കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

8 മാസം പ്രായമുള്ള അനിരുദ്ധിന്റെ ശസ്ത്രക്രിയയ്ക്കു സഹായിക്കൂ...

  • By Desk
Google Oneindia Malayalam News

അനിരുദ്ധിന്റെ അമ്മയുടേത് നേരത്തെയുള്ള പ്രസവമായിരുന്നു. ഇതുകൊണ്ടുതന്നെ കുഞ്ഞിനു ചില കുഴപ്പങ്ങളുമുണ്ടായിരുന്നു. അനിരുദ്ധിന്റെ കുടലുകൾ പൂർണ്ണവളർച്ച എത്തിയിട്ടില്ല എന്ന് ഡോക്ടർമാർ ആ രക്ഷിതാക്കളെ അറിയിച്ചു. അതിന്റെ അർത്ഥം വേദനയോടുകൂടി അല്ലാത്തെ അവന് മലവിസർജ്ജനം നടത്താൻ കഴിയുകയില്ല എന്നായിരുന്നു. വിസർജ്ജ്യങ്ങൾ നീക്കുന്നതിനുവേണ്ടി കുടലിൽ ദ്വാരമിടുന്ന ശസ്ത്രക്രിയ മൂന്ന് ഘട്ടങ്ങളിലായി അവനുവേണ്ടി നടത്തേണ്ടത് അത്യന്താപേക്ഷിതമായിരുന്നു.

baby-anirudh

"ഞങ്ങളുടെ ഒരേയൊരു കുട്ടിയാണ് അനിരുദ്ധ്. ഞാൻ അവനെ ഗർഭംചുമക്കുന്ന സമയംഎന്റെ ഭർത്താവ് ഞങ്ങളുടെ ചെറിയ വീട്ടിൽ കുഞ്ഞുടുപ്പുകൾ വാങ്ങി നിറയ്ക്കുന്നതും, കുഞ്ഞുങ്ങളുടെ ചിത്രങ്ങൾകൊണ്ട് വീടിന്റെ ചുവരുകൾ അലങ്കരിക്കുന്നതും ഞാൻ ഓർമ്മിക്കുന്നു. അനിരുദ്ധിന്റെ ആഗമനം പ്രതീക്ഷിച്ച് ഞങ്ങൾ കാത്തിരുന്നു. ഈ പേരുപോലും ഒരിക്കൽപ്പോലും ഞങ്ങൾ വിചാരിച്ചിരുന്നതേയല്ല. ചുവരിലെ ഒരു ചിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ, യാദൃശ്ചയാ ഈ പേര് കണ്ടതായി ഞാൻ ഓർമ്മിക്കുന്നു. ആ ചിത്രത്തിൽ കാണുന്നതുപോലെയുള്ള ഒരു കുട്ടിയായിരിക്കണം എന്റെ കുഞ്ഞ് എന്ന് ഞാൻ ആഗ്രഹിച്ചു. അതുകൊണ്ടാണ് അനിരുദ്ധ് എന്ന പേര് ഞങ്ങളുടെ കുട്ടിയ്ക്ക് നൽകിയത്," അനിരുദ്ധിന്റെ അമ്മ പറഞ്ഞു.

15,000 രൂപ മാത്രം വരുമാനമുള്ള അനിരുദ്ധിന്റെ രക്ഷിതാക്കൾക്ക്ഈ പ്രശ്‌നത്തിനായി മരുന്നുകള്‍
വാങ്ങുന്നതിനുപോലും ക്ലേശിക്കേണ്ടിവന്നു. മൂന്ന് ശസ്ത്രക്രിയകൾക്ക് പണം ചിലവാക്കുക എന്നത് ഏറെക്കുറെ അസാദ്ധ്യവുമായിരുന്നു. എങ്കിലും തങ്ങളുടെ കുഞ്ഞിന്റെ ജീവന്റെ കാര്യമായതുകൊണ്ട്, കിട്ടാവുന്ന എല്ലാ വാതിലുകളിലും അവർ മുട്ടിനോക്കി. 2,50,000 രൂപയുടെ ഒരു വായ്പ അവർ സംഘടിപ്പിച്ചു. ഇപ്പോൾ അതിന്റെ പലിശ ഒടുക്കാൻപോലും അവർ നെട്ടോട്ടമോടുകയാണ്.

baby-anirudh

ആദ്യത്തെ ശസ്ത്രക്രിയ വളരെ വിജയമായിരുന്നു."ട്യൂബുകൾകൊണ്ട് ആവരണം ചെയ്യപ്പെട്ട് തീവ്രപരിചരണ വിഭാഗത്തിൽ അവൻ കിടക്കുന്നത് ഞങ്ങൾ കാണാറുണ്ട്. മലം പോകുന്ന സമയത്തെല്ലാം അവൻ അലറിക്കരയും. അവന്റെ ആ രോദനങ്ങൾ എന്നെ വേട്ടയാടുകയാണ്. അവന്റെ കുഞ്ഞ് കരങ്ങൾ കൈയിലെടുത്തുകൊണ്ട് ഞാൻ പ്രാർത്ഥിക്കും. എന്റെ അനിരുദ്ധിന്റെ വേദന മാറ്റുവാൻ ഞാൻ ദൈവത്തോട് പറയും. ഏതെങ്കിലും വിധത്തിൽ എന്തെങ്കിലും സഹായം നേടുവാനായെങ്കിൽ എന്ന് ചിന്തിക്കുവാൻ മാത്രമാണ് എനിക്കിപ്പോൾ കഴിയുന്നത്. ഞാൻ എന്റെ കുഞ്ഞിന്റെ അരികിൽ ഇരിക്കുമ്പോഴെല്ലാം, നമുക്ക് സഹായം എത്തിച്ചേരുമെന്നും ഒട്ടും വിഷമിക്കേണ്ട എന്നും അവനോട് പറയും. നിന്റെ ജീവിതം ശോഭനീയമാകും.

