കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നിൽ ജെയ്റ്റ് ലി തന്നെ; കേന്ദ്ര മന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ധനമന്ത്രി, മോദിയുടെ ആസ്തി 2 കോടി

67.62 കോടിയുടെ ആസ്തിയാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞവര്‍ഷം 60.99 കോടിയായിരുന്നു

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
മന്ത്രിമാരില്‍ സമ്പന്നന്‍ ജെയ്റ്റ്ലി, സ്വത്ത് വെളിപ്പെടുത്താത്തവര്‍ 15 | Oneindia Malayalam

ദില്ലി: കേന്ദ്ര മന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ധനമന്ത്രി അരുൺ‌ ജെയ്റ്റ് ലി. 67.62 കോടിയുടെ സ്വത്തുക്കളാണ് ജെയ്റ്റ് ലിക്കുള്ളത്. കഴിഞ്ഞ വർഷം 60.99 കോടിയുടെ സ്വത്തുക്കളാണ് ഉണ്ടായിരുന്നത്.

jetly

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ടു കോടിരൂപയുടെ സ്വത്തുക്കളാണ് ഉള്ളത്. ഗാന്ധിനഗറിലെ രണ്ടു വസതികളടക്കമുണ്ട് സ്ഥാവര വസ്തുക്കുളുടെ മൂല്യമാണ് ഇതിൽ ഒരു കോടി രൂപ. പ്രധാനമന്ത്രിയുടെ സ്വത്ത് വിവരം : കൈവശമുള്ള പണം 1,49,700 രൂപ ( 2016-ല്‍ 89,700രൂപ) ബാങ്കിലെ സ്ഥിരനിക്ഷേപം 90,26,148 രൂപദേശീയസമ്പാദ്യ പദ്ധതിയിലെ നിക്ഷേപം 3,96,505 രൂപ എല്‍.ഐ.സി.പോളിസി 1,59,281 രൂപ ആഭരണങ്ങള്‍ 1,28,273 രൂപ മൂല്യമുള്ള നാല് സ്വര്‍ണമോതിരങ്ങള്‍.

കേന്ദ്ര മന്ത്രിമാരിൽ സമ്പന്നൻ ജെയ്റ്റ് ലി

കേന്ദ്ര മന്ത്രിമാരിൽ സമ്പന്നൻ ജെയ്റ്റ് ലി

92 അംഗ ബിജെപി മന്ത്രിസഭയിലെ മന്ത്രിമാരിൽ അതിസമ്പന്നൻ ധനമന്ത്രി അരുൺ ജെയ്റ്റ് ലി. 67.62 കോടി രൂപയുടെ ആസ്തിയാണ് ജെയ്റ്റ് ലിക്കുള്ളത്.

 6 കോടിയുടെ വർധനവ്

6 കോടിയുടെ വർധനവ്

കഴിഞ്ഞ വർഷത്തേക്കാൾ 6 കോടി രൂപ യുടെ സ്വത്തുക്കളുടെ വർധനയാണ് ജെയ്റ്റ് ലിക്കുള്ളത്. കഴിഞ്ഞ വർഷം 60.99 രൂപയുടെ സ്വത്തുക്കളാണ് ജെയ്റ്റ് ലിക്കുണ്ടായിരുന്നത്. എന്നാൽ അത് ഈ വർഷം 67 കോടിയായി ഉയർന്നു.

ധനമന്ത്രിയുടെ ബാങ്ക് ബാലൻസ്

ധനമന്ത്രിയുടെ ബാങ്ക് ബാലൻസ്

നാലു ബാങ്കുകളിലായി 64 ലക്ഷം രൂപയും 1.29 കോടിയുടെ സ്വർണാഭരണങ്ങളും ജെയ്റ്റ് ലിയുടെ പേരിൽ ഉണ്ട്.

മോദി തൊട്ടു പിന്നിൽ

മോദി തൊട്ടു പിന്നിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രണ്ടു കോടി രൂപയുടെ സ്വത്തുക്കളാണുള്ളത്. ഇതിൽ ഗാന്ധി നഗറിലെ രണ്ടു വസതികളുടെ സ്ഥാവര വസ്തുക്കളുടെ മൂല്യമാണ് ഒരു കോടി. കൈവശമുള്ളതും ബാങ്ക് നിക്ഷേപവും അടക്കം 1,00,13,403 കോടി രൂപ മൂല്യമുള്ള ആസ്തി വേറെയുമുണ്ട്.

വിവരങ്ങൾ പരസ്യപ്പെടുത്തി

വിവരങ്ങൾ പരസ്യപ്പെടുത്തി

മോദി മന്ത്രി സഭയിൽ 15 മന്ത്രിമാരാണ് തങ്ങളുടെ സ്വത്തു വിവരങ്ങളെ കുറിച്ചുള്ള കണക്കുകൾ വെളിപ്പെടുത്തിയത്. സർക്കാരിന്റെ സുതാര്യത ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി മന്ത്രിമാർ തങ്ങളുടെ സ്വത്ത് വിവരങ്ങൾ വെളിപ്പെടുണമെന്ന് പ്രധാനമന്ത്രി നിർദേശിച്ചിരുന്നു.

കൂടുതൽ മന്ത്രിമാരും വെളിപ്പെടുത്തിയിട്ടില്ല

കൂടുതൽ മന്ത്രിമാരും വെളിപ്പെടുത്തിയിട്ടില്ല

92 പേരുള്ള മോദി മന്ത്രിസഭയിൽ 15 പേർ മാത്രമാണ് സ്വത്തു വിവരം സമർപ്പിച്ചിട്ടുള്ളത്. വിദേശകാര്യമന്ത്രി സുഷമാസ്വരാജിന് 5.33 കോടിയുടെയും മാനവവിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കറിന് 1.55 കോടിയുടെയും സ്വത്തുക്കളുണ്ട്. എന്നാൽ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, രവിശങ്കര്‍ പ്രസാദ്, പിയൂഷ് ഗോയല്‍, മേനകാ ഗാന്ധി, സ്മൃതി ഇറാനി തുടങ്ങിയവര്‍ വിവരങ്ങള്‍ സമര്‍പ്പിച്ചിട്ടില്ല. ഓഗസ്റ്റ് 31 നായിരുന്നു വിവരങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി

English summary
Prime Minister Narendra Modi owns assets worth Rs 1,00,13,403, details filed by him on a Government website shows.Modi had more cash in hand in financial year 2016-17 amounting to Rs 1.5 lakh against Rs 89,700 in the previous year.However, while Modi has disclosed his current net worth, only 15 out of the recently expanded 92-strong Council of Ministers have complied with his decision to share details of their assets and liabilities as a sign of transparency.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X