ഗോരക്ഷകര്‍ കുരങ്ങന്‍മാര്‍!!വാലില്‍ തീ കൊടുത്തത് മോദി!!ആഞ്ഞടിച്ച് മമത
ഗോസംരക്ഷകരെ ഉപമിച്ചത് ലങ്കാദഹനം നടത്തിയ ഹനുമാനോട്
കല്‍ക്കത്ത: ഗോരക്ഷകര്‍ കുരങ്ങന്‍മാരാണ്. അവരുടെ വാലിന് തീ കൊടുത്തുവ വിട്ടിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. പറയുന്നത് പശ്ചിംബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിയാണ്. ഗോരക്ഷകരെ വാലില്‍ തീ കൊടുത്തു വിട്ടിരിക്കുകയാണ് മോദിയെന്ന് അവര്‍ക്ക് ശിക്ഷിക്കാനുള്ള അധികാരം കൊടുത്തത് പ്രധാനമന്ത്രി തന്നെയാണെന്നും മമത ആരോപിച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടു രേഖപ്പെടുത്തിയതുനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് മമത ബാനര്‍ജി മോദിക്കെതിരെ ആഞ്ഞടിച്ചത്.
ഗോസംരക്ഷകരുടെ പ്രവൃത്തിയെ ലങ്കാദഹനം നടത്തിയ ഹനുമാനോടീണ് മമത ഉപമിച്ചത്. കേന്ദ്രം കൊളുത്തിവിട്ട ഈ തീയില്‍ സംസ്ഥാനങ്ങള്‍ കത്തിനശിച്ചോട്ടെ എന്നാണോ മോദി ആഗ്രഹിക്കുന്നതെന്നും മമതാ ബാനര്‍ജി ചോദിച്ചു. ഗോസംരംക്ഷണമെന്ന പേരിലുള്ള അതിക്രമങ്ങള്‍ രാജ്യത്ത് അനുവദിക്കില്ലെന്ന് മോദി പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് മമതാ ബാനര്‍ജിയുടെ ആരോപണം.

കേന്ദ്രസര്‍ക്കാരിന്റെ വിദേശ നയത്തെയും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി. കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിദേശനയം മൂലം ബംഗാളിലെ ജനങ്ങള്‍ ബുദ്ധിമുട്ടുകയാണ്. ചൈന, ഭൂട്ടാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം വഷളായതിന്റെ ബുദ്ധിമുട്ട് ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ബംഗാള്‍ ആണെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.
നോട്ടു നിരോധനവും ജിഎസ്ടിയും മോദി സര്‍ക്കാര്‍ നടത്തിയ ഏറ്റവും വലിയ അഴിമതിയാണെന്നും മമത കുറ്റപ്പെടുത്തി. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ വിഷയങ്ങള്‍ ഉന്നയിക്കണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു.












Click it and Unblock the Notifications