baby-anirudh

വർണ്ണങ്ങളുടെയും പ്രത്യാശകളുടെയും ലോകത്ത് നിനക്ക് ജീവിക്കുവാനാകും," അവന്റെ അമ്മ പറഞ്ഞു. ജനങ്ങളിൽനിന്ന് പണം സ്വരൂപിച്ച് അനിരുദ്ധിന്റെ രണ്ടാമത്തെ ശസ്ത്രക്രിയ നടത്തി. നേടുവാനായ പിന്തുണ അവരെ സംബന്ധിച്ച് അതൊരു ദിവ്യാത്ഭുതം തന്നെയായിരുന്നു. അടുത്തുനിന്നും വിദൂരങ്ങളിൽനിന്നും അനിരുദ്ധിനെ രക്ഷിക്കാൻ ആളുകൾ വന്നെത്തി. അവൾ പ്രത്യാശ വീണ്ടെടുത്തു. മാത്രമല്ല ഓരോ ദിവസം കഴിയുന്തോറും ആനന്ദം ഉണ്ടാകുവാൻ തുടങ്ങിയിരിക്കുന്നു. മകനെക്കുറിച്ച് ഇപ്പോൾ ആ അമ്മയ്ക്ക് വളരെ സന്തോഷമായിരിക്കുന്നു.

ഏറ്റവും ഒടുവിലത്തെ മൂന്നാമത്തെ ശസ്ത്രക്രിയയും അനിരുദ്ധിനുവേണ്ടി ചെയ്യേണ്ടിയിരിക്കുന്നു. മാരകമായ അവസ്ഥയിൽനിന്നും മെച്ചപ്പെടുവാൻ വിജയകരമായ ആദ്യത്തെ രണ്ട് ശസ്ത്രക്രിയകളും അനിരുദ്ധിനെ സഹായിച്ചു. ഒടുവിലത്തെ ശസ്ത്രക്രിയ കഴിയുമ്പോഴേക്കും അനിരുദ്ധ്‌ പൂർണ്ണ ആരോഗ്യവാനാകുമെന്ന് ഡോക്ടർമാർ പറഞ്ഞു. അത് അവനെ പൂർണ്ണമായും ഭേദമാക്കും.

baby-anirudh4

അനിരുദ്ധിന് ജീവിതം തിരികെ നൽകുവാനുള്ള ആ കുടുംബത്തിന്റെ അവസാനത്തെ അവസരമാണിത്.
ആരോഗ്യം തുടിക്കുന്ന സാധാരണ ജീവിതം അവന് നൽകുവാനുള്ള അവരുടെ അവസാനത്തെ അവസരമാണിത്. പക്ഷേ നിങ്ങളുടെ സഹായമില്ലാതെ അത് അവർക്ക് അസാദ്ധ്യമാണ്. ഇതുവരെയുള്ള ജീവിതംമുഴുവൻ ആശുപത്രിയിൽ അവൻ കഴിച്ചുകൂട്ടി. ഇനിയുള്ളത് വേദനവിമുക്തമായ ജീവിതത്തിനുവേണ്ടിയുള്ള അവസാനത്തെ അവസരമാണ്.

തങ്ങളുടെ മകന്റെ ശസ്ത്രക്രിയയ്ക്കുവേണ്ടി അനിരുദ്ധിന്റെ കുടുംബം ചെറിയ സംഭാവന നിങ്ങളോട് ആവശ്യപ്പെടുകയാണ്. ഏതൊരു തുകയും തീർച്ചയായും അനിരുദ്ധിനെ സഹായിക്കും. അങ്ങനെ ലോകത്തിന്റെ പ്രത്യാശയെ അത് ഉണർത്തും. നിങ്ങളുടെ ഭാഗത്തുനിന്നുള്ള ചെറിയ സംഭാവനകളിലൂടെ ഒരല്പം സന്തോഷം ആ കുടുംബത്തിന് പകർന്നുനൽകാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്.

അനിരുദ്ധിന്റെ അമ്മ പറയുന്നത്, "ഞങ്ങളുടെ മകനെ സഹായിച്ചുകൊണ്ട് അവന്റെ രജതരേഖയാകൂ. ഞങ്ങളുടെ കൊച്ചു കുഞ്ഞിന്റെ ജീവൻ രക്ഷിക്കുവാനുള്ള നിങ്ങളുടെ സഹായങ്ങൾക്ക് ഞങ്ങൾ എന്നും കടപ്പെട്ടിരിക്കും." ഭാവനകൾ നൽകിക്കൊണ്ടും, കൂടുതൽ ആളുകളിൽ എത്തിച്ചേർന്ന് ആവശ്യഘട്ടത്തിൽ സഹായമെത്തിച്ചേരുന്നതിനായി ഈ കഥ മറ്റുള്ളവരിലേക്ക് പങ്കുവയ്ക്കുകയും ചെയ്താലും.നമ്മുടെ കുഞ്ഞിനെ ഇന്നുതന്നെ നമുക്ക് രക്ഷിക്കാം, അങ്ങനെ പ്രത്യാശയും ദയാവായ്പും വ്യാപിപ്പിക്കാൻ ലോകത്തെ ഒന്നടങ്കം സഹായിക്കാം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X