കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്തുകൊണ്ട് ഞാന്‍ മോദിക്കെതിരെ മല്‍സരിക്കുന്നില്ല; പ്രിയങ്ക ഗാന്ധി ആദ്യമായി മനസ് തുറക്കുന്നു...

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശിലെ വാരണാസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്കാ ഗാന്ധി മല്‍സരിക്കുമെന്ന് നേരത്തെ സൂചനകള്‍ പുറത്തുവന്നിരുന്നു. രാഹുല്‍ ഗാന്ധി പറഞ്ഞാല്‍ മല്‍സരിക്കുമെന്നാണ് കേരളത്തില്‍ വന്ന വേളയില്‍ പ്രിയങ്ക പ്രതികരിച്ചത്. മല്‍സരിക്കാന്‍ തയ്യാറാണെന്നും അവര്‍ സന്നദ്ധത പ്രകടിപ്പിച്ചു.

വാരണാസിയില്‍ നിങ്ങള്‍ക്ക് സസ്‌പെന്‍സ് കാത്തുവച്ചിട്ടുണ്ട് എന്നാണ് രാഹുല്‍ ഗാന്ധി പിന്നീട് പറഞ്ഞത്. ഇതോടെ പ്രിയങ്ക മോദിക്കെതിരെ മല്‍സരിക്കുമെന്ന് പ്രചാരണം കനത്തു. എന്നാല്‍ ഒടുവില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചപ്പോള്‍ പ്രിയങ്ക പട്ടികയില്‍ ഇല്ല. കഴിഞ്ഞതവണ മല്‍സരിച്ച അജയ് റായ് തന്നെയാണ് ഇത്തവണയും ഗോദയില്‍ ഇറങ്ങുന്നത്. എന്തുകൊണ്ട് പ്രിയങ്ക പിന്‍മാറി. ഇതിന് പ്രിയങ്ക തന്നെ ഉത്തരം നല്‍കിയിരിക്കുകയാണിപ്പോള്‍.....

 കൂട്ടമായി എടുത്ത തീരുമാനം

കൂട്ടമായി എടുത്ത തീരുമാനം

പാര്‍ട്ടി നേതൃത്വം കൂട്ടമായി എടുത്ത തീരുമാനമാണിതെന്ന് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചു. കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയാണ് കോണ്‍ഗ്രസ് തന്നെ ഏല്‍പ്പിച്ചതെന്ന് പറഞ്ഞ പ്രിയങ്ക ഗാന്ധി, ഇതുതന്നെയാണ് മല്‍സരത്തില്‍ നിന്ന് പിന്‍മാറാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അവര്‍ സൂചിപ്പിച്ചു.

വലിയ ചുമതല

വലിയ ചുമതല

വലിയ ചുമതല തനിക്ക് ഇവിടെയുണ്ട്. ഒട്ടേറെ സ്ഥാനാര്‍ഥികള്‍ പ്രചാരണത്തിന് വരാന്‍ തന്നോട് ആവശ്യപ്പെടുന്നു. അവരെ നിരാശപ്പെടുത്താന്‍ സാധിക്കില്ലെന്നും പ്രിയങ്കാ ഗാന്ധി ന്യൂസ് 18ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

എല്ലാവശവും പരിശോധിച്ചു

എല്ലാവശവും പരിശോധിച്ചു

കൂട്ടമായ തീരുമാനമാണ് പാര്‍ട്ടി എടുത്തത്. എല്ലാവശവും പരിശോധിച്ച ശേഷമാണ് തീരുമാനം എടുത്തതെന്നും പ്രിയങ്ക പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് സാം പ്രിത്രോഡ പറഞ്ഞത് ഇതിന് വിരുദ്ധമായിട്ടാണ്. പ്രിയങ്കയാണ് തീരുമാനം എടുത്തത് എന്നായിരുന്നു പിത്രോഡ പറഞ്ഞത്.

സാം പ്രിത്രോഡയുടെ വാക്കുകള്‍

സാം പ്രിത്രോഡയുടെ വാക്കുകള്‍

പിന്‍മാറിയത് പ്രിയങ്ക സ്വന്തം തീരുമാനപ്രകാരമാണ്. അവര്‍ക്ക് മറ്റു ഉത്തരവാദിത്തമുണ്ട്. ഒരു സീറ്റില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം എല്ലാ സീറ്റിലും പ്രചാരണം നടത്താനാണ് അവരുടെ തീരുമാനമെന്നും സാം പിത്രോഡ പറഞ്ഞിരുന്നു.

അജയ് റായ് പറയുന്നു

അജയ് റായ് പറയുന്നു

2014ല്‍ മോദിക്കെതിരെ മല്‍സരിച്ച അജയ് റായ് തന്നെയാണ് ഇത്തവണയും വാരണാസിയിലെ സ്ഥാനാര്‍ഥി. ഇതില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. അതേസമയം, പ്രിയങ്ക വന്നാല്‍ കോണ്‍ഗ്രസ് ജയിക്കുമെന്നാണ് അജയ് റായിയും പ്രതികരിച്ചത്.

