കല്‍ക്കരിപ്പാടം പ്രധാനമന്ത്രിയുടെ അറിവോടെ
ദില്ലി: ഹിന്‍ഡാല്‍കോ ഗ്രൂപ്പിന് കല്‍ക്കരിപ്പാടം അനുവദിച്ചത് തന്റെ അറിവോടെയാണെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമ്മതിച്ചു. ആദ്യത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഹിന്‍ഡാല്‍കോ ഗ്രൂപ്പ്.
സംഭവത്തില്‍ അസ്വാഭാവികമായി ഒന്നും തന്നെ ഇല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറയുന്നത്. 2005 ഒക്ടോബര്‍ 1 നാണ് പ്രധാനമന്ത്രി ഇത് സംബന്ധിച്ച ഫയലില്‍ ഒപ്പുവച്ചത്. യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നു അവര്‍ക്ക് കല്‍ക്കരി പാടം അനുവദിച്ചതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

കല്‍ക്കരി പാടം അനുവദിച്ചതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ പ്രധാനമന്ത്രിയാണ് അതില്‍ ഒന്നാം പ്രതിയെന്ന് മുന്‍ കല്‍ക്കരി സെക്രട്ടറി പിസി പ്രകാശിന്റെ വെളിപ്പെടുത്തലിന് പിറകെയാണ് പ്രധാനമന്ത്രിയുടെ സ്ഥിരീകരണം. ഹിന്‍ഡാല്‍കോക്ക് കല്‍ക്കരിപാടം അനുവദിച്ച് കൊടുക്കാന്‍ ഒറീസ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കും ശുപാര്‍ശ ചെയ്തുന്നുവെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കല്‍ക്കിരപ്പാടം വിതരണത്തിലെ അഴിമതിയില്‍ പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രക്ഷോഭത്തിനൊരുങ്ങവെയാണ് പത്രക്കുറിപ്പുമായി പ്രധാനമന്ത്രിയുടെ ഓഫീസ് രംഗത്തെത്തിയിരിക്കുന്നത്. കേസില്‍ അന്നത്തെ കര്‍ക്കറി സെക്രട്ടറി പിസി പരാഖിനേയും കുമാരംമഗംലം ബിര്‍ളയേയും സിബിഐ ഉള്‍പ്പെടുത്തിയിരുന്നു. ഗൂഢാലോചന കുറ്റമാണ് ഇവര്‍ക്കെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിക്കെതിരെ ആരോപണവുമായി പരേഖ് രംഗത്ത് വന്നത്.
യോഗ്യത നിര്‍ണയ സമിതിയുടെ ശുപാര്‍ശ പ്രകാരമല്ല ഹിന്‍ഡാല്‍കോക്ക് കല്‍ക്കരി പാടം അനുവദിച്ചതെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. ഹിന്‍ഡാല്‍കോ പ്രധാനമന്ത്രിയുടെ ഓഫീസിന് സമര്‍പ്പിച്ച അപേക്ഷയിലായിരുന്നു തീരുമാനമെന്നും പത്രക്കുറിപ്പ് വ്യക്തമാക്കുന്നു.












Click it and Unblock the Notifications