കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിഎം കെയേര്‍സ് ഫണ്ട് അഴിമതിക്കളമാകുമോ? എത്തുന്നത് കോടികള്‍, ആരും പരിശോധിക്കില്ലെന്ന് റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായി കഴിഞ്ഞ മാസം രൂപീകരിച്ച പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ട് ഓഡിറ്റ് ചെയ്യില്ലെന്ന് റിപ്പോര്‍ട്ട്. പിഎം കെയേര്‍സ് ഫണ്ട് എന്നറിയപ്പെടുന്ന ഫണ്ട് കഴിഞ്ഞ മാര്‍ച്ച് 28നാണ് രൂപീകരിച്ചത്. കേന്ദ്ര മന്ത്രിസഭയുടെ പ്രത്യേക അനുമതിയോടെയായിരുന്നു രൂപീകരണം.

കേന്ദ്ര മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. കൊറോണ വൈറസിനെ നേരിടാനാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു ഫണ്ട് തയ്യാറാക്കിയത്. എന്നാല്‍ ഇതിലേക്കു വരുന്ന പണം ആര് തന്നുവെന്നോ ഏത് മാര്‍ഗത്തില്‍ ചെലവഴിച്ചുവെന്നോ പരിശോധിക്കാന്‍ സാധിക്കില്ലെന്നാണ് സിഎജി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. വിശദാംശങ്ങള്‍....

സംഭാവന അടിസ്ഥാനമാക്കി

സംഭാവന അടിസ്ഥാനമാക്കി

വ്യക്തികളുടെയും സംഘടനകളുടെയും സംഭാവന അടിസ്ഥാനമാക്കിയാണ് ഫണ്ട് പ്രവര്‍ത്തിക്കുക. സന്നദ്ധ സംഘടനയുടെ രീതിയിലാണ് പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ഇവയുടെ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമില്ലെന്ന് സിഎജി ഓഫീസ് വൃത്തങ്ങള്‍ പറഞ്ഞു.

പിഎം കെയേര്‍സ് ട്രസ്റ്റ്

പിഎം കെയേര്‍സ് ട്രസ്റ്റ്

പിഎം കെയേര്‍സ് ട്രസ്റ്റ് എന്ന പേരിലാണ് ഫണ്ട് രൂപീകരിച്ചിട്ടുള്ളത്. ട്രസ്റ്റിലെ അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കണക്കുകള്‍ പരിശോധിക്കാന്‍ തങ്ങള്‍ക്ക് സാധിക്കൂവെന്ന് സിഎജി ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പിഎം കെയേര്‍സ് ഫണ്ടിലേക്ക് നല്‍കുന്ന സംഭാവനയ്ക്ക് നികുതി ഇളവുണ്ട്.

നേരത്തെ പറഞ്ഞത്

നേരത്തെ പറഞ്ഞത്

അതേസമയം, പിഎം കെയേര്‍സ് ഫണ്ട് ഓഡിറ്റ് ചെയ്യുമെന്നാണ് നേരത്തെ സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വന്ന റിപ്പോര്‍ട്ടുകള്‍. ട്രസ്റ്റ് അംഗങ്ങള്‍ നിയോഗിക്കുന്ന സ്വതന്ത്രരായ ഓഡിറ്റര്‍മാര്‍ കണക്കുകള്‍ പരിശോധിക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഫണ്ട് രൂപീകരിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പലതവണ സംഭാവന ചെയ്യണമെന്ന്് ആവശ്യപ്പെട്ടിരുന്നു.

കോടികള്‍ സംഭാവന

കോടികള്‍ സംഭാവന

സിനിമാ താരങ്ങളും വ്യവസായികളുമടക്കം ഒട്ടേറെ പ്രമുഖരാണ് പിഎം കെയേര്‍സ് ഫണ്ടിലേക്ക് കോടികള്‍ സംഭാവന ചെയ്തത്. നടന്‍ അക്ഷയ് കുമാര്‍ 25 കോടി രൂപ നല്‍കിയത് ആദ്യദിവസം തന്നെ വാര്‍ത്തയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ പ്രധാനമന്ത്രി ഫണ്ടിലേക്ക് സംഭാവന ചെയ്യണമെന്ന് ക്യാബിനറ്റ് സെക്രട്ടറി മറ്റു വകുപ്പുകളുടെ സെക്രട്ടറിമാരോട് കഴിഞ്ഞാഴ്ച അഭ്യര്‍ഥിച്ചിരുന്നു.

