കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിതയുടെ മരണത്തിന് പിന്നിൽ ശശികലയും പനീർശെൽവവും...? കൂട്ടിന് മന്ത്രിമാർ അടക്കം നൂറിലധികം പേർ..!!

  • By Anamika
Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്ക് ഇനിയും അറുതിയായിട്ടില്ല. ജയലളിതയുടേത് സ്വാഭാവിക മരണമല്ല എന്ന സംശയങ്ങള്‍ നീക്കാന്‍ സര്‍ക്കാരിനോ ജയലളിതയെ ചികിത്സിച്ച ആശുപത്രി അധികൃതര്‍ക്കോ സാധിച്ചിട്ടുമില്ല. ജയലളിതയുടെ മരണത്തിൽ പനീർശെൽവത്തേയും ശശികലയേയും പ്രതിക്കൂട്ടിൽ നിർത്തുന്ന ആരോപണവുമായി അണ്ണാ ഡിഎംകെ പ്രവർത്തകൻ കോടതിയെ സമീപിച്ചിരിക്കുകയാണ്.

പെണ്ണിന് ലൈംഗിക മോഹം പാടില്ല !! വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം..!! സമാനതകളില്ലാത്ത ക്രൂരത..!!പെണ്ണിന് ലൈംഗിക മോഹം പാടില്ല !! വികാരം ശമിപ്പിക്കാന്‍ പൈശാചിക കൃത്യം..!! സമാനതകളില്ലാത്ത ക്രൂരത..!!

നടിയെ തട്ടിക്കൊണ്ടുപോയ ശേഷം ചെയ്യേണ്ടത് !! പ്രമുഖ നടന്‍ സുനിക്ക് നല്‍കിയ കൊട്ടേഷന്‍ ഇത് !!!നടിയെ തട്ടിക്കൊണ്ടുപോയ ശേഷം ചെയ്യേണ്ടത് !! പ്രമുഖ നടന്‍ സുനിക്ക് നല്‍കിയ കൊട്ടേഷന്‍ ഇത് !!!

ശശികലയും പനീർശെൽവവും

ശശികലയും പനീർശെൽവവും

ജയലളിതയുടെ മരണത്തില്‍ ശശികല പക്ഷവും പനീര്‍ശെല്‍വം പക്ഷവും പരസ്പരം നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇരുവരും ഒരുമിച്ചാണ് ജയലളിതയുടെ മരണത്തിന് വഴിയൊരുക്കിയതെന്നാണ് ഡി ശെല്‍വ വിനായകന്‍ എന്ന അണ്ണാ ഡിഎംകെ പ്രവര്‍ത്തകന്‍ ആരോപിക്കുന്നത്.

പരാതി 186 പേർക്കെതിരെ

പരാതി 186 പേർക്കെതിരെ

മുന്‍മുഖ്യമന്ത്രി കൂടിയായ ഒ പനീര്‍ശെല്‍വം, അണ്ണാഡിഎംകെ അമ്മ ജനറല്‍ സെക്രട്ടറി വികെ ശശികല, മന്ത്രിമാര്‍, അണ്ണാ ഡിഎംകെ എംപിമാര്‍, എംഎല്‍എമാര്‍, എന്നിവരടക്കം 186 പേര്‍ക്കെതിരെ കേസെടുക്കണം എന്നാണ് ശെല്‍വ വിനായകന്റെ പരാതിയിലെ ആവശ്യം.

നടപടിയെടുക്കാതെ പോലീസ്

നടപടിയെടുക്കാതെ പോലീസ്

ഇതേ ആവശ്യം ഉന്നയിച്ച് തെയ്‌നാംപേട്ട് പോലീസില്‍ ശെല്‍വ വിനായകന്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്നും യാതൊരു വിധ നടപടിയും ഉണ്ടായില്ല. കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ശെല്‍വ വിനായകന്‍ സെയ്താംപേട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.

അപ്പോളോ ആശുപത്രിയും

അപ്പോളോ ആശുപത്രിയും

അപ്പോളോ ആശുപത്രിയില്‍ ജയലളിത ചികിത്സയില്‍ കഴിഞ്ഞിരുന്ന കാലത്ത് പരസ്പര വിരുദ്ധമായ പ്രസ്താവനകളാണ് ആശുപത്രി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് പരാതിയില്‍ ആരോപിക്കുന്നു. 2016 ഡിസംബര്‍ 5ന് രാത്രി 11.30തിനാണ് ജയലളിതയുടെ മരണവിവരം സ്ഥിരീകരിച്ചത്.

രാഷ്ട്രീയ നേട്ടം

രാഷ്ട്രീയ നേട്ടം

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പനീര്‍ശെല്‍വവും ശശികലയും ആരോഗ്യമന്ത്രിയും ഒത്തുചേര്‍ന്ന് ജയലളിതയെ വകവരുത്തിയതാണ് എന്ന് പരാതിയില്‍ ആരോപിക്കുന്നു. അപ്പോളോ ആശുപത്രിയിലെ പ്രതാപ് സി റെഡ്ഡിയുടെ പേരും പരാതിയിലുണ്ട്.

