കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കൂ, ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റിക് ഇനി വേണ്ടെന്ന് മോദി

Google Oneindia Malayalam News

ദില്ലി: രാജ്യത്തെ വിനോദസഞ്ചാര മേഖലയെ പരിപോഷിപ്പിക്കാനുളള ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗം. തദ്ദേശീയ ടൂറിസം വികസിപ്പിക്കണം എന്ന് പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് ആവശ്യപ്പെട്ടു. ''ഇന്ത്യയ്ക്ക് നല്‍കാന്‍ ഏറെയുണ്ട്. രാജ്യത്തുളളവര്‍ അവധിക്കാലം ആഘോഷിക്കാന്‍ വിദേശ രാജ്യങ്ങളെയാണ് തിരഞ്ഞെടുക്കുന്നത്. എന്തുകൊണ്ട് സ്വന്തം രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് ചിന്തിച്ച് കൂട'' എന്ന് പ്രധാനമന്ത്രി ചോദിച്ചു.

pm

2022ല്‍ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന് മുന്‍പായി രാജ്യത്തുളള 15 വിനോദ സഞ്ചാര കേന്ദ്രങ്ങളെങ്കിലും എന്ത് കൊണ്ട് സന്ദര്‍ശിച്ച് കൂട എന്ന് ചിന്തിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞു.

രാജ്യത്തെ മാലിന്യമുക്തമാക്കുന്നതിന് സ്വച്ഛ് ഭാരത് പോലുളള പ്രതിജ്ഞയെടുക്കാന്‍ ഓരോരുത്തരും തയ്യാറാവണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മാത്രമല്ല ഒറ്റത്തവണ ഉപയോഗിച്ച് കളയുന്ന പ്ലാസ്റ്റികിന്റെ ഉപയോഗം നിര്‍ത്തണമെന്നും മോദി ആവശ്യപ്പെട്ടു. കട ഉടമകളും ചെറുകിട വ്യാപാരികളും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്ക് പകരമായി തുണി സഞ്ചികള്‍ നല്‍കണം. സ്വന്തം ബ്രാന്‍ഡിന്റെ ചിത്രം അച്ചടിച്ച തുണിസഞ്ചികള്‍ വ്യാപാരികള്‍ക്ക് പരസ്യവും ആകുമെന്നും മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

 traveler

പ്ലാസ്റ്റിക് മാലിന്യങ്ങള്‍ രാജ്യത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലടക്കം പ്രധാന ഭീഷണിയാണ്. ടൂറിസ്റ്റുകള്‍ കൊണ്ടുവരുന്ന പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍, കുടിവെള്ള ബോട്ടിലുകള്‍, സ്‌ട്രോകള്‍ എന്നിവയടക്കമുളളവ പ്ലാസ്റ്റിക് സാധനങ്ങള്‍ ഒറ്റത്തവണ ഉപയോഗിച്ച് ഉപേക്ഷിക്കപ്പെടുന്നവയാണ്. 2022ഓട് കൂടി ഇന്ത്യ ഇത്തരം പ്ലാസ്റ്റികിന്റെ ഉപയോഗം പൂര്‍ണമായും നിരോധിക്കുമെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് ദിവസേന 25940 ടണ്‍ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് ഉത്പാദിപ്പിക്കുപ്പെടുന്നത്. ദേശീയ മാലിന്യ ബോര്‍ഡിന്റെ സര്‍വ്വേയിലേതാണ് ഈ കണ്ടെത്തല്‍.

English summary
PM asks to visit atleast 15 tourist destinations across India before 2022 in his Independence Day speech
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X