കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്രമോദിയുടെ 1000 കോടിയും ആവശ്യക്കാരിലെത്തില്ലെന്ന് പി ചിദംബരം; കേന്ദ്രത്തിന് മുന്നറിയിപ്പും

Google Oneindia Malayalam News

ദില്ലി: കൊറോണ വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്താകമാനം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് 17 ന് ശേഷവും ഇളവുകളോടെ തുടരുമെന്നാണ് സൂചന. കൊറോണയുടെ പശ്ചാത്തലത്തില്‍ തകിടം മറിഞ്ഞിരിക്കുന്ന സാമ്പത്തിക മേഖലയെ ഇത് കൂടുതല്‍ പ്രതിസന്ധിയിലാക്കും.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട് ഏറെ പ്രതിസന്ധിയിലായത് കുടിയേറ്റ തൊഴിലാളികളായിരുന്നു. കേന്ദ്രസര്‍ക്കാര്‍ കുടിയേറ്റ തൊഴിലാളികളെ സുരക്ഷിതകരാക്കാതെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതെന്നും അവരെ സംരക്ഷിക്കുന്നില്ലെന്നും വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഒടുവില്‍ ഇക്കഴിഞ്ഞ ദിവസമായിരുന്നു കുടിയേറ്റ തൊഴിലാളികളുടേയും ദരിദ്രരുടെയും ക്ഷേമത്തിനായി 1000 കോടി രൂപ അനുവദിക്കുന്നത്.

ജൂണ്‍ അവസാനം വരെ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസില്ല; ടിക്കറ്റ് ബുക്ക് ചെയ്ത പണം തിരികെ നല്‍കുംജൂണ്‍ അവസാനം വരെ രാജ്യത്ത് ട്രെയിന്‍ സര്‍വ്വീസില്ല; ടിക്കറ്റ് ബുക്ക് ചെയ്ത പണം തിരികെ നല്‍കും

3100 കോടി രൂപ

3100 കോടി രൂപ

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി പിഎം കെയേര്‍സ് ഫണ്ട് ട്രസ്റ്റില്‍ നിന്നും 3100 കോടി രൂപ അനുവദിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസായിരുന്നു തുക അനുവദിച്ചത്. കുടിയേറ്റ തൊഴിലാളികളുടേയും ദരിദ്രരുടേയും ക്ഷേമത്തിനായി നിലവിലുള്ള നടപടികള്‍ ശക്തിപ്പെടുത്തുന്നതിനാണ് അതില്‍ 1000 കോടി രൂപ അനുവദിച്ചിരിക്കുന്നത്.

കുടിയേറ്റ തൊഴിലാളികള്‍ക്കായി

കുടിയേറ്റ തൊഴിലാളികള്‍ക്കായി

അവര്‍ക്ക് തൗമസ സൗകര്യം ഏര്‍പ്പെടുത്തുന്നതിനും ഭക്ഷ്യ ക്രമീകരണങ്ങള്‍ നടത്തുന്നതിനും ചികിത്സാ സഹായത്തിനും കുടിയേറ്റ തൊഴിലാളികളുടെ ഗതാഗത ക്രമീകരണത്തിനുമായി ഈ തുക സംസ്ഥാനങ്ങളിലേക്ക് കൈമാറുമെന്നായിരുന്നു നിര്‍ദേശം. ബന്ധപ്പെട്ട സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ കമ്മീഷണര്‍മാര്‍ മുഖേന ജില്ലാ കളക്ടര്‍മാര്‍, മുനിസിപ്പല്‍ കമ്മീഷണര്‍മാര്‍, തുടങ്ങിയവര്‍ക്കാകും പണം നല്‍കുക.

 പി ചിദംബരം

പി ചിദംബരം

പ്രഖ്യാപനത്തിന് പിന്നാലെ ഇതില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന പി ചിദംബരം. പിഎം കെയേര്‍സ് ഫണ്ടില്‍ നിന്നും അനുവദിച്ചുവെന്ന് പറയുന്ന 1000 കോടി കുടിയേറ്റ തൊഴിലാളികളുടെ കൈയ്യിലേക്ക് എത്തില്ലെന്ന് ചിദംബരം പറഞ്ഞു.

