കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി അഴിമതിയെക്കുറിച്ച് സംസാരിക്കുന്നത് അവസാനിപ്പിച്ചു; കാരണം ഇത്... വെളിപ്പെടുത്തലുമായി രാഹുൽ

റാഫേൽ വിമാന ഇടപാടും ബിജെപി ദേശീയ അധൃക്ഷൻ അമിത്ഷായുടെ മകനെതിരെയുള്ള ആരോപണങ്ങളും പുറത്തായതോടെയാണ് മോദി അഴിമതിയെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാതായതെന്നു രാഹുൽ ആരോപിച്ചു.

  • By Ankitha
Google Oneindia Malayalam News

Recommended Video

cmsvideo
'ഇനി അഴിമതിയെക്കുറിച്ച് മോദി സംസാരിക്കില്ല' | Oneindia Malayalam

അഹ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് നിയുക്ത കോൺഗ്രസ് അധൃക്ഷൻ രാഹുൽ ഗാന്ധി . പ്രധാനമന്ത്രി അഴിമതി എന്ന വാക്ക് പോലും പറയുന്നത് അവസാനിപ്പിച്ചെന്നു രാഹുൽ പറഞ്ഞു. റാഫേൽ വിമാന ഇടപാടും ബിജെപി ദേശീയ അധൃക്ഷൻ അമിത്ഷായുടെ മകനെതിരെയുള്ള ആരോപണങ്ങളും പുറത്തായതോടെയാണ് മോദി അഴിമതിയെ കുറിച്ച് ഒരു വാക്കു പോലും മിണ്ടാതായതെന്നു രാഹുൽ ആരോപിച്ചു.

രാജ്യത്ത് ഗർഭഛിദ്ര നിരക്ക് കൂടുന്നു; 2015ൽ മാത്രമുണ്ടായത് 1.56 കോടി, ആവശ്യവുമായെത്തുന്നത് സ്ത്രീകൾരാജ്യത്ത് ഗർഭഛിദ്ര നിരക്ക് കൂടുന്നു; 2015ൽ മാത്രമുണ്ടായത് 1.56 കോടി, ആവശ്യവുമായെത്തുന്നത് സ്ത്രീകൾ

rahul

റോഡ് ഷോയ്ക്ക അനുമതി നിഷേധിച്ചതിനെ തുടർന്ന് ജലമാർഗം മോദി പര്യടനം നടത്തിയത് നല്ല കാര്യമാണ്. എന്നാൽ യതാർഥ പ്രപശ്നങ്ങളിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ഒരു രാഷ്ട്രീയ നാടകമായിപ്പോയെന്നും രാഹുൽ അഭിപ്രായപ്പെട്ടു. ഗുജറാത്തിൽ രണ്ടാ ഘട്ട വോട്ടെടുപ്പ് പരസ്യപ്രചാരണം അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെയാണ് മോദിക്കെതിരെ വിമർശനവുമായി രാഹുലിന്റെ രംഗപ്രവേശനം.‌‌‌‌

 അഴിമതിയെ കുറിച്ച് മൗനം

അഴിമതിയെ കുറിച്ച് മൗനം

കഴിഞ്ഞ 22 വർഷമായി ബിജെപി സർക്കാർ ഗുജറാത്തിനു വേണ്ടിയെന്താണ് ചെയ്തിട്ടുള്ളത്? രാഹുൽ ചോദിക്കുന്നുണ്ട്. ഗുജറാത്തിലെ ജനങ്ങൾ അതീവ ബുദ്ധിമാൻമാരാണ്. മോദിയുടെ തിരഞ്ഞെടുപ്പ് റാലികളിൽ കാർഷകരെപ്പറ്റിയോ, അഴുമതിയെപ്പറ്റിയോ ന്നും തന്നെ മിണ്ടുനില്ല. ഇതൊക്കെ ജനങ്ങൾക്ക് മനസിലാകുന്നുണ്ടെന്നും രാഹുൽ പറഞ്ഞു. ആദ്യഘട്ട തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഗുജറാത്തിലെ അടിയൊഴുക്കുകൾ മനസിലായിക്കളിഞ്ഞു. ബിജെപിയിൽ നിന്ന് കുറച്ചുകൂടി ശക്തമായ മത്സരമാണ് താൻ പ്രതിക്ഷിച്ചതെന്നും രാഹുൽ പറഞ്ഞു.

കോൺഗ്രസ് പാർട്ടി ശക്തപ്പെടുത്തും

കോൺഗ്രസ് പാർട്ടി ശക്തപ്പെടുത്തും

ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന് ഒരു മാറ്റം ആവശ്യമാണ്. കൂടാതെ കോൺഗ്രസ് പാർട്ടിയെ ശക്തിപ്പെടുത്തുന്ന കാര്യത്തിലായിരിക്കും ഇപ്പോൾ മുൻഗണന നൽകുന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. കോൺഗ്രസ് അധൃക്ഷനായി തിരഞ്ഞെടുത്തതിന് ശേഷം ആദ്യം മാധ്യമങ്ങളെ കണ്ടു സംസാരിക്കുകയായിരുന്നു രാഹുൽ.

മൻമോഹൻ സിങ്ങിനെപ്പറ്റി പറഞ്ഞത് അംഗീകരിക്കാനാകില്ല

മൻമോഹൻ സിങ്ങിനെപ്പറ്റി പറഞ്ഞത് അംഗീകരിക്കാനാകില്ല

മോദി മൻമോഹൻ സിങ്ങിനെപ്പറ്റി ആരോപിക്കുന്ന കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും രാഹുൽ ഈ അവസരത്തിൽ പറഞ്ഞു. എന്നാൽ മണിശങ്കർ അയ്യർ വിഷയത്തിൽ താൻ തന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. നമ്മുടെ രാജ്യത്ത പ്രധാനമന്ത്രിയെന്ന നിലയിൽ അദ്ദേഹത്തിനെതിരെ മോശമായി സംസാരിക്കാൻ ആരേയും അനുവദിക്കില്ല. അതേസമയം മൻമോഹൻ സിങ്ങിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്നു രാഹുൽ പറ‍ഞ്ഞു

പ്രാർഥിക്കുന്നത് ജനങ്ങൾക്ക് വേണ്ടി

പ്രാർഥിക്കുന്നത് ജനങ്ങൾക്ക് വേണ്ടി

ഗുജറാത്തിലെ ജനങ്ങളുടെ നല്ലഭാവിക്കു വേണ്ടിയാണ് താൻ ക്ഷേത്രത്തിൽ പോകുന്നത്. പ്രാർഥിക്കാനായി ക്ഷേത്രങ്ങൾ സന്ദർശിക്കുന്നതെ തെറ്റെന്നും രാഹുൽ ചോദിക്കുന്നുണ്ട്.ലകേദാർനാഥിലും ഞാൻ പോയിട്ടുണ്ട്. മുൻപ് ഞാൻ ക്ഷേത്രങ്ങളൊന്നും സന്ദർശിച്ചിട്ടില്ലെന്നത് ബിജെപിയുടെ മാത്രം ആരോപണങ്ങളാണെന്നു രാഹുൽ പറഞ്ഞു.

English summary
As the high voltage campaign for the Gujarat assembly election is coming to an end, Congress President-elect Rahul Gandhi will be visiting several assembly constituencies which are going to polls on December 14.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X