കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രിയാകാന്‍ ഇനിയില്ലെന്ന് മന്‍മോഹന്‍ സിങ്

  • By Soorya Chandran
Google Oneindia Malayalam News

ദില്ലി: ഇനിയും പ്രധാനമന്ത്രിയാകാന്‍ താന്‍ ഇല്ലെന്ന് മന്‍മോഹന്‍സിങ്. ഇക്കാര്യം മന്‍മോഹന്‍ സോണിയ ഗാന്ധിയെ അറിയിച്ചതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രധാനമന്ത്രിയാകാന്‍ ഇനിയില്ല. എന്നാല്‍ പാര്‍ട്ടിക്ക് വേണ്ടി ഇനിയും പ്രവര്‍ത്തിക്കും. രാഹുലിന് വഴികാട്ടിയാകുമെന്നും മന്‍മോഹന്‍ സിങ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

Manmohan Singh

ഒരു തിരഞ്ഞെടുപ്പിനെ പോലും നേരിടാതെ രണ്ട് തവണ പ്രധാനമന്ത്രിയായ ചരിത്രമാണ് മന്‍മോഹന്‍ സിങിനുള്ളത്. അറിയപ്പെടുന്ന സാമ്പത്തിക ശാസ്ത്രജ്ഞനില്‍ നിന്ന് നരസിംഹ റാവുവിന്റെ മന്ത്രിസഭയുല്‍ ധനമന്ത്രിയായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. ഏറെ വിവാദമായ പുത്തന്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തുടങ്ങിവച്ചത് മന്‍മോഹന്‍ ധനമന്ത്രിയായിരുന്ന കാലത്താണ്. രാജ്യത്ത് ഉദാരവത്കരണവും സ്വകാര്യ വത്കരണവും തുടങ്ങിവച്ചതും മന്‍മോഹന്‍ സിങ് ആണെന്ന് പറയാം.

ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോള്‍ സോണിയ ഗാന്ധിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ ആയിരുന്നു ഒടുവില്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മന്‍മോഹന്‍ സിങിനുള്ള വഴി തുറന്നത്. വിശ്വസ്തനും അഴിമതിക്കറ പുരളാത്തവനും ആയ ഒരാളെയായിരുന്നു സോണിയാ ഗാന്ധിക്ക് ആവശ്യം. ഇത് രണ്ടും തികഞ്ഞ, സാമ്പത്തിക ശാസ്ത്രജ്ഞനായ മന്‍മോഹന്‍സിങ്ങിന് തിരഞ്ഞെടുപ്പ് നേരിടാതെ അങ്ങനെ പ്രധാനമന്ത്രിയാകാനുള്ള നറുക്ക് വീഴുകയായിരുന്നു.

മന്‍മോഹന്‍ സിങിന്റെ തീരുമാനം സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പുറത്ത് വന്നിട്ടില്ല. ജനുവരി അഞ്ചിന് നടത്തുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം മന്‍മോഹന്‍ സിങ് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. തനിക്ക് ഒരു ഇടവേള വേണമെന്നും അതിന് ശേഷം വീണ്ടും പാര്‍ട്ടി പ്രവര്‍ത്തനവുമായി സജീവമാകാമെന്നുമാണ് മന്‍മോഹന്‍ സോണിയയെ അറിയച്ചിട്ടുള്ളതെന്നാണ് വിവരം.

English summary
PM Manmohan Singh against third term, wants to mentor Rahul Gandhi .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X