കാണാന്‍ പെണ്‍കുട്ടിയെ പോലെയെന്ന് പറഞ്ഞ് കളിയാക്കി; സഹപാഠിയെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി
ചെന്നൈ: പെണ്‍കുട്ടി എന്ന് വിളിച്ച് കളിയാക്കിയതിന് സഹപാഠിയെ കുത്തിക്കൊന്ന് പ്ലസ് ടു വിദ്യാര്‍ത്ഥി. തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം. കേസില്‍ പ്രതിയായ വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കുട്ടിയെ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. കഴിഞ്ഞ ശനിയാഴ്ചയാണ് വിദ്യാര്‍ഥി സഹപാഠിയെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയത് എന്ന് പൊലീസ് പറയുന്നു.
കൊല്ലപ്പെട്ട ആണ്‍കുട്ടി പ്രതിയായ വിദ്യാര്‍ത്ഥിയെ കളിയാക്കുന്നത് പതിവായിരുന്നു. പെണ്‍കുട്ടിയെ പോലയാണ് കാണാമനെന്ന് പറഞ്ഞാണ് സഹപാഠി പ്രതിയെ പരിഹസിച്ചിരുന്നത്. തന്നെ ഇങ്ങനെ വിളിക്കരുത് എന്ന് പറഞ്ഞ് ഇതിനെ പലതവണ എതിര്‍ത്തിരുന്നെങ്കിലും സഹപാഠി പരിഹാസം തുടരുകയായിരുന്നു എന്നാണ് പൊലീസിനോട് കുട്ടി പറഞ്ഞത്.. ഇതോടെയാണ് സഹപാഠിയെ പാര്‍ട്ടിയ്ക്കെന്ന് പറഞ്ഞ് വിളിച്ച് വരുത്തി കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പറയുന്നത്.

സ്കൂളിന് സമീപത്തെ ഒരിടത്തേക്കാണ് സഹപാഠിയെ പ്രതിയായ കുട്ടി വിളിച്ച് വരുത്തിയത്. തുടര്‍ന്ന് അരിവാളും കത്തിയും ഉപയോഗിച്ച് കുത്തിയും വെട്ടിയും സഹപാഠിയെ കൊല്ലുകയായിരുന്നു. സംഭവത്തില്‍ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് തമിഴ്നാട് പൊലീസ് പറഞ്ഞു. കൂടുതല്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ് എന്നും പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ നടത്തിയ നിഷ്ഠൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതാണെന്നും പൊലീസ് അറിയിച്ചു.
അതേസമയം പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട് എന്നും താന്‍ നേരിട്ട ഭീഷണിപ്പെടുത്തലും ബോഡി ഷെയ്മിംഗുമാണ് കുട്ടിയെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും സബ് ഇന്‍സ്പെക്ടര്‍ ശിവചന്ദ്രന് പറഞ്ഞു. അധ്യാപകരെ ലക്ഷ്യമിട്ട് ആക്രമിക്കുന്നതും ക്ലാസുകളിലെ അനുചിതമായ പെരുമാറ്റവും ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റ പ്രശ്നങ്ങളില്‍ തമിഴ്നാട് ഈയിടെയായി വര്‍ദ്ധിച്ചുവരികയാണ്. കഴിഞ്ഞ മാസം ആദ്യം വിദ്യാര്‍ത്ഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന ഒരു വീഡിയോ പുറത്തുവന്നിരുന്നു.
ബോഡി ഷെയ്മിംഗ് ഉത്കണ്ഠയ്ക്കും വിഷാദത്തിനും ബോഡി ഡിസ്മോര്‍ഫിക് ഡിസോര്‍ഡറിനും കാരണമാകുന്നു. പലപ്പോഴും ഇത് ദേഷ്യമോ കടുത്ത വിഷാദമോ ആയി പ്രതിഫലിപ്പിക്കുന്നു എന്ന് സംഭവത്തിന് പിന്നാലെ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് അംഗം ഡോ. ശരണ്യ ജയ്കുമാര് പറഞ്ഞു. ബോഡി ഷെയ്മിങ്ങിന്റെ പേരില്‍ ഒരു വിദ്യാര്‍ത്ഥി നടത്തിയ ഈ കൊലപാതകം പുതിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.
ഡൗട്ടുള്ളപ്പോള്‍ ഓറഞ്ചോ...? പ്രിയാമണിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം
സംസ്ഥാന സര്‍ക്കാര്‍ സ്റ്റുഡന്റ് കൗണ്‍സിലിംഗ് ശക്തമാക്കിയിട്ടുണ്ടെന്നും പരിധി ലംഘിക്കുന്നവരെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റില്‍ പ്രതികൂലമായ പരാമര്‍ശങ്ങളോടെ സ്കൂളുകളില്‍ നിന്ന് പിരിച്ചുവിടുമെന്നും വിദ്യാഭ്യാസ മന്ത്രി അന്‍ബില്‍ മഹേഷ് പൊയ്യമൊഴി പറഞ്ഞു.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications