കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അംബാനിക്ക് 30000 കോടി, കര്‍ഷകര്‍ക്ക് 17 രൂപ; മോദിയെ കടന്നാക്രമിച്ച് രാഹുല്‍, 'പ്രധാനമന്ത്രിയാകണം'

Google Oneindia Malayalam News

പട്‌ന: ബിഹാര്‍ തലസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന മഹാറാലി അപ്രതീക്ഷിത നേതൃസംഗമത്തിന് വഴിയൊരുക്കി. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ സാന്നിധ്യം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരത്തെ ഉറപ്പുണ്ടായിരുന്നില്ല. ആര്‍ജെഡി നേതാക്കളിലാരെയെങ്കിലും പ്രതിനിധിയായി തേജസ്വി അയക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിലേക്ക് തേജസ്വി നേരിട്ടെത്തി ബിഹാറിലെ വിശാല സഖ്യത്തിലെ ഐക്യം അരക്കെട്ടുറപ്പിച്ചു. ബിജെപിയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച തേജസ്വി യാദവ് ഇനി പ്രധാനമന്ത്രിയാകേണ്ടത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനത്ത് കരഘോഷവും ആര്‍പ്പുവിളികളും ഉയര്‍ന്നു.....

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രി

രാഹുല്‍ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകണമെന്ന് ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാക്കളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ഒരു വര്‍ഷം മുമ്പ് വരെ ഇങ്ങനെ ഒരു നേതാക്കളും അവശ്യപ്പെട്ടിരുന്നില്ല. എന്നാല്‍ രാഹുല്‍ പ്രധാനമന്ത്രിയാകാന്‍ യോഗ്യനാണെന്ന പൊതുവികാരം പ്രാദേശിക കക്ഷികള്‍ക്കിടയില്‍ രൂപപ്പെടുകയാണ്.

ആവശ്യപ്പെട്ടവര്‍ ഇവര്‍

ആവശ്യപ്പെട്ടവര്‍ ഇവര്‍

തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, കശ്മീരിലെ എന്‍സി നേതാവ് ഫാറൂഖ് അബ്ദുല്ല, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ തുടങ്ങി പല നേതാക്കളും രാഹുലിനെ പിന്തുണച്ച രംഗത്തുവന്നുകഴിഞ്ഞു. പട്‌നയില്‍ നടന്ന റാലിയില്‍ പ്രസംഗിക്കവെ ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇതേ ആവശ്യം ഉന്നയിച്ചു.

മതിയായ രീതിയില്‍ പരിഗണിക്കണം

മതിയായ രീതിയില്‍ പരിഗണിക്കണം

നേരത്തെ പ്രതിപക്ഷത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കണമെന്ന് പലപ്പോഴും തേജസ്വി യാദവ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പട്‌നയിലെ മഹാറാലിയില്‍ രാഹുല്‍ പ്രധാനമന്ത്രിയാകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികളെ കോണ്‍ഗ്രസ് മതിയായ രീതിയില്‍ പരിഗണിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

മോദി പ്രതികാരണം ചെയ്യുന്നു

മോദി പ്രതികാരണം ചെയ്യുന്നു

പൊതുതിരഞ്ഞെടുപ്പ് വേളയില്‍ മോദി നല്‍കിയ വാഗ്ദാനങ്ങളെ കുറിച്ച് അദ്ദേഹത്തോട് ചോദിച്ചാല്‍ പ്രതികാരം ചെയ്യുകയാണെന്ന് തേജസ്വി കുറ്റപ്പെടുത്തി. സിബിഐ, ഇഡി, മറ്റു അന്വേഷണ ഏജന്‍സികള്‍ എന്നിവരെ ഇതര രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ ഉപയോഗിക്കുകയാണ്. നുണയുടെ മൊത്ത വ്യാപാരിയാണ് മോദിയെന്നും തേജസ്വി പരിഹസിച്ചു.