മരണത്തിൽ അസ്വാഭാവികത

മരണത്തിൽ അസ്വാഭാവികത

ജയലളിതയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് ആരോപിച്ച് പാർട്ടി നേതാക്കളടക്കം നിരവധി പേർ നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. സെപ്തംബര്‍ 22ന് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് പോയസ് ഗാര്‍ഡനില്‍ വച്ച് ആരോ തള്ളിയിട്ടതിനെ തുടര്‍ന്നാണെന്നാണ് എഐഎഡിഎംകെ നേതാവും മുന്‍ തമിഴ്‌നാട് സ്പീക്കറുമായിരുന്ന പി എച്ച് പാണ്ഡ്യൻ വെളിപ്പെടുത്തിയിരുന്നു.

റിപ്പോർട്ടുകളിൽ വൈരുദ്ധ്യം

റിപ്പോർട്ടുകളിൽ വൈരുദ്ധ്യം

അപ്പോളോ ആശുപത്രിയിലെ മെഡിക്കൽ റിപ്പോർട്ടും എയിംസ് റിപ്പോർട്ടും തമ്മിലുള്ള വൈരുദ്ധ്യവും ദുരൂഹമായിരുന്നു. സെപ്റ്റംബര്‍ 25ന് അപ്പോളോ ആശുപത്രി പുറത്ത് വിട്ട മെഡിക്കല്‍ റിപ്പോര്‍ട്ടിന് വിരുദ്ധമായ വിവരങ്ങളാണ് എയിംസ് റിപ്പോര്‍ട്ടിലുള്ളത്. ഈ റിപ്പോര്‍ട്ടില്‍ പറഞ്ഞത് ജയലളിതയെ പനിയും നിര്‍ജലീകരണവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നാണ്.

ദുരൂഹത നീങ്ങുന്നില്ല

ദുരൂഹത നീങ്ങുന്നില്ല

കുറച്ച് ദിവസങ്ങള്‍ക്കകം ജയലളിതയ്ക്ക് ആശുപത്രി വിടാനാകുമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ എയിംസ് റിപ്പോര്‍ട്ടില്‍ പറയുന്നത് ഇതിന് എതിരായ കാര്യങ്ങളാണ്. ആശുപത്രിയിലെത്തിക്കുമ്പോള്‍ ജയലളിത അബോധാവസ്ഥയിലായിരുന്നുവെന്നാണ് എയിംസ് റിപ്പോര്‍ട്ട്.

ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ

ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിൽ

ജയലളിതയ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞത് സംബന്ധിച്ച് നിരവധി ആരോപണങ്ങള്‍ പല കോണുകളില്‍ നിന്നായി ഉയര്‍ന്നു വന്നിരുന്നു. ജയലളിതയെ ആശുപത്രിയിലെത്തിച്ചത് മരിച്ച നിലയിലാണ് എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു.

പനീർശെൽവത്തെ സംശയം

പനീർശെൽവത്തെ സംശയം

ജയലളിതയുടെ മരണത്തില്‍ സംശയിക്കാവുന്നവരുടെ പട്ടികയില്‍ ആദ്യത്തേത് ഒ പനീര്‍ശെല്‍വം ആണെന്നാണ് തമിഴ്‌നാട്ടിലെ ആരോഗ്യമന്ത്രി വിജയഭാസ്‌കര്‍ ആരോപിച്ചിരുന്നത്. മുഖ്യമന്ത്രിക്കസേര പോയ പനീര്‍ശെല്‍വം തന്റെ രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി അമ്മയുടെ മരണത്തെ ഉപയോഗിക്കുകയാണെന്നും വിജയ ഭാസ്‌കര്‍ ആരോപിച്ചു.

മന്ത്രിയുടെ ആരോപണം

മന്ത്രിയുടെ ആരോപണം

ജയലളിത മരിച്ചതല്ല കൊന്നതാണെന്നാണ് തമിഴ്‌നാട് നിയമമന്ത്രി സിവി ഷണ്‍മുഖം ആരോപിച്ചിരുന്നു. പനീര്‍ശെല്‍വം ആണ് ജയലളിതയെ കൊലപ്പെടുത്തിയത്. മുഖ്യമന്ത്രിക്കസേര നിലനിര്‍ത്താനാണ് ജയലളിതയെ പനീര്‍ശെല്‍വം കൊലപ്പെടുത്തിയതെന്നും ഷണ്‍മുഖം ആരോപണം ഉന്നയിച്ചിരുന്നു.

ശശികലയ്ക്കെതിരെ ഒപിഎസ്

അതേസമയം പനീർശെൽവം ആരോപണം ഉന്നയിക്കുന്നത് ശശികലയ്ക്ക് നേരെയാണ്. ജയലളിതയെ വിദേശത്ത് ചികിത്സയ്ക്ക് കൊണ്ടുപോകാൻ സമ്മതിച്ചില്ലെന്നും ആശുപത്രിയിൽ കാണാൻ സമ്മതിച്ചില്ലെന്നും മറ്റും ഓപിഎസ് ആരോപിച്ചിരുന്നു. മാത്രമല്ല മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഓപിഎസ് അമ്മയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

English summary
A petition has been filed in a court against 186 persons, including O. Panneerselvam and V.K. Sasikala in connection with the death of Jayalalithaa.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X