കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അങ്ങനെ എങ്കിൽ എനിക്ക് ട്വിറ്റർ വാങ്ങാം, ഫോളോവേഴ്സിനോട് ഇലോൺ മസ്‌ക്

Google Oneindia Malayalam News

തന്റെ പുതിയ പെർഫ്യൂം വാങ്ങാൻ ഫോളോവേഴ്സിനോട് അഭ്യർഥനയുമായി ഇലോൺ മസ്ക്. കഴിഞ്ഞ ദിവസമാണ് മസ്ക് സുഗന്ധദ്രവ്യ വ്യവസായം അരംഭിച്ചത്. ഇതിന് പിന്നാലെയാണ് അദേഹത്തിന്റെ രസകരമായ ട്വീറ്റ്.ദയവായി എന്റെ പെര്‍ഫ്യൂം വാങ്ങു എന്നാണ് മസ്കിന്റെ അഭ്യർഥന.

'ദയവായി നിങ്ങള്‍ എന്റെ പെര്‍ഫ്യൂം വാങ്ങൂ, അങ്ങനെയെങ്കിൽ എനിക്ക് ട്വിറ്റര്‍ വാങ്ങാന്‍ കഴിയും' ഇലോൺ മസ്ക് ട്വീറ്റ് ചെയ്തു.പുതിയ ബിസിനസ് ആരംഭിച്ചതിന് പിന്നാലെആദ്യ ഉത്പന്നമായ 'ബേണ്‍ഡ് ഹെയര്‍' എന്ന പേരിലുള്ള പെര്‍ഫ്യൂം കഴിഞ്ഞ ദിവസം അദ്ദേഹം പുറത്തിറക്കിയിരുന്നു. ട്വിറ്റര്‍ ബയോയില്‍ 'പെര്‍ഫ്യൂം സെയ്ല്‍സ്മാന്‍' എന്നും ഇലോഎ മസ്ക് മാറ്റിയിട്ടുണ്ട്.

elon musk

വൈറ്റ് ഹൗസിലെ ദീപാവലി വിപുലമാക്കാൻ ബൈഡൻ, ആഘോഷം ഒക്ടോബർ 24ന്വൈറ്റ് ഹൗസിലെ ദീപാവലി വിപുലമാക്കാൻ ബൈഡൻ, ആഘോഷം ഒക്ടോബർ 24ന്

തന്റെ പുതിയ ഉപന്നമായ 'ബേണ്‍ഡ് ഹെയര്‍' ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം നൽകുന്നവയാണെന്നാണ് മസ്കിന്റെ അവകാശവാദം. ട്വിറ്ററിലൂടെ തന്നെയാണ് അദ്ദേഹം പുതിയ പെർഫ്യൂം ഫോളോവേഴ്സിനായി പരിചയപ്പെടുത്തിയത്.

സ്ത്രീകൾക്കും പുരുഷൻമാർക്കും പെർഫ്യൂം ഉപയോഗിക്കാം. 100 ഡോളറാണ് വില. ഇന്ത്യൻ രൂപ ഏകദേശം 8400 രൂപ വിലവരും. ചുവന്ന നിറത്തിലുള്ള കുപ്പില്‍ വെള്ളി നിറത്തിലെ എഴുത്തുമായാണ് 'ബേണ്‍ഡ് ഹെയര്‍' പുറത്തിറക്കിയിരിക്കുന്നത്. തന്റെ പുതിയ വ്യാപരത്തിലേക്കുള്ള കടന്ന് വരവ് അനുവാര്യമാണെന്നും കുറെ കാലമായി ഇത് മനസിലുണ്ടായിരുന്ന കാര്യമാണെന്നും ഇലോൺ മസ്ക് നേരത്തെ വ്യക്തമാക്കിയിരുന്നു.

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകളില്‍ ഒന്നായിരുന്നു മസ്കിന്റെ ട്വിറ്റർ ഏറ്റെടുക്കാനുള്ള തീരുമാനത്തെ ലോകം വിലയിരുത്തിയത്. 4400 കോടി ഡോളറിന് മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കും എന്നായിരുന്നു പുറത്ത് വന്ന സൂചനകൾ. എന്നാല്‍ വ്യാജ അക്കൗണ്ടുകളെ കുറിച്ച് ട്വിറ്ററിന് കൃത്യമായ വിവരങ്ങൾ നൽകാൻ സാധിക്കാഞ്ഞതിനാൽ ഇലോൺ മസ്ക് കരാറിൽ നിന്ന് പിൻമാറുകയായിരുന്നു.

അതേസമയം ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പെയ്‌സ് എക്‌സിന് കീഴിലുള്ള സ്റ്റാർലിങ്ക് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്
രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനായുള്ള ടെലികമ്മ്യൂണിക്കേഷന്‍ ഡപാര്‍ട്ടുമെന്റുമായി ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്.സ്റ്റാര്‍ലിങ്ക് നല്‍കുന്നത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആണ് . രാജ്യത്ത് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ്, വോയ്‌സ് സേവനങ്ങള്‍ ആരംഭിക്കാൻ ഗ്ലോബൽ മൊബൈൽ പേർസണൽ കമ്മ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റ് ലൈസൻസ് വേണം. ഒരു മാസത്തിനുള്ളില്‍ സ്റ്റാര്‍ലിങ്ക് ലൈസന്‍സിനുവേണ്ടി അപേക്ഷിക്കും. കേന്ദ്രം ഗ്ലോബൽ മൊബൈൽ പേർസണൽ കമ്മ്യൂണിക്കേഷൻ സാറ്റ്‌ലൈറ്റ് ലൈസൻസ് അനുവദിക്കുക 20 വര്‍ഷത്തേക്കായിരിക്കും എന്നും റിപ്പോർട്ടുകളുണ്ട്.

ഭൂമിയെ ലക്ഷ്യമിട്ടെത്തി ഛിന്നഗ്രഹം, വഴി മാറ്റി ഡാർറ്റ്, സ്ഥിരീകരിച്ച് നാസ, പ്രവർത്തിച്ചത് ഇങ്ങനെഭൂമിയെ ലക്ഷ്യമിട്ടെത്തി ഛിന്നഗ്രഹം, വഴി മാറ്റി ഡാർറ്റ്, സ്ഥിരീകരിച്ച് നാസ, പ്രവർത്തിച്ചത് ഇങ്ങനെ

English summary
Please Buy My Perfume So I Can Buy Twitter Elon Musk new tweet to followers gone viral in social media
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X