കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലേഷ്യന്‍ വിമാനം തകര്‍ന്നത് മോദിയുടെ വഴിയില്‍?

Google Oneindia Malayalam News

ദില്ലി: ലോകത്തെ നടുക്കിയ മലേഷ്യന്‍ യാത്രാവിമാനാപകടം നടന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദി സഞ്ചരിക്കാനിരുന്ന അതേ റൂട്ടിലെന്ന് റിപ്പോര്‍ട്ട്. ബ്രിക്‌സ് ഉച്ചകോടിക്ക് പോയി പ്രധാനമന്ത്രി തിരിച്ചുവരാന്‍ നിശ്ചയിച്ചിരുന്ന അതേ റൂട്ടിലാണ് അപകടം നടന്നത് എന്ന് ഒരു ദേശീയ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മലേഷ്യന്‍ വിമാനാപകടത്തിന്റെ വിവരം അറിഞ്ഞ് നരേന്ദ്ര മോദിയുടെ വിമാനം വഴിതിരിച്ചു വിടുകയായിരുന്നത്രെ.

ആംസ്റ്റര്‍ഡാമില്‍ നിന്നും കോലാലംപൂരിലേക്ക് പുറപ്പെട്ട എം എച്ച് 17 ബോയിങ് 777 വിമാനം ഉക്രൈന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ആക്രമിക്കപ്പെട്ടത്. 283 യാത്രക്കാരും 15 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മുഴുവന്‍ ആളുകളും കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ട മലേഷ്യന്‍ വിമാനം സഞ്ചരിച്ച അതേ റൂട്ടിലൂടെയായിരുന്നു ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മോദിയും തിരിച്ചുപറക്കേണ്ടിയിരുന്നത്.

plane-crash

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മോദിയുടെ വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷമാണ് മലേഷ്യന്‍ വിമാനം ആക്രമിക്കപ്പെട്ടത്. ഉക്രൈന്‍ പ്രാദേശിക സമയം പന്ത്രണ്ടരയോടെയായിരുന്നു മലേഷ്യന്‍ വിമാനം തകര്‍ന്നുവീണത്. അല്‍പനേരത്തിന് ശേഷം മോദിയുടെ വിമാനവും ഇതുവഴി കടന്നുപോകേണ്ടിയിരുന്നതാണ്. എന്നാല്‍ അപകട വിവരമറിഞ്ഞ് മോദിയുടെ വിമാനം വഴിതിരിച്ചു വിടുകയായിരുന്നു.

എം എച്ച് 17 ബോയിങ് 777 വിമാനാപകടത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞെട്ടല്‍ രേഖപ്പെടുത്തി. ദുരന്തത്തില്‍പ്പെട്ടവരുടെ കുടുംബത്തിനൊപ്പം ഇന്ത്യന്‍ ജനതയും ദുഖിക്കുന്നതായി മോദി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. അപകടത്തില്‍ മരിച്ചവരില്‍ 154 പേര്‍ ഹോളണ്ടില്‍ നിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദുരന്തത്തില്‍ മലേഷ്യന്‍ സര്‍ക്കാര്‍ അടിയന്തിര അന്വേഷണം പ്രഖ്യാപിച്ചു.

English summary
According to media reports Indian Prime Minister Narendra Modi's flight was on same path as that of MH17.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X