ബജറ്റ് സൂപ്പര്‍, സുരേഷ് പ്രഭുവിന് അഭിനന്ദനവുമായി പ്രധാനമന്ത്രി, പിന്നില്‍ ഒറ്റ കാര്യം മാത്രമാണ്...
ദില്ലി: റെയില്‍വേ മന്ത്രി സുരേഷ് പ്രഭു വ്യാഴ്യാഴ്ച പാര്‍ലമെന്റെില്‍ അവതരിപ്പിച്ച ബജറ്റിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാവിക്ക് ദിശാബോധം നല്‍കുന്ന ബജെറ്റെന്നാണ് പ്രധാനമന്ത്രി റെയില്‍വേ ബജറ്റിനെ വിശേഷിപ്പിച്ചത്.
മന്ത്രി ബജറ്റ് ശുഭാപ്തി വിശ്വാസം നല്‍കുന്നതായിരുന്നുവെന്നും മോദി പറഞ്ഞു. ഇന്ത്യയുടെ വളര്‍ച്ചയില്‍ ഈ വര്‍ഷത്തെ ബജറ്റിന് കാര്യമായ പങ്കു വഹിക്കാനാകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

സാധാരണക്കാര്‍ക്കായി ദീര്‍ഘദൂര യാത്രയ്ക്കായി അന്ത്യോദയ എക്‌സ്പ്രസും ദീന്‍ദയാലു കോച്ചുകളും അനുവദിച്ചത് സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും മോദി പറഞ്ഞു. റെയില്‍വേ മന്ത്രിയെയും കുടുംബത്തെയും അഭിനന്ദിക്കുന്നതായും പ്രധാന മന്ത്രി പറഞ്ഞു.
ബജറ്റില്‍ യാത്രാനിരക്കില്‍ മാറ്റമില്ലെങ്കിലും സാധാരണക്കാര്‍ക്ക് ആശ്വാസം തന്നെയാണ് ഇത്തവണത്തെ ബജറ്റ്. തിരക്കേറിയ റൂട്ടില്‍ ട്രെയിനില്‍ രണ്ടു കോച്ചുകള്‍ കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിസര്‍വ് ചെയ്യാതെയും യാത്ര ചെയ്യാമെന്ന് മന്ത്രി ബജറ്റവതരണത്തില്‍ പ്രഖ്യാപിച്ചു.












Click it and Unblock the Notifications