കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുക്കം വിജയ് മല്യക്ക് 'ബോധോദയം'!!! എടുത്തപണം മുഴുവന്‍ തിരിച്ചടയ്ക്കാം; വിധിയ്ക്ക് മുമ്പ് അടവ്!

Google Oneindia Malayalam News

Recommended Video

cmsvideo
വായ്പ മുഴുവന്‍ തിരിച്ചടയ്ക്കാമെന്ന് മല്യ | Oneindia Malayalam

ദില്ലി/ലണ്ടന്‍: ഒടുവില്‍ വിവാദ വ്യവസായി വിജയ് മല്യ ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങാന്‍ തയ്യാറാകുന്നു! പൊതുമേഖല ബാങ്കുകളില്‍ നിന്ന് വായ്പ എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാം എന്നാണ് വിജയ് മല്യയുടെ 'ഓഫര്‍'. തുടരന്‍ ട്വീറ്റുകളിലൂടെ ആണ് മദ്യരാജാവ് ഇക്കാര്യം വ്യക്തമാക്കിയത്.

മല്യയെ സഹായിച്ചവര്‍ നീരവ് മോദിയെയും ചോക്‌സിയെയും സഹായിച്ചു... ആരോപണവുമായി രാഹുല്‍!!മല്യയെ സഹായിച്ചവര്‍ നീരവ് മോദിയെയും ചോക്‌സിയെയും സഹായിച്ചു... ആരോപണവുമായി രാഹുല്‍!!

ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം നൂറ് ശതമാനവും തിരിച്ചടയ്ക്കാന്‍ തയ്യാറാണ്. ദയവായി അത് സ്വീകരിക്കണം എന്നാണ് വിജയ് മല്യയുടെ അഭ്യര്‍ത്ഥന. എന്നാല്‍ ഇപ്പോള്‍ ഇത്തരം ഒരു നീക്കം മല്യ നടത്തുന്നതിന് പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട് എന്നാണ് സൂചനകള്‍.

മോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി; മല്യ രാജ്യം വിട്ടത് മോദിയുടെ അറിവോടെ, രേഖ തിരുത്തിമോദിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി; മല്യ രാജ്യം വിട്ടത് മോദിയുടെ അറിവോടെ, രേഖ തിരുത്തി

ബാങ്കുകളെ പറ്റിച്ച് രാജ്യം വിട്ട മല്യ അഭയം തേടിയത് ബ്രിട്ടനില്‍ ആയിരുന്നു. മല്യയെ ഇന്ത്യക്ക് കൈമാറണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ബ്രിട്ടീഷ് കോടതിയുടെ വിധി വരാന്‍ ഇനി അഞ്ച് ദിവസം മാത്രമേ ബാക്കിയുള്ളു. ഈ സാഹചര്യത്തിലാണ് മല്യ ഇത്തരം ഒരു വാഗ്ദാനം മുന്നോട്ട് വച്ചത് എന്നാണ് കരുതുന്നത്.

തന്റെ ഒത്തുതീര്‍പ്പുകളെ കുറിച്ച്

രാഷ്ട്രീയക്കാരും മാധ്യമങ്ങളും, പൊതുമേഖല ബാങ്കുകളെ പറ്റിച്ച് ഓടിപ്പോയ ഒരാളെന്ന രീതിയില്‍ ആണ് തന്നെക്കുറിച്ച് ഉറക്കെ സംസാരിക്കുന്നത്. ഇതെല്ലാം തെറ്റാണ്. എന്തുകൊണ്ടാണ് തനിക്ക് ന്യായമായ ഒരു പരിഗണന ലഭിക്കാത്തത്കര്‍ണാടക ഹൈക്കോടതിയ്ക്ക് മുന്നില്‍ താന്‍ വച്ച ഒത്തുതീര്‍പ്പ് വാഗ്ദാനത്തെ കുറിച്ച് ആരും എന്തുകൊണ്ടാണ് ഉറക്കെ സംസാരിക്കാത്തത്? ഇത് ദു:ഖകരമാണ്-

മല്യയുടെ ആദ്യ ട്വീറ്റ് ഇങ്ങനെ ആയിരുന്നു.