ലാലു ഇപ്പോഴും ജനമനസില്‍

ലാലു ഇപ്പോഴും ജനമനസില്‍

ലാലു പ്രസാദ് യാദവിനെ പലപ്പോഴും കുറ്റപ്പെടുത്തിയ വ്യക്തിയാണ് മോദി. എന്നാല്‍ ലാലുവിനെ ജനങ്ങളുടെ മനസില്‍ നിന്ന് നീക്കാന്‍ മോദിക്ക് സാധിച്ചിട്ടില്ല. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ ഗാന്ധി യോഗ്യനാണ്. പ്രധാനമന്ത്രി പദം ഏറ്റെടുത്താല്‍ രാഹുല്‍ ഗാന്ധി ബിഹാറിനെ പരിഗണിക്കണമെന്നും തേജസ്വി ആവശ്യപ്പെട്ടു.

 രാജ്യം തുന്നിച്ചേര്‍ക്കുന്നു

രാജ്യം തുന്നിച്ചേര്‍ക്കുന്നു

ബിഹാറിലെ യുവജനങ്ങള്‍ മോദിയുടെ യഥാര്‍ഥ മുഖം വ്യക്തമാക്കി കൊടുത്ത രാഹുല്‍ ഗാന്ധിയെ ബിഹാറിലേക്ക് തങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് തേജസ്വി യാദവ് പറഞ്ഞു. വിവിധ തരത്തിലുള്ളവരാണ് ഞങ്ങള്‍. വിവിധ പാര്‍ട്ടിക്കാരാണ്. എന്നാല്‍ ഓരോ ഭാഗത്തുനിന്നും രാജ്യത്തെ തുന്നി ചേര്‍ക്കുകയാണ് പ്രതിപക്ഷ കക്ഷികള്‍ ചെയ്യുന്നതെന്ന് പ്രതിപക്ഷ സഖ്യത്തെ സൂചിപ്പിച്ച് തേജസ്വി യാദവ് പറഞ്ഞു.

അംബാനിക്ക് കോടികള്‍, കര്‍ഷകര്‍ക്ക് 17 രൂപ

അംബാനിക്ക് കോടികള്‍, കര്‍ഷകര്‍ക്ക് 17 രൂപ

രാജ്യത്തിന്റെ കാവല്‍ക്കാരന്റെ കള്ളനാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മൂന്ന് തൊഴിലുറപ്പ് പദ്ധതിക്കുള്ള പണമാണ് അനില്‍ അംബാനിക്ക് മാത്രം മോദി നല്‍കിയത്. അംബാനിക്ക് 30000 കോടി രൂപ കൊടുത്ത മോദി കര്‍ഷകര്‍ക്ക് 17 രൂപയാണ് നല്‍കിയതെന്നും രാഹുല്‍ കുറ്റപ്പെടുത്തി.

ബിഹാര്‍ തൊഴില്‍രഹിതരുടെ കേന്ദ്രം

ബിഹാര്‍ തൊഴില്‍രഹിതരുടെ കേന്ദ്രം

പട്‌ന സര്‍വകലാശാലയ്ക്ക് വേണ്ടി മോദി എന്താണ് ചെയ്തത്. ബിഹാറിലെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് വേണ്ടി എന്തു ചെയ്തു. നളന്ത സര്‍വകലാശാലയും പട്‌ന സര്‍വകലാശാലയും ലോകം അറിയപ്പെട്ട കലാലയങ്ങളാണ്. എന്നാല്‍ ബിഹാര്‍ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ഏറെ പിന്നിലാണ്. തൊഴിലില്ലായ്മയുടെ കേന്ദ്രമായി ബിഹാര്‍ മാറിയെന്നും രാഹുല്‍ പറഞ്ഞു.

 പാവപ്പെട്ടവര്‍ക്ക് വരുമാനം ഉറപ്പാക്കും

പാവപ്പെട്ടവര്‍ക്ക് വരുമാനം ഉറപ്പാക്കും

കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുമെന്ന രാഹുല്‍ ഗാന്ധി ആവര്‍ത്തിച്ചു. അംബാനിക്കും ചോക്‌സിക്കും കോടികളാണ് മോദി നല്‍കിയത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്ലാ പാവപ്പെട്ടവര്‍ക്കും വരുമാനം ഉറപ്പാക്കുന്ന പദ്ധതി നടപ്പാക്കുമെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.

