കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയുടെ ഉത്തരവാദി നരേന്ദ്ര മോദിയെന്നു കോൺഗ്രസ്സ്

Google Oneindia Malayalam News

റഫേൽ വിധിക്ക് എതിരായ ഹർജി സുപ്രീം കോടതി പരിഗണിക്കുമ്പോൾ,
റഫേൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയുടെ ഉത്തരവാദി നരേന്ദ്ര മോദിയെന്നു കോൺഗ്രസ്സ് .പത്ര സമ്മേളനം വിളിച്ചു ചേർത്താണ് കോൺഗ്രസ് ഈ ആരോപണം ഉന്നയിച്ചത് . റഫേൽ ഇടപാടിനെക്കുറിച്ച്‌ നുണകൾ പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ജനങ്ങളെ തെറ്റ് ധരിപ്പിക്കുകയാണെന്ന കാര്യം വ്യക്തമാണെന്നും, ഈ അഴിമതിയുടെ ഉത്തരവാദി നരേന്ദ്ര മോദിയാണെന്നും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർജുവാല പറഞ്ഞു.

റഫേൽ രേഖകൾ മോഷ്ടിക്കപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽറഫേൽ രേഖകൾ മോഷ്ടിക്കപ്പെട്ടു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ

മോദി ഗവൺമെന്റ് വാങ്ങാൻ ഒരുങ്ങുന്ന 36 റഫേൽ ജെറ്റുകൾ യുപിഎയെ വാങ്ങാൻ ഉദ്ദേശിക്കുന്ന 126 ജെറ്റുകളെക്കാൾ വിലകൂടിയവയാണ് . റഫേൽ ഇടപാടിന്റെ ബാങ്ക് ഗ്യാരണ്ടി നീക്കംചെയ്താൽ ഡസ്സോൾട്ട് ലാഭം നേടാനാകുമെന്നായിരുന്നു മോഡി ഉറപ്പ് നൽകിയതെന്നും അദ്ദേഹം കൂട്ടി ചേർത്തു.

modi

യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ഇന്ത്യയില്‍ നിന്നും നിര്‍മിക്കുന്നതുള്‍പ്പെടെ 126 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ വാങ്ങാനായിരുന്നു കരാര്‍. എന്നാല്‍ പിന്നീട് ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ 36 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ 2016 സെപ്തംബര്‍ 23ന് കരാറിലെത്തിയിരുന്നു. ഇത് യു.പി.എ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിനെക്കാളും കൂടിയ തുകക്കാണെന്നും രാജ്യ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമാണെന്നുമാണ് പ്രധാന ആരോപണം. ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടാക്കിയ രഹസ്യ കരാറിന്റെ വിശദാംശങ്ങള്‍ പറയാന്‍ തടസമുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി പാര്‍ലമെന്റിനെ അറിയിച്ചത്. ഇന്റര്‍ ഗവണ്‍മെന്റ് എഗ്രിമെന്റിലെ അനുഛേദം 10 പ്രകാരം ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ രഹസ്യ കരാര്‍ വെളിപ്പെടുത്താനാവില്ല എന്നാണ് നിര്‍മല സീതാരാമന്‍ പറഞ്ഞത്.

മണിക്കൂറിൽ 1912 കിലോമീറ്റർ വേഗമുള്ള റഫേൽ യുദ്ധവിമാനത്തിന്റെ നീളം 15.27 മീറ്ററാണ്.ഒറ്റപറക്കലിൽ 3700 കിലോമീറ്റർ വരെ പറക്കാൻ ശേഷിയുള്ള റഫേലിൽ മൂന്ന് ഡ്രോപ് ടാങ്കുകളുണ്ട്.എയർ ടു എയർ,എയർ ടു ഗ്രൗണ്ട്,എയർ ടു സർഫെഴ്സ് എന്നീ ത്രിതല ഗുണങ്ങൾ ഉള്ളതാണ് റഫേൽ.

രാഹുലിന്റെ ന്യൂജന്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് 2014 മാതൃക, 224 സ്ഥാനാര്‍ത്ഥികളില്‍ മാറ്റമില്ല!!രാഹുലിന്റെ ന്യൂജന്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് 2014 മാതൃക, 224 സ്ഥാനാര്‍ത്ഥികളില്‍ മാറ്റമില്ല!!

English summary
PM is responsible for the corruption around Rafale Deal, says Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X