കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും വര്‍ഷം 6000, കിസാന്‍ പദ്ധതിയില്‍ മോദി മന്ത്രിസഭയുടെ ആദ്യ പ്രഖ്യാപനം!

Google Oneindia Malayalam News

ദില്ലി: നരേന്ദ്ര മോദിയുടെ ആദ്യ മന്ത്രിസഭാ യോഗത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങള്‍. പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ രാജ്യത്തെ എല്ലാ കര്‍ഷകര്‍ക്കും ഇനി ലഭിക്കും. നേരത്തെ പ്രഖ്യാപിച്ച വര്‍ഷത്തില്‍ 6000 പദ്ധതി ഇതോടെ രാജ്യത്തുള്ള എല്ലാ കര്‍ഷകര്‍ക്കും ലഭിക്കും. 40 വയസ്സിന് മുകളിലുള്ള കര്‍ഷകര്‍ക്ക് 3000 രൂപ മാസം പെന്‍ഷനും സര്‍ക്കാര്‍ ഉറപ്പാക്കും. ഇതിന് അംഗീകാരവും നല്‍കിയിട്ടുണ്ട്.

1

അതേസമയം പെന്‍ഷന്‍ പദ്ധതി രാജ്യത്തെ അഞ്ച് കോടി കര്‍ഷകര്‍ക്ക് ഗുണം ചെയ്യും. 12500 കോടി രൂപ അധിക ചെലവ് ഇതിലൂടെ സര്‍ക്കാരിനുണ്ടാവും. പദ്ധതിയുടെ മൊത്തം ചെലവ് 87000 കോടിയാണ്. എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. നേരത്തെ പ്രകടന പത്രികയില്‍ പദ്ധതി എല്ലാവര്‍ക്കും നല്‍കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നു.

ഇടക്കാല ബജറ്റിലാണ് കര്‍ഷകര്‍ക്ക് വര്‍ഷം 6000 രൂപ മൂന്ന് ഗഡുകളായി നല്‍കുമെന്ന് പ്രഖ്യാപിച്ചത്. അതേസമയം മൂന്ന് കോടിയില്‍ അധികം കര്‍ഷകര്‍ക്ക് ഇതിന്റെ ആദ്യ ഗഡു ലഭിച്ച് കഴിഞ്ഞു. നിര്‍ണായകമായ പല കാര്യങ്ങളും മന്ത്രിസഭാ യോഗത്തില്‍ എടുക്കാനായി. ജനങ്ങള്‍ക്കാണ് പ്രഥമ പരിഗണന. എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും മോദി ട്വീറ്റ് ചെയ്തു. കര്‍ഷകര്‍ക്ക് വലിയ നേട്ടം ഇതിലൂടെ ലഭിക്കുമെന്നും മോദി പറഞ്ഞു.

അതേസമയം ലോക്‌സഭയുടെ ആദ്യ സമ്മേളനം ജൂണ്‍ 17 മുതല്‍ നടക്കും. ഇതും മന്ത്രിസഭാ യോഗത്തിലാണ് പ്രഖ്യാപിച്ചത്. പ്രോ ടേം സ്പീക്കറായി മേനകാ ഗാന്ധിയെ നിശ്ചിയതായിട്ടാണ് സൂചന. ജൂണ്‍ 19നാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. ആദ്യ ദിനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കും. ആദ്യ രണ്ട് ദിവസം പുതിയതായി തിരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. ജൂലായ് അഞ്ചിന് പൊതുബജറ്റ് അവതരിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എന്‍ഡിഎയില്‍ വിള്ളല്‍....മോദിയുമായി ഇടഞ്ഞ് അനുപ്രിയ പട്ടേല്‍!!സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എന്‍ഡിഎയില്‍ വിള്ളല്‍....മോദിയുമായി ഇടഞ്ഞ് അനുപ്രിയ പട്ടേല്‍!!

English summary
pm kisan scheme benefits to all farmers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X