കേരളത്തിലെ ജനങ്ങളെ നരേന്ദ്രമോദി അപമാനിച്ചു!!
ദില്ലി: ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ കാരണം മോദിയാണെന്നുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഉയരുന്നത്. മോദിക്കുമേല്‍ പഴിചാരി രക്ഷപ്പെടാനാണോ ശ്രമിക്കുന്നതെന്നും സംശയമുണ്ട്. കേരളത്തിലെ ജനങ്ങളെ പ്രധാനമന്ത്രി മോദി അപമാനിച്ചുവെന്നുള്ള ആരോപണമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി കൊണ്ടുള്ള ചടങ്ങിലൂടെ മോദി കേരള ജനതയെ അപമാനിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി പറയുന്നു. കേരളത്തിലെ ജനങ്ങളുടെ ശബ്ദമാണ് മുഖ്യമന്ത്രിയുടേത്. അദ്ദേഹത്തെ ഒഴിവാക്കിയത് ന്യായീകരിക്കാനാവാത്തതാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

വിഷയം പാര്‍ലമെന്റില്‍ വരെ ചര്‍ച്ചാ വിഷയമായി. മുഖ്യമന്ത്രിയെ ഒഴിവാക്കിയതിനെതിരെ ലോക്‌സഭയില്‍ നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് സ്പീക്കര്‍ തള്ളുകയാണുണ്ടായത്. മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഹീനമായ നടപടിയാണെന്നാണ് കോണ്‍ഗ്രസ് വക്താവ് അഭിഷേക് മനു സിങ്‌വി നേരത്തെ പ്രതികരിച്ചത്. ഇതിനു പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന.
ആര്‍ ശങ്കറിന്റെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയത് ബിജെപി കേന്ദ്ര നേതൃത്വമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. മോദിയ്ക്ക് മാത്രം പ്രാധാന്യം ലഭിക്കുന്ന പരിപാടിയാകണം എന്ന് പാര്‍ട്ടി നേതൃത്വത്തിന് നിര്‍ബന്ധമുണ്ടായിരുന്നത്രെ.












Click it and Unblock the Notifications