കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമൂഴത്തില്‍ മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനം.... ജൂണ്‍ 7ന് പ്രധാനമന്ത്രി മാലിദ്വീപിലെത്തും!!

Google Oneindia Malayalam News

ദില്ലി: വമ്പന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തിയതിന് പിന്നാലെ വിദേശ രാജ്യങ്ങളിലെ ബന്ധം മെച്ചപ്പെടുത്താന്‍ ഒരുങ്ങുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആദ്യ സന്ദര്‍ശനം മാലിദ്വീപിലേക്കാണ്. ഉഭയകക്ഷി സന്ദര്‍ശനത്തിനായി അദ്ദേഹം ജൂണ്‍ 7ന് മാലിദ്വീപിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തെ സന്ദര്‍ശനമാണിത്. സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള മോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമായിരിക്കും ഇത്.

1

അതേസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് മോദിക്കുള്ള അഭിനന്ദനങ്ങള്‍ തുടരുകയാണ്. സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അദ്ദേഹത്തെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചു. ഖത്തര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി, ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ് മേ, ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രജപക്‌സെ എന്നിവരുടെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ വിളിച്ച് അഭിനന്ദനമറിയിച്ചിട്ടുണ്ട്.

മോദി മെയ് 30ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. സര്‍ക്കാര്‍ രുപീകരണവും അന്ന് തന്നെ ഉണ്ടാവും. മന്ത്രിമാര്‍ ആരൊക്കെയെന്ന കാര്യത്തില്‍ അടുത്ത ദിവസം തന്നെ വ്യക്തതയുണ്ടാവും. അമിത് ഷാ ആഭ്യന്തര മന്ത്രിയാവാനാണ് സാധ്യത. പുതുമുഖങ്ങളും മന്ത്രസഭയിലുണ്ടാവും. അരുണ്‍ ജെയ്റ്റ്‌ലിക്ക് പകരം പിയൂഷ് ഗോയല്‍ ധനമന്ത്രി പദം ഏറ്റെടുക്കും. വിദേശകാര്യ മന്ത്രി പദത്തിലേക്ക് നിര്‍മലാ സീതാരാമന്‍ എത്താനും സാധ്യതയുണ്ട്.

17ാം ലോക്‌സഭയിലെ ആദ്യത്തെ പാര്‍ലമെന്റ് സെഷന്‍ ജൂണ്‍ ആദ്യവാരം നടക്കാനും സാധ്യതയുണ്ട്. എന്നാല്‍ തീയ്യതി ഉറപ്പിച്ചില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങല്‍ സൂചിപ്പിക്കുന്നു. മോദി വിദേശ സന്ദര്‍ശനം കഴിഞ്ഞ് വന്ന ശേഷം നടത്താമെന്നാണ് ധാരണം. അങ്ങനെയെങ്കില്‍ ജൂണ്‍ 16ന് നടക്കാനാണ് സാധ്യത. പ്രതിപക്ഷ പാര്‍ട്ടികള്‍ പൂര്‍ണമായും ആദ്യ സെഷനില്‍ പങ്കെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.

രാഹുലിന്റെ വരവ് ഹിന്ദു വോട്ടുബാങ്കിനെയും സ്വാധീനിച്ചു, ഈഴവ നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പംരാഹുലിന്റെ വരവ് ഹിന്ദു വോട്ടുബാങ്കിനെയും സ്വാധീനിച്ചു, ഈഴവ നായര്‍ വോട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം

English summary
pm likely to visit maldives set for first bilateral visit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X