കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍വകക്ഷി യോഗത്തില്‍ കര്‍ഷകരുടെ പ്രശ്‌നം ഉയര്‍ത്തി കോണ്‍ഗ്രസ്; പാര്‍ലമെന്റ് സമ്മേളനം നാളെ

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റ് സമ്മേളനം തിങ്കളാഴ്ച തുടങ്ങുന്നതിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. എല്ലാ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്തു. സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കുമെന്നാണ് കരുതുന്നത്. കാര്‍ഷിക പ്രശ്‌നങ്ങളില്‍ കൂടുതല്‍ ശ്രദ്ധയുണ്ടാകണമെന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ ആവശ്യപ്പെട്ടു.

01

എല്ലാ പാര്‍ട്ടികളുടെയും നിര്‍ദേശങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മോദി ഉറപ്പുനല്‍കി. സമ്മേളനം സുഗമമായി നടത്താന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്ന് മോദി പിന്നീട് ട്വീറ്റ് ചെയ്തു. രാജ്യസഭയില്‍ സുപ്രധാന ബില്ലുകള്‍ പാസാക്കുന്നതിന് എല്ലാ കക്ഷികളുടെയും പിന്തുണ വേണമെന്ന് മോദി ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ ബിജെപി ന്യൂനപക്ഷമാണ്. ലോക്‌സഭയില്‍ ബിജെപിക്ക് മതിയായ ഭൂരിപക്ഷമുണ്ട്. എന്നാല്‍ രാജ്യസഭയില്‍ 102 അംഗങ്ങളുടെ പിന്തുണ മാത്രമേയുള്ളൂ. രാജ്യസഭ കടക്കാതെ പല ബില്ലുകളും കഴിഞ്ഞതവണ തടയപ്പെട്ടിരുന്നു. ഈ സാഹചര്യം ഇത്തവണ ഇല്ലാതാക്കുകയാണ് മോദിയുടെ ലക്ഷ്യം.

കോണ്‍ഗ്രസിന് സര്‍ജറി വേണം; രാഹുല്‍ ഉരുക്കുമുഷ്ടി ഉപയോഗിക്കണം, രക്ഷയ്ക്ക് വഴി പറഞ്ഞ് മൊയ്‌ലികോണ്‍ഗ്രസിന് സര്‍ജറി വേണം; രാഹുല്‍ ഉരുക്കുമുഷ്ടി ഉപയോഗിക്കണം, രക്ഷയ്ക്ക് വഴി പറഞ്ഞ് മൊയ്‌ലി

മുത്തലാഖ് ബില്ല് ഇത്തവണയം ബഹളത്തിന് കാരണമായേക്കും. പ്രതിപക്ഷ അംഗങ്ങള്‍ മാത്രമല്ല, ബിജെപിയുടെ സഖ്യകക്ഷിയായ ജെഡിയുവും ഈ ബില്ലിന് എതിരാണ്. മുസ്ലിം പുരുഷന്‍മാരെ ജയിലിലടയ്ക്കുകയാണ് ഈ ബില്ലിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. മുസ്ലിം സമുദായത്തെ വിശ്വാസത്തിലെടുത്ത ശേഷം മാത്രമേ മുത്തലാഖ് ബില്ല് അവതരിപ്പിക്കാവൂ എന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.

പ്രതിപക്ഷ നേതാവില്ലാതെയാണ് ലോക്‌സഭ ചേരാന്‍ പോകുന്നത്. ഏറ്റവും വലിയ രണ്ടാംകക്ഷിയായ കോണ്‍ഗ്രസിന് 52 അംഗങ്ങള്‍ മാത്രമാണുള്ളത്. 54 അംഗങ്ങളുണ്ടെങ്കില്‍ പ്രതിപക്ഷ നേതാവ് പദവി ലഭിക്കുമായിരുന്നു.

English summary
PM Holds First All Party Meet Before First Parliament Session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X