Get Updates
Get notified of breaking news, exclusive insights, and must-see stories!

സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാവില്ല; മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ദില്ലി: മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അപലപിച്ചു. സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ നടന്ന ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. ഐഇഡി സ്ഫോടനത്തിലൂടെയായിരുന്നു മാവോയിസ്റ്റുകൾ വാഹനം തകർത്തത്.

congress

സ്ഫോടനത്തിൽ സൈനികര്‍ സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്. സ്വകാര്യ വാഹനത്തിലാണ് സൈനികര്‍ സഞ്ചരിച്ചിരുന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണെന്നാണ് പ്രാഥമിക നിഗമനം. ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതെന്ന് അന്വേഷിക്കുമെന്ന് റേഞ്ച് ഡിഐജി പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+