 പ്രിയങ്ക നേരത്തെ പറഞ്ഞത്

പ്രിയങ്ക നേരത്തെ പറഞ്ഞത്

വാരണാസി മണ്ഡലത്തില്‍ മല്‍സരിക്കാന്‍ തയ്യാറാണെന്ന് നേരത്തെ പ്രിയങ്ക പറഞ്ഞിരുന്നു. താന്‍ മല്‍സരിക്കാന്‍ തയ്യാറാണ്. പാര്‍ട്ടി പറഞ്ഞാല്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും സോണിയ മുമ്പ് പറഞ്ഞിരുന്നു.

ബിജെപി വളരെ പിന്നില്‍

ബിജെപി വളരെ പിന്നില്‍

മൂന്നാം ഘട്ട പോളിങ് കഴിഞ്ഞു. നാലാം ഘട്ടം നടക്കാന്‍ പോകുന്നു. ഇതുവരെയുള്ള വിവരങ്ങള്‍ പ്രകാരം ബിജെപി വളരെ പിന്നിലാണ്. കോണ്‍ഗ്രസ് തന്നെ അടുത്ത സര്‍ക്കാരിന് നേതൃത്വം നല്‍കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞില്ല

രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞില്ല

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പഴയ പ്രസ്താവന പ്രിയങ്കാ ഗാന്ധി തള്ളുകയാണ് ചെയ്തത്. രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പ്രിയങ്ക പറഞ്ഞു. അദ്ദേഹത്തിന്റെ വിജയവും സന്തോഷവുമാണ് താന്‍ ആഗ്രഹിക്കുന്നത്. രാഹുലിന്റെ വിജയത്തിന് വേണ്ടി കഴിയുന്നതെല്ലാം ചെയ്യുന്നതെന്നും പ്രിയങ്ക പറഞ്ഞു.

മോദി മാങ്ങയെ കുറിച്ച് പറയുന്നു

മോദി മാങ്ങയെ കുറിച്ച് പറയുന്നു

മോദിയുടെ പ്രചാരണത്തെയും പ്രിയങ്ക പരിഹസിച്ചു. മാങ്ങയെ കുറിച്ചാണ് അദ്ദേഹം പ്രസംഗിക്കുന്നത്. എങ്ങനെ മാങ്ങ കഴിക്കുമെന്നാണ് അദ്ദേഹം ചര്‍ച്ച ചെയ്യുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കുകയാണ് മോദിയുടെ ശ്രമമെന്നും പ്രിയങ്ക പറഞ്ഞു.

പ്രിയങ്ക പ്രചാരണത്തിന് എത്തും

പ്രിയങ്ക പ്രചാരണത്തിന് എത്തും

മല്‍സരിക്കുന്നില്ലെങ്കിലും പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ സായൂജ്യമടയുകയാണ് വാരണാസി മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍. നേരത്തെ തോറ്റ അജയ് റായിയെ വീണ്ടും സ്ഥാനാര്‍ഥിയാക്കിയതില്‍ അവര്‍ക്ക് അസന്തുഷ്ടിയുണ്ട്. ശക്തമായ ത്രികോണ മല്‍സരത്തിനാണ് മോദിയുടെ മണ്ഡലം സാക്ഷിയാകാന്‍ പോകുന്നത്. അവസാന ഘട്ടത്തിലാണ് വാരണാസി പോളിങ് ബൂത്തിലെത്തുക. നാല് ദിവസം പ്രിയങ്ക പ്രചാരണത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ബിജെപി ക്യാംപ് പ്രതീക്ഷയില്‍

ബിജെപി ക്യാംപ് പ്രതീക്ഷയില്‍

ബിജെപി ക്യാംപ് അമിതമായ പ്രതീക്ഷയിലാണ്. രണ്ടു ലക്ഷം ഭൂരിപക്ഷം മോദിക്ക് ഉറപ്പായും ലഭിക്കുമെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ 1977 ല്‍ റായ്ബറേലിയില്‍ ഇന്ദിരാ ഗാന്ധി പരാജയപ്പെട്ട പോലെ ഇത്തവണ വാരണാസിയില്‍ മോദി തോല്‍ക്കുമെന്ന് എസ്പി-ബിഎസ്പി സഖ്യ സ്ഥാനാര്‍ഥി ശാലിനി യാദവ് പറയുന്നു.

യുപിയില്‍ നിന്ന് ബിജെപിക്ക് ദുഃഖ വാര്‍ത്ത; തകര്‍ന്നടിയും!! നഷ്ടം 50 സീറ്റുകള്‍, മൂന്ന് ഘട്ടങ്ങളില്‍യുപിയില്‍ നിന്ന് ബിജെപിക്ക് ദുഃഖ വാര്‍ത്ത; തകര്‍ന്നടിയും!! നഷ്ടം 50 സീറ്റുകള്‍, മൂന്ന് ഘട്ടങ്ങളില്‍

English summary
'Collective Leadership' of Congress Decided I Should Not Contest From Varanasi, Says Priyanka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X