 തെറ്റ് ആവര്‍ത്തിക്കരുത്

തെറ്റ് ആവര്‍ത്തിക്കരുത്

പിഎം കെയേര്‍സ് ഫണ്ടില്‍ നിന്നും കുടിയേറ്റ തൊഴിലാളികള്‍ക്കായി 1000 കോടി രൂപ ഇനുവദിച്ചിട്ടുണ്ട്. നിങ്ങളുടെ തെറ്റ് ആവര്‍ത്തിക്കരുത്. പണം ഒരിക്കലും കുടിയേറ്റ തൊഴിലാളികളുടെ കൈകളില്‍ എത്താന്‍ പോകുന്നില്ല. എന്നാല്‍ കുടിയേറ്റ തൊഴിലാളികളുടെ യാത്ര, താമസം, മരുന്ന്, ഭക്ഷണം എന്നിവയുടെ ചെലവുകള്‍ വഹിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കും. എന്നാല്‍ ഒന്നും തൊഴിലാളികളുടെ കൈകളില്‍ എത്താന്‍ പോകുന്നില്ല.' ചിദംബരം പറഞ്ഞു.

എങ്ങനെ ജീവിക്കും

എങ്ങനെ ജീവിക്കും

ഒരു തരത്തിലുള്ള വരുമാനവും ലഭിക്കുന്നില്ലായെങ്കില്‍ തൊഴിലാളികള്‍ എങ്ങനെയാണ് ജീവിക്കുകയെന്നും ചിദംബരം ചോദിക്കുന്നു. എല്ലാ പ്രതിസന്ധികളും മറികടന്ന് സ്വന്തം ഗ്രാമത്തിലെത്തുന്ന ഒരു തൊഴിലാളിയെ നമുക്ക് എടുക്കാം. ഗ്രാമങ്ങളില്‍ തൊഴിലുകളൊന്നുമില്ല. അദ്ദേഹത്തിന് ജോലിയോ വരുമാനമോ ഇല്ല. അദ്ദഹം എങ്ങനെ ജീവിക്കും. എങ്ങനെ കുടുംബത്തെ സംരക്ഷിക്കും ചിദംബരം ചോദിക്കുന്നു.

 20 ലക്ഷം കോടി

20 ലക്ഷം കോടി

പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനെതിരെയും ചിദംബരം രംഗത്തെത്തിയിരുന്നു. ഇത് തലക്കെട്ട് മാത്രമുള്ള കാലിപേപ്പറാണെന്നായിരുന്നു ചിദംബരത്തിന്റെ വിമര്‍ശനം. പ്രഖ്യാപനത്തിലെ എംഎസ്എംഇ പാക്കേജ് ഒഴികേയുള്ള ബാക്കിയെല്ലാ കാര്യങ്ങളും ഞങ്ങള്‍ നിരാശരാണെന്നും പി ചിദംബരം പറഞ്ഞിരുന്നു. 20 ലക്ഷം കോടി പാക്കേജ് എന്ന് പറഞ്ഞിട്ട് 3.6 ലക്ഷം കോടിയാണ് കേന്ദ്ര പ്രഖ്യാപിച്ചത്. ബാക്കിയുള്ള 16.4 ലക്ഷം കോടി എവിടെയെന്നും അദ്ദേഹം ചോദിച്ചു.

Recommended Video

cmsvideo
എവിടെ ഞങ്ങടെ 15 ലക്ഷം , എന്നിട്ട് പോരെ ഈ 20 ലക്ഷം കോടി? | Oneindia Malayalam
വെന്റിലേറ്റര്‍ വാങ്ങുന്നതിന്

വെന്റിലേറ്റര്‍ വാങ്ങുന്നതിന്

പിഎം കെയേര്‍സ് ഫണ്ടില്‍ നിന്നും അനുവദിച്ച് 3100 കോടിയില്‍ 2000 കോടിയോളം രൂപ വെന്റിലേറ്റര്‍ വാങ്ങുന്നതിനും 1000 കോടി കുടിയേറ്റ തൊഴിലാളികളഉടെ പരിചരണത്തിനും കൊറോണ വാക്‌സിന്‍ കണ്ടെത്തുന്നതിന് 100 കോടി രൂപയും നീക്കിവെക്കാനാണ് തീരുമാനം.

English summary
P Chidambaram on PM Cares Fund: Please Make the Common Mistake
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X