കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് ഉറക്കക്കുറവ്; മാനസികനില തെറ്റിയെന്ന് സൂചന, ചികില്‍സ വേണം!! തുറന്നടിച്ച് ബാഗല്‍

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ ചൂട് കൂടിയപ്പോള്‍ നേതാക്കള്‍ പരസ്പരം കൊമ്പുകോര്‍ക്കുകയാണ്. മുന്‍ പ്രധാനമന്ത്രിമാരെ ആക്ഷേപിച്ച് നരേന്ദ്ര മോദി രംഗത്തുവന്നതോടെയാണ് പ്രചാരണത്തിന്റെ ഗതി മാറിയത്. രാജീവ് ഗാന്ധി ഒന്നാംനമ്പര്‍ അഴിമതിക്കാരനാണെന്ന മോദിയുടെ പ്രസംഗം വിവാദമായിരുന്നു.

ബോഫോഴ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട കാര്യം പറയുമ്പോവാണ് രാഹുല്‍ ഗാന്ധിയെ പരാമര്‍ശിച്ച് താങ്കളുടെ പിതാവ് ഒന്നാംനമ്പര്‍ അഴിമതിക്കാരനാണെന്നും രാജീവ് ഗാന്ധിയുടെ പേരില്‍ വോട്ട് ചോദിക്കാന്‍ ധൈര്യമുണ്ടോ എന്നും മോദി പ്രസംഗിച്ചത്. താങ്കളുടെ കര്‍മത്തിന്റെ ഫലം കാത്തിരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. എന്നാല്‍ മോദിക്കെതിരെ ശക്തമായ കടന്നാക്രമണവുമായിട്ടാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗല്‍ രംഗത്തുവന്നിരിക്കുന്നത്......

മോദിയുടെ മാനസിക നില തെറ്റിയോ

മോദിയുടെ മാനസിക നില തെറ്റിയോ

ശക്തമായ വാക്കുകള്‍ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ ആക്രമിക്കുന്നതില്‍ മുമ്പും ശ്രദ്ധേയമായ വ്യക്തിയാണ് ഭൂപേഷ് ബാഗല്‍. മോദി രാജീവ് ഗാന്ധിക്കെതിരെ പറഞ്ഞതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. മോദിയുടെ മാനസിക നില തെറ്റിയോ എന്ന് ബാഗല്‍ സംശയം പ്രകടിപ്പിച്ചു.

രാജീവ് ഗാന്ധി നല്‍കിയ സംഭാവനകള്‍

രാജീവ് ഗാന്ധി നല്‍കിയ സംഭാവനകള്‍

രാജ്യത്തിന് രാജീവ് ഗാന്ധി നല്‍കിയ സംഭാവനകള്‍ വളരെ വലുതാണ്. വാര്‍ത്താവിനിമയ രംഗത്തെ വളര്‍ച്ചയും പഞ്ചായത്തീ രാജുമെല്ലാം അതില്‍ ചിലതുമാത്രം. രാജ്യത്തിന്റെ ഏകത്വത്തിന് വേണ്ടി ഒടുവില്‍ ജീവന്‍ തന്നെ നല്‍കേണ്ടി വന്നു രാജീവ് ഗാന്ധിക്ക്- ബാഗല്‍ പറഞ്ഞു.

ഭാരത രത്‌ന ലഭിച്ച വ്യക്തി

ഭാരത രത്‌ന ലഭിച്ച വ്യക്തി

രാജ്യം ഭാരത രത്‌ന നല്‍കി ആദരിച്ച മുന്‍ പ്രധാനമന്ത്രിയെ ആണ് മോദി പരിഹസിച്ചതെന്ന് ഓര്‍ക്കണം. മോദിയുടെ വാക്കുകള്‍ അപലപനീയമാണ്. പ്രധാനമന്ത്രി പദവിയില്‍ ഇരുന്ന് ഇത്തരം മോശം പദപ്രയോഗം നടത്തരുതെന്നും ഭൂപേഷ് ബാഗല്‍ ഓര്‍മിപ്പിച്ചു.

അടിയന്തരമായി ചികില്‍സ വേണം

അടിയന്തരമായി ചികില്‍സ വേണം

മോദിയുടെ മാനസിക നില തെറ്റിയോ എന്നാണ് സംശയം. അദ്ദേഹത്തിന് അടിയന്തരമായി ചികില്‍സ വേണം. മൂന്ന് നാല് മണിക്കൂര്‍ മാത്രമാണ് മോദി ഉറങ്ങുന്നത് എന്നാണ് പറയുന്നത്. ഇതായിരിക്കാം മോദിയുടെ മാനസിക നില തെറ്റാന്‍ കാരണമെന്നും ഭൂപേഷ് ബാഗല്‍ പരിഹസിച്ചു.