അടിത്തറ ശക്തിപ്പെടുത്തുന്നു

അടിത്തറ ശക്തിപ്പെടുത്തുന്നു

ബിഹാറില്‍ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്. മണ്ഡല്‍ കമ്മീഷന്‍ പ്രക്ഷോഭ കാലത്ത് കാലിടറിയ കോണ്‍ഗ്രസിന് ഇപ്പോള്‍ ബിഹാറില്‍ തിരിച്ചുവരവിന്റെ പാതയാണ്. 30 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് ബിഹാറില്‍ ഇത്തരമൊരു കൂറ്റന്‍ പൊതുപരിപാടി നടത്തുന്നതെന്ന പ്രത്യേകതയും റാലിക്കുണ്ട്. അതും ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്.

രാഹുലിന്റെ ആദ്യ പരിപാടി

രാഹുലിന്റെ ആദ്യ പരിപാടി

പാര്‍ട്ടിയുടെ ശക്തി തെളിയിക്കുക കൂടിയാണ് റാലിയുടെ ലക്ഷ്യം. 400 പൊതു യോഗങ്ങളാണ് കോണ്‍ഗ്രസ് കഴിഞ്ഞ ആഴ്ചകളില്‍ ബിഹാറില്‍ നടത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി ബിഹാറില്‍ പങ്കെടുക്കുന്ന ആദ്യ പാര്‍ട്ടി റാലിയായിരിക്കും ഇത്. ആര്‍ജെഡി, എല്‍ജെപി, ബിജെപി എന്നീ പാര്‍ട്ടികളില്‍ നിന്ന ഒട്ടേറെ പ്രമുഖരായ നേതാക്കള്‍ അടുത്തിടെ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

സീറ്റ് ചര്‍ച്ചയില്‍ കരുത്തരാകുക

സീറ്റ് ചര്‍ച്ചയില്‍ കരുത്തരാകുക

ബിഹാറില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വിശാല സഖ്യം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. കൂടുതല്‍ സീറ്റ് വേണമെന്ന് ആര്‍ജെഡി ആവശ്യപ്പെടുന്നു. ബിഹാറിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷി തങ്ങളാണെന്നാണ് ആര്‍ജെഡിയുടെ വാദം. കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്നും അവര്‍ പറയുന്നു. സഖ്യത്തില്‍ കൂടുതല്‍ പാര്‍ട്ടികള്‍ ഉള്ളതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്.

റാലിക്കെത്തിയവരെ പോലീസ് തടഞ്ഞു

റാലിക്കെത്തിയവരെ പോലീസ് തടഞ്ഞു

40 ലോക്‌സഭാ മണ്ഡലങ്ങളാണ് ബിഹാറില്‍. ഇതില്‍ 15 സീറ്റ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. എന്നാല്‍ 8-10 സീറ്റുകള്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതിയെന്നാണ് ആര്‍ജെഡി പറയുന്നത്. ഈ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ ശക്തി പ്രകടിപ്പിക്കാനുള്ള റാലി. റാലിക്ക് ശേഷം ചര്‍ച്ച പുനരാരംഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. റാലിയില്‍ രണ്ട് ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. റാലിക്കെത്തിയവരെ പോലീസ് പലയിടത്തും തടഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

സൗദി കോടീശ്വരന്‍മാര്‍ ദരിദ്രരായി; ജയില്‍വാസം കഴിഞ്ഞപ്പോള്‍ എല്ലാം പോയി, ഞെട്ടിക്കുന്ന കണക്ക് പുറത്ത്സൗദി കോടീശ്വരന്‍മാര്‍ ദരിദ്രരായി; ജയില്‍വാസം കഴിഞ്ഞപ്പോള്‍ എല്ലാം പോയി, ഞെട്ടിക്കുന്ന കണക്ക് പുറത്ത്

English summary
PM allocates Rs 30,000 crore for Ambani while only Rs 17 for farmers: Rahul Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X