കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് രാജ്യങ്ങളിലുള്ളവരെ നാട്ടിലെത്തിക്കുന്നതിനായി ശശി തരൂര്‍ രംഗത്ത്; നിര്‍ദേശങ്ങള്‍

  • By News Desk
Google Oneindia Malayalam News

ദില്ലി: ആഗോളതലത്തില്‍ കൊറോണ വൈറസ് രോഗം വ്യാപിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്നലെ യുഎഇയില്‍ എട്ട് പേരും ദി അറേബ്യയില്‍ ആറ് പേരും മരണപ്പെട്ടതോടെ ഗള്‍ഫിലെ മരണസംഖ്യ ഇരുന്നൂറ്റി മുപ്പത്തി രണ്ടായി ഉയര്‍ന്നിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മുപ്പത്തിയൊന്നായിരത്തി അഞ്ഞൂറിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

ഇത്തരത്തില്‍ കൊറോണ വൈറസ് രോഗം പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയില്‍ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള സൗകര്യം ഒരുക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍ രംഗത്തെത്തി. പധാനമന്ത്രി നരേന്ദ്രമോദിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശ കാര്യ മന്ത്രി എസ് ജയശങ്കറിനും എഴുതിയ കത്തിലാണ് ഈ ആവശ്യങ്ങള്‍ ഉയര്‍ത്തിയിരിക്കുന്നത്.

ടാസ്‌ക് ഫോഴ്‌സ്

ടാസ്‌ക് ഫോഴ്‌സ്

ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഉയര്‍ത്തി കാട്ടിയാണ് ശശി തരൂര്‍ രംഗത്തെത്തിയത്. നിലവിലുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിനായി ചില നിര്‍ദേശങ്ങളും മുന്നോട്ട് വെച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കണമെന്നാണ് ശശി തരൂര്‍ മുന്നോട്ട് വെക്കുന്ന പ്രധാന നിര്‍ദേശം.

 പ്രവാസി സംഘടനകള്‍

പ്രവാസി സംഘടനകള്‍

'നമ്മുടെ എംബസികള്‍ അവരുടെ ഉത്തരവാദിത്തകള്‍ കൃത്യമായി നിര്‍വഹിക്കുന്നുണ്ടെങ്കിലും ദുരിതം നേരിടുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കിടയിലേക്കെത്താന്‍ ഇന്ത്യന്‍ സാംസ്‌കാരിക സംഘടനകള്‍, പ്രവാസി ഗ്രൂപ്പുകള്‍, പ്രമുഖ സാമൂദായിക ബിസിനസ് സംഘടനകളുടെ മേധാവികള്‍ എന്നിവരുടെ സഹായങ്ങള്‍ സര്‍ക്കാരിന് ഉപയോഗപ്പെടുത്താമെന്ന് ശശി തരൂര്‍ നിര്‍ദേശം നല്‍കുന്നു. ഇത് ദുരന്ത നിവാരണത്തിന് ഏറെ സഹായകരമായിരിക്കുമെന്നും' കോണ്‍ഗ്രസ് എം പി വ്യക്തമാക്കി.

 പ്രോട്ടോകോള്‍

പ്രോട്ടോകോള്‍

ഇത്തരം സംഘടനകളെ പ്രതിനിധികരിക്കുന്നവാരിയിക്കണം ടാസ്‌ക് ഫോഴ്‌സെന്നും ശശി തരൂര്‍ പറഞ്ഞു. കൊറോണ വൈറസ് രോഗത്തെതുടര്‍ന്ന ഗള്‍ഫ് രാജ്യങ്ങളില്‍ രാജ്യങ്ങളില്‍ മരണമടഞ്ഞ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ രാജ്യത്ത് എത്തിക്കുന്നതിന് പ്രോട്ടോകോളുകള്‍ വികസിപ്പിച്ചെടുക്കണമെന്നും ശശി തരൂര്‍ നിര്‍ദേശിച്ചു.

പ്രത്യേക വിമാനം

പ്രത്യേക വിമാനം

ഒപ്പം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങികിടക്കുന്ന മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികളായ യുവതി, വിസാ കാലവധി കഴിഞ്ഞവര്‍, തൊഴിലില്ലാത്തവര്‍, എന്നിവരെ ഇവരുടെ സംസ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നടത്തണമെന്നും ശശി തരൂര്‍ ആവശ്യപ്പെട്ടു. പ്രത്യേക ചാര്‍ട്ടര്‍ ഫൈ്‌ലറ്റുകള്‍ മുഖാന്തരം ഇവരെ തിരിച്ചെത്തിക്കേണ്ടത് അനിവാര്യമാണെന്ന് ശശി തരൂര്‍ പറഞ്ഞു.

കൊവിഡ് റാപിഡ് കിറ്റുകള്‍

കൊവിഡ് റാപിഡ് കിറ്റുകള്‍

ചൈനയില്‍ നിന്നും മോശപ്പെട്ട കൊവിഡ് റാപിഡ് ആന്റി ബോഡി കിറ്റുകള്‍ വാങ്ങിയതിനെതിരേയും ശശി തരൂര്‍ രംഗത്തെത്തി. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പണവും സമയവും പാഴാക്കിയെന്ന് ശശി തരൂര്‍ വിമര്‍ശിച്ചു. വാങ്ങിയ കിറ്റുകളില്‍ അഞ്ച് ശതമാനം മാത്രമാണ് കൃത്യതയുള്ളതെന്നും കേന്ദ്രസര്‍ക്കാരും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും നയത്തിലും തീരുമാനമെടുക്കുന്നതിലേക്കും വിരല്‍ ചൂണ്ടുന്നതിലേക്കാണ് കാര്യങ്ങള്‍ എന്നും ശശി തരൂര്‍ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Pinarayi Vijayan writes to PM Modi, Seeks Help | Oneindia Malayalam
ഗുണനിലവാരനമില്ല

ഗുണനിലവാരനമില്ല

യുഎസ്, ദക്ഷിണ കൊറിയ, ജര്‍മനി തുടങ്ങിയ രാജ്യങ്ങളിലേത് പോലെ കിറ്റുകള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയാണ് പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമെന്നും ശശിതരൂര്‍ പറഞ്ഞു. രണ്ട് ചൈനീസ് കമ്പനികളില്‍ നിന്നായി ഇന്ത്യ അഞ്ച് ലക്ഷം റാപിഡ് ടെസ്റ്റ് കിറ്റുകള്‍ വാങ്ങി സംസ്ഥാനങ്ങളില്‍ വിതരണം ചെയ്തിരുന്നു. എന്നാല്‍ ഇതിന് ഗുണനിലവാരം കുറവാണെന്ന വ്യാപക പരാതികള്‍ ഉയര്‍ന്നിരുന്നു.

English summary
Shashi Tharoor Urges PM To Facilitate the Return of Indians In the GCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X