ഉറക്കമില്ലായ്മ പ്രശ്‌നമാണ്

ഉറക്കമില്ലായ്മ പ്രശ്‌നമാണ്

ഉറക്കമില്ലായ്മ അദ്ദേഹത്തിന്റെ മാനസിക നില താറുമാറാക്കിയിട്ടുണ്ടെന്ന് തോന്നുന്നു. മോദി രാജ്യത്തിന്റെ ഉയര്‍ന്ന പദവിയില്‍ ഇരിക്കുന്നത് രാജ്യത്തിന് അപകടകരമാണ്.രാജ്യത്തോട് സ്‌നേഹമാണെന്ന് മോദി വെറുതെ പറയുന്നതാണെന്നും ബാഗല്‍ കൂട്ടിച്ചേര്‍ത്തു.

അധികാരത്തോടുള്ള ആര്‍ത്തി

അധികാരത്തോടുള്ള ആര്‍ത്തി

മോദിക്ക് രാജ്യത്തോട് സ്‌നേഹമില്ല. അധികാരത്തോടുള്ള ആര്‍ത്തിയാണ്. ഏത് വഴിയിലും അധികാരം നേടാനുള്ള നീക്കമാണ് മോദി നടത്തുന്നത്. മോദി പരാജയം സമ്മതിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാകുന്നത്. അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും ബാഗല്‍ ആവശ്യപ്പെട്ടു.

150 സീറ്റിലധികം കിട്ടില്ല

150 സീറ്റിലധികം കിട്ടില്ല

150 സീറ്റിലധികം ബിജെപിക്ക് ലഭിക്കാന്‍ പോകുന്നില്ല. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരായിരിക്കും അധികാരത്തില്‍ വരിക. ഈ സഖ്യത്തിന് 300ലധികം സീറ്റുകളുടെ പിന്തുണയുണ്ടാകുമെന്നും ബാഗല്‍ അവകാശപ്പെട്ടു.

ബിജെപിയുടെ പ്രതികരണം

ബിജെപിയുടെ പ്രതികരണം

അതേസമയം, ബാഗലിന്റെ പ്രസ്താവനക്കെതിരെ ബിജെപി രംഗത്തെത്തി. ബാഗല്‍ മാപ്പ് പറയണമെന്ന് ബിജെപി വക്താവ് സച്ചിദാനന്ദ ഉപാസന ആവശ്യപ്പെട്ടു. മോദി പ്രധാനമന്ത്രിയായതു മുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തെ ആക്രമിക്കുകയാണ്. ഒരു മുഖ്യമന്ത്രി ഇത്തരം വാക്കുകള്‍ മോദിക്കെതിരെ ഉപയോഗിക്കാന്‍ പാടില്ലായിരുന്നുവെന്നും ഉപാസന പറഞ്ഞു.

വസ്തുതകള്‍ മാത്രമാണ്

വസ്തുതകള്‍ മാത്രമാണ്

മോദി രാജീവ് ഗാന്ധിയെ അപമാനിച്ചിട്ടില്ല. വസ്തുതകള്‍ മാത്രമാണ് പറഞ്ഞത്. എന്തിനാണ് കോണ്‍ഗ്രസ് ആശങ്കപ്പെടുന്നത്. ബോഫോഴ്‌സ് വിഷയം ജനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതില്‍ എന്തിനാണ് കോണ്‍ഗ്രസിന് ആധി. രാജീവ് രാജ്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടാകും. പക്ഷേ അദ്ദേഹം അഴിമതി ആരോപണം നേരിട്ടിരുന്നുവെന്നും ഉപാസന പറഞ്ഞു.

മോദി പറഞ്ഞത്

മോദി പറഞ്ഞത്

കഴിഞ്ഞദിവസം ഉത്തര്‍ പ്രദേശിലെ പ്രതാപ്ഗഡില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയിലാണ് മോദി രാജീവ് ഗാന്ധിയെ വിമര്‍ശിച്ചത്. രാഹുല്‍ ഗാന്ധി താങ്കളുടെ പിതാവ് ഒന്നാംനമ്പര്‍ അഴിമതിക്കാരനായിരുന്നുവെന്നാണ് മോദി പ്രസംഗിച്ചത്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

വിഷയങ്ങളുടെ ദൗര്‍ബല്യം

വിഷയങ്ങളുടെ ദൗര്‍ബല്യം

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മോദിക്കെതിരെ രംഗത്തുവന്നു. കൂടാതെ മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചു. സമകാലിക വിഷയങ്ങള്‍ എടുത്തുപറയാന്‍ ഇല്ലാത്തതു കൊണ്ടാണ് മോദി ഇത്തരം വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ മോദിക്ക് എടുത്തുപറയാനില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.

'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...'പ്രധാനമന്ത്രി' മായാവതി; മോഹം പരസ്യമാക്കി ബിഎസ്പി അധ്യക്ഷ, അംബേദ്കര്‍ നഗറില്‍ മല്‍സരിക്കും...

English summary
'Modi Has Lost His Mental Balance': Bhupesh Baghel on PM's Rajiv Gandhi Remarks
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X