നഷ്ടത്തിന് കാരണം ഇന്ധനവില

വിമാന ഇന്ധന വിലയാണ് വിമാനക്കമ്പനികളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കുന്നത്. അസംസ്‌കൃത എണ്ണയ്ക്ക് ബാരലിന് 140 ഡോളര്‍ വരെ വില എത്തിയപ്പോള്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സ് വലിയ പ്രതിസന്ധിയില്‍ പെട്ടു. നഷ്ടം കുമിഞ്ഞുകൂടിയപ്പോള്‍ ആണ് ബാങ്കുകളുടെ പണം തിരിച്ചടയ്ക്കാന്‍ ആകാതെ പോയത്. വായ്പ എടുത്ത തുക 100 ശതമാനവും തിരിച്ചുനല്‍കാന്‍ താന്‍ തയ്യാറാണ്. ദയവായി അത് സ്വീകരിക്കണം-

മല്യയുടെ രണ്ടാമത്തെ ട്വീറ്റ്.

ഖജനാവിന് നല്‍കിയ കോടികള്‍

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി രാജ്യത്തെ ഏറ്റവും വലിയ മദ്യ വ്യവസായം കൊണ്ടുനടക്കുന്ന ആളാണ് താന്‍. ആയിരക്കണക്കിന് കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് നല്‍കിയിട്ടുള്ളത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സും സര്‍ക്കാര്‍ ഖജനീവിലേക്ക് വലിയ തുക നല്‍കിയിട്ടുണ്ട്.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ നഷ്ടം ദു:ഖകരമാണ്. എങ്കിലും താന്‍ ബാങ്കുകളില്‍ നിന്ന് എടുത്ത പണം തിരിച്ചടയ്ക്കാം എന്ന് വാഗ്ദാനം ചെയ്യുന്നു. ദയവായ് അത് സ്വീകരിക്കുക-

മല്യയുടെ മൂന്നാമത്തെ ട്വീറ്റ്

പൊതുപണത്തെ കുറിച്ച് മല്യ

തന്നെ ഇന്ത്യയ്ക്ക് കൈമാറുന്നത് സംബന്ധിച്ച തീരുമാനത്തെ കുറിച്ച് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ താന്‍ കാണുന്നുണ്ട്. അത് വ്യത്യസ്തമായ ഒരു വിഷയം ആണ്. അതിനെ താന്‍ നിയമപരമായി തന്നെ നേരിടും. എന്നാല്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം പൊതുപണം ആണ്.

ആപണം 100 ശതമാനവും തിരിച്ചടയ്ക്കാന്‍ താന്‍ തയ്യാറാണ്. അത് സ്വീകരിക്കാന്‍ ബാങ്കുകളോടും സര്‍ക്കാരിനോടും താന്‍ അഭ്യര്‍ത്ഥിക്കുകയാണ്. അത് നിരസിക്കുകയാണെങ്കില്‍... എന്താണ് കാരണം?

മല്യയുടെ നാലാമത്തെ ട്വീറ്റ്.

9,000 കോടി രൂപ

9,000 കോടി രൂപ

പൊതുമേഖല ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ രാജ്യം വിട്ടു എന്നതാണ് വിജയ് മല്യക്കെതിരെയുള്ള ആരോപണം. മല്യയെ രാജ്യം വിടാന്‍ സഹായിച്ചതില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നും ആരോപണം ഉണ്ടായിരുന്നു. ഇന്ത്യയില്‍ നിന്ന് മുങ്ങിയ മല്യ പിന്നെ പൊങ്ങിയത് ബ്രിട്ടനില്‍ ആയിരുന്നു.

മനംമാറ്റത്തിന് കാരണം

മനംമാറ്റത്തിന് കാരണം

പലപ്പോഴും ബ്രിട്ടനില്‍ ഇരുന്ന് ഇന്ത്യയെ വെല്ലുവിളിച്ചിട്ടുണ്ട് മല്യ. എന്നാല്‍ ഇപ്പോഴത്തെ മനം മാറ്റത്തിന് പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട് എന്നാണ് സൂചന.

അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാട് കേസില്‍ ഇടനിലക്കാരനായിരുന്ന ക്രിസ്റ്റ്യന്‍ മിഷേലിനെ ദുബായില്‍ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവന്നത് അടുത്തിടെ ആയിരുന്നു. ഇത് മല്യയെ ഭയപ്പെടുത്തിയിട്ടുണ്ടാകാം എന്നാണ് നിരീക്ഷകര്‍ പറയുന്നത്.

English summary
Fugitive liquor baron Vijay Mallya on Wednesday appealed to various Indian banks to accept his offer to pay back 100 per cent of the principal loan amount he owes to them, days ahead of a UK court's decision on his plea not to extradite him to India.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X