ഡൈ ചില്ലറക്കാരനല്ല!! പരീക്ഷയിൽ തോറ്റതിന് ഹെയർ ഡൈ കഴിച്ചു!! പെൺകുട്ടിയ്ക്ക് പിന്നീട് സംഭവിച്ചത്
ഹൈദരാബാദ്: പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിന് ഹെയർ ഡൈ കഴിച്ച പ്ലസ്ടു വിദ്യാർത്ഥിനി മരിച്ചു. ഭൂപേഷ് ഗുപ്തയുടെ മകൾ ശ്രിഷയാണ് (15) മരിച്ചത്. പ്ലസ് വൺ പരീക്ഷയിൽ മാര്‍ക്ക് കുറഞ്ഞതിനെ തുടർന്നായിരുന്നു പെണ്‍കുട്ടി വീട്ടിലുണ്ടായിരുന്ന വാസ്മോൾ ഹെയർ ഓയില്‍ കഴിച്ചത്. കർമൻ ഘട്ട് സ്വദേശിയാണ് മരിച്ച പെൺകുട്ടി.
സംഭവത്തിൽ കേസെടുത്ത മീററ്റ് പോലീസ് പെൺകുട്ടിയുടെ മൃതദേഹം ഒസ്മാനിയ ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്. എന്നാല്‍ പെൺകുട്ടിയുടെ ബന്ധുക്കളുടെ പ്രതികരണം ലഭ്യമായിട്ടില്ല. മാർക്ക് കുറഞ്ഞതില്‍ മനംനൊന്ത പെണ്‍കുട്ടി വീട്ടില്‍ സൂക്ഷിച്ചിരുന്ന വാസ്മോള്‍ കഴിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Click it and Unblock the Notifications