• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ട് പ്രധാനമന്ത്രി;ഒരുങ്ങുന്നത് 64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ

പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ശിലാസ്ഥാപനം നടത്തി.ഭൂമി പൂജയ്ക്ക് പിന്നാലെയാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്രമന്ത്രിമാരും മറ്റ് പാർലമെന്റ് അംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു. അതേസമയം കർഷക സമരങ്ങളുടെ പശ്ചാത്തലത്തിൽ ചടങ്ങിൽനിന്ന് കോൺഗ്രസ് വിട്ട് നിന്നു.

64,500 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായാണ് പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. ശിലാസ്ഥാപനം നടത്താമെങ്കിലും നിര്‍മാണം തുടങ്ങരുതെന്നാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതി നിർദ്ദേശിച്ചത്. 2022 ൽ നിർമാണം പൂർത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്ന കെട്ടിടത്തിന് 971 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.പദ്ധതിയെ കുറിച്ച് കൂടുതലറിയാം

സ്വപ്ന പദ്ധതി

സ്വപ്ന പദ്ധതി

രണ്ടാം മോദി സര്‍ക്കാരിന്‍റെ സ്വപ്ന പദ്ധതികളില്‍ ഒന്നാണ് രാജ്യതലസ്ഥാനത്തെ പുതിയ പാര്‍ലമെന്‍റ് മന്ദിരം. ത്രികോണാകൃതിയിലുള്ള പുതിയ മന്ദിരം നിര്‍മ്മിക്കുന്നതിനൊപ്പം പ്രധാനമന്ത്രിക്കും വൈസ് പ്രസിഡന്‍റിനുമായി പുതിയ വസതി, ശാസ്ത്രി ഭവൻ, നിർമ്മൻ ഭവൻ, ഉദ്യോഗ് ഭവൻ, കൃഷി ഭവനൻ, വായു ഭവൻ എന്നിവയുൾപ്പെടെ 10 പുതിയ കെട്ടിട നിർമാണ ബ്ലോക്കുകൾ എന്നിവ ഉള്‍പ്പെടുന്നതാണ് പുതിയ പദ്ധതി.

പഴയകെട്ടിടം

പഴയകെട്ടിടം

92 വര്‍ഷത്തെ പഴക്കമാണ് നിലവിലെ പാര്‍ലമെന്‍റ് മന്ദിരത്തിന് ഉള്ളത്. 1912-13 കാലയളവില്‍ എഡ്വിന്‍ ലുട്ടിന്‍സ്, ബെര്‍ബര്‍ട്ട് ബക്കര്‍ എന്നിവരാണ് മന്ദിരം തയ്യാറാക്കിയത്. ഇവിടുത്തെ അസൗകര്യം ചൂണ്ടിക്കാട്ടി പുതിയത് വേണമെന്ന നിര്‍ദ്ദേശം എംപിമാര്‍ ഉയര്‍ത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് 2022 ഓടെ പുതിയ പാര്‍ലമെന്‍റ് മന്ദിരം പണിയാന്‍ ഒരുങ്ങുന്നത്.

 9.5 ഏക്കർ സ്ഥലത്ത്

9.5 ഏക്കർ സ്ഥലത്ത്

888 സീറ്റുള്ള ലോക്സഭ ലോക്സഭ ഹാൾ, 384 സീറ്റുള്ള രാജ്യസഭ, ഇപ്പോഴുള്ള ഹാളിന് സമാനമായി ഒരു കോമണ്‍ ലോഞ്ച് എന്നിവയും എല്ലാ എംപിമാരുടെ ഓഫീസും ഇതിൽ ഉൾപ്പെടുന്നു.കൂടാതെ എല്ലാ എംപി മാർക്കും വെവ്വേറ ഓഫീസുകൾ,വിശാലമായ ഭരണഘടന ഹാൾ, ലൈബ്രറി ഹാൾ എന്നിവി ഉൾപ്പെടുന്നതാണ് പുതിയ മന്ദിരം.

നിലവിലുള്ള കെട്ടിടത്തിന് സമീപം 9.5 ഏക്കർ സ്ഥലത്താണ് പുതിയ പാർലമെന്റ് മന്ദിരം കെട്ടിടം നിർമ്മിക്കുക.

 ടാറ്റാ ഗ്രൂപ്പിന്

ടാറ്റാ ഗ്രൂപ്പിന്

നാല് നിലകളിലായി ഉയരുന്ന മന്ദിരത്തിന് ആറ് കവാടങ്ങളുണ്ടാകും. ലോക്സഭാ ചേംബറിന്‍റെ വലുപ്പം 3015 ചതുരശ്ര മീറ്ററാണ്.

നിലവിലെ മന്ദിരത്തിനേക്കാള്‍ 17,000 ചതുരശ്രമീറ്റര്‍ വലുതായിരിക്കും പുതിയ മന്ദിരം ഒരുങ്ങുന്നത്.കഴിഞ്ഞ സെപ്‌റ്റംബറിലാണ പുതിയ പാരലമെന്റ്‌ മന്ദിരം നിര്‍മ്മിക്കാനുള്ള കരാര്‍ കേന്ദ്ര സര്‍ക്കാര്‍ ടാറ്റാ ഗ്രൂപ്പിന്‌ നല്‍കിയത്‌. 861.90 കോടിയാണ്‌ നിര്‍മ്മാണ കരാര്‍.‌

PC: Twitter

സാമ്പത്തിക പ്രതിസന്ധിക്കിടെ

സാമ്പത്തിക പ്രതിസന്ധിക്കിടെ

അതേസമയം രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ ഇത്രയും ആർഭാടമായൊരു പദ്ധതി എന്തിനെന്ന പ്രതിഷേധമാണ് പ്രതിപക്ഷ കക്ഷികൾ ഉയർത്തുന്നത്. മാത്രമല്ല പരിസ്ഥിതി പ്രശ്നങ്ങളും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. സമഗ്രമായ പഠനം നടത്താതെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങരുതെന്നാണ് വിദഗ്ർ പറയുന്നത്.

കോടതിയിൽ

കോടതിയിൽ

പദ്ധതിക്കെതിരായ ഹർജി നിലവിൽ കോടതിയുടെ പരിഗണനയിലാണ്. നേരത്തേ ഹർജി പരിഗണിച്ച കോടതി പദ്ധതിക്കായി നിർമാണങ്ങൾ നടത്തുന്നതിനും മരങ്ങൾ മുറിക്കുന്നതിനുമുള്ള അനുമതി തടഞ്ഞിരുന്നു. അതേസമയം ശിലാസ്ഥാപനം നടത്താനും പദ്ധതിയുടെ കടലാസുപണികൾക്കും തടസ്സമില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

സ്പീക്കർ സ്വർണക്കടത്തുകാരെ സംരക്ഷിച്ചു; ഇനി പിടിച്ച് നിൽക്കാനാകില്ല, രാജിവെയ്ക്കണമെന്ന് കെ സുരേന്ദ്രൻ

സുകുമാരൻ നായരുടെ പ്രതികരണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ വികാരമെന്ന് ഉമ്മന്‍ ചാണ്ടി

സെന്‍ട്രല്‍ വിസ്ത; പുതിയ പാർല്ലമെന്റ് മന്ദിരം നിർമിക്കേണ്ട യാതൊരു കാര്യവുമില്ല: എളമരം കരീം

cmsvideo
  Pinarayi vijayn supports farmers protest

  English summary
  PM lays foundation stone for new parliament building; covers an area of ​​64,500 square meters
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X