Get Updates
Get notified of breaking news, exclusive insights, and must-see stories!

പിഎം കിസാൻ പദ്ധതി; 19,500 കോടി രൂപ കർഷകരുടെ അക്കൗണ്ടിലേക്ക്..വിതരണോദ്ഘാടനം നിർവഹിച്ച് പ്രധാനമന്ത്രി

ദില്ലി; പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ അടുത്തഘട്ട ധനസഹായ വിതരണം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവ്വഹിച്ചു. വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്തത്.9 കോടി 75 ലക്ഷം കര്‍ഷക കുടുംബങ്ങള്‍ക്കായി 19,500 കോടി രൂപയാണ് വിതരണം ചെയ്തത്.വിതരണോദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി കർഷകരുമായി സംവദിച്ചു.

അർഹരായ കർഷക കുടുംബങ്ങൾക്ക് പ്രതിവർഷം 6000 രൂപധനസഹായം നൽകുന്നതാണ് പിഎം-കിസാൻ പദ്ധതി.2000 രൂപനാല് പ്രതിമാസ തവണകളായാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറുക. സ്വന്തമായി രണ്ട് ഏക്കറിൽ കവിയാത്ത കൃഷി ഭൂമിയുള്ള ചെറുകിട കർഷകർക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.ഈ പദ്ധതിയിൽ, 1.57 ലക്ഷം കോടി രൂപ ഇതുവരെ കർഷക കുടുംബങ്ങൾക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി.

narendra-modi-1576486180

പിറന്നാൾ ദിനത്തിൽ ചുവപ്പിൽ സുന്ദരിയായി മാളവിക; ചിത്രങ്ങൾ കാണാം

എട്ട് ഗഡുവരെ കേന്ദ്ര സർക്കാർ 11 കോടി ഗുണഭോക്താക്കൾക്ക് പദ്ധതിയുടെ കീഴിൽ ഏകദേശം 1.37 ലക്ഷം കോടി രൂപ വിതരണം ചെയ്തതായി കേന്ദ്രകാർഷിക മന്ത്രി നരേന്ദ്ര സിംഗ് തോമർ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയ്ക്കിടയിലും കർഷകർ കഠിനാധ്വാനം ചെയ്തു. ഇത് ഉത്പാദനം വർധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. 2019 ഫെബ്രുവരിയിലായിരുന്നു കേന്ദ്രസർക്കാർ പിഎം കിസാൻ പദ്ധതി പ്രഖ്യാപിച്ചത്. 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെയുള്ള കാലയളവിലായിരുന്നു ആദ്യ ഗഡു വിതരണം ചെയ്തത്.

Recommended Video

cmsvideo
    കോവിഡിനെ തുരത്താൻ ഇനി കോവിഷിൽഡും കൊവാക്‌സിനും ഒരുമിച്ച്

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+