പ്രതിപക്ഷം ചോദ്യം ചെയ്യുന്നു

പ്രതിപക്ഷം ചോദ്യം ചെയ്യുന്നു

പുതിയ ഫണ്ട് രൂപീകരിച്ചതിനെ പ്രതിപക്ഷം ചോദ്യം ചെയ്യുന്നു. 1948 മുതല്‍ രൂപീകരിച്ച് ഇപ്പോഴും നിലവിലുള്ള പ്രധാനമന്ത്രി ദേശീയ ആശ്വാസ ഫണ്ടി (പിഎംഎന്‍ആര്‍എഫ്) ന് പുറമെ എന്തിനാണ് മറ്റൊരു ഫണ്ട് എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രി ദുരിതാശ്വാസ ഫണ്ട് നിലവിലുണ്ട്.

എതിര്‍പ്പുമായി മുഖ്യമന്ത്രിമാരും

എതിര്‍പ്പുമായി മുഖ്യമന്ത്രിമാരും

പ്രധാനമന്ത്രി പുതിയ ഫണ്ട് രൂപീകരിച്ചത് സംസ്ഥാനങ്ങള്‍ക്ക് ലഭിക്കേണ്ട സഹായം കുറയ്ക്കുമെന്ന് പല മുഖ്യമന്ത്രിമാരും അഭിപ്രായപ്പെട്ടു. 1948 മുതല്‍ നിലവിലുള്ള പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ട് സിഎജി പരിശോധിക്കാറില്ല. എന്നാല്‍ ഏത് ആവശ്യങ്ങള്‍ക്കാണ് പണം ചെലവഴിച്ചത് എന്ന് പലപ്പോഴും സിഎജി ചോദിക്കാറുണ്ട്. 2013ലെ ഉത്തരാഖണ്ഡ് പ്രളയകാലത്ത് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ സിഎജി ഉന്നയിച്ചിരുന്നു.

ലോകാരോഗ്യ സംഘടന വരെ പരിശോധിക്കുന്നു

ലോകാരോഗ്യ സംഘടന വരെ പരിശോധിക്കുന്നു

വിവിധ രാജ്യങ്ങളെ സഹായിക്കുന്ന ലോകാരോഗ്യ സംഘടനയ്ക്കും ദുരിതാശ്വാസ ഫണ്ട് നിലവിലുണ്ട്. എന്നാല്‍ അത് കൃത്യമായി പരിശോധിക്കാനുള്ള സംവിധാനവും നിലവിലുണ്ട്. അടുത്ത നാല് വര്‍ഷത്തേക്ക് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പരിശോധിക്കുന്നതിനുള്ള അധികാരം ഇന്ത്യയുടെ സിഎജിക്കാണ്.

സോണിയയുടെ നിര്‍ദേശം

സോണിയയുടെ നിര്‍ദേശം

പിഎം കെയേര്‍സ് ഫണ്ട് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. സുതാര്യതയും വിശ്വാസ്യതയും വര്‍ധിപ്പിക്കാന്‍ ഇത് ഉപകരിക്കുമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ സോണിയ അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാര്‍ ചെലവ് ചുരുക്കി കൂടുതല്‍ പണം കണ്ടെത്തണമെന്നും അവര്‍ നിര്‍ദേശിച്ചു,

കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി; ബുദ്ധി ശൂന്യമാണത്, പിന്മാറൂ... പകരം ചെയ്യേണ്ടത് ഈ കാര്യങ്ങള്‍

കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'കോണ്‍ഗ്രസിനെ ചതിച്ച സിന്ധ്യയ്ക്ക് പുതിയ കെണി; കമല്‍നാഥിന്റെ അപ്രതീക്ഷിത നീക്കം, പുതിയ 'ശത്രു'

English summary
PM CARES Fund Won't Be Checked By CAG- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X