്ള ശക്തി ഞങ്ങള്‍ക്കുണ്ട്" എന്നായിരുന്നു വാരിസ് പത്താന്റെ പ്രസ്താവന.വര്‍ഗീയ പരാമര്‍ശത്തില്‍ പത്താനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.

English summary
Plea seeking FIR against Sonia, Rahul and Priyanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X