പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്തശേഷം വെടിവെച്ചു കൊന്നു
കൊല്‍ക്കത്ത: ക്രൂരത നിറഞ്ഞ കൂട്ടബലാത്സംഗത്തിന് വീണ്ടും പ്ലസ്ടു വിദ്യാര്‍ത്ഥിനി ഇരയായി. ബംഗാളിലാണ് സംഭവം നടക്കുന്നത്. പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനുശേഷം വെടിവെച്ചു കൊല്ലുകയാണുണ്ടായത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംഘം വീട്ടില്‍നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോകുകയാണുണ്ടായത്.
ബര്‍ദ്വമാന്‍ ജില്ലയിലെ കാട്ടാരി ഗ്രാമത്തിലാണ് ഈ കൊടുംക്രൂരത നടക്കുന്നത്. ഈ പ്രദേശത്ത് അടുത്തിടെ വൊള്ളപ്പൊക്കമുണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ അഭയാര്‍ത്ഥി ക്യാമ്പിലായിരുന്നു കഴിഞ്ഞിരുന്നത്. അവിടെനിന്നും വീട്ടില്‍ എത്തിയതിനുശേഷമാണ് കുട്ടിയെ കാണാതാകുന്നത്. പെരുമഴയും വെള്ളപ്പൊക്കവും മൂലം ഈ പ്രദേശത്ത് പത്തുദിവസമായി വൈദ്യുതി പോലുമില്ലായിരുന്നു.

ഇരുട്ടിന്റെ മറവിലാണ് ഒരുസംഘം ആളുകള്‍ ഈ കൊടുംക്രൂരത ചെയ്തത്. തിരച്ചിലിനൊടുവിലാണ് വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തിയത്. മൂന്ന് വെടിയുണ്ട പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്നു.
വായില്‍ തുണി കുത്തിത്തിരുകിയിരിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈയ്യും കാലും കൂട്ടിക്കെട്ടിയിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇതിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരാണെന്ന സൂചന ലഭിച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications