കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേട്ടം പറഞ്ഞാല്‍ വോട്ട് കിട്ടും;മന്‍മോഹന്‍ സിംഗ്

  • By Meera Balan
Google Oneindia Malayalam News

ദില്ലി: ഭരണപരമായി ഒട്ടേറെ വീഴ്ചകള്‍ പറ്റിയെന്നും ഈ വീഴ്ചകളില്‍ നിന്നും പലതും പഠിയ്ക്കാന്‍ കഴിഞ്ഞെന്നും പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. കോണ്‍ഗ്രസിന്റെ ഭരണ നേട്ടങ്ങളെപ്പറ്റി ജനങ്ങളെ ബോധവാന്‍മാരാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ വിജയിക്കാമെന്നും മന്‍മോഹന്‍ സിംഗ് പ്രത്യാശ പ്രകടിപ്പിച്ചു. ദില്ലിയില്‍ ചേര്‍ന്ന് എഐസിസി യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.

കല്‍ക്കരിപ്പാട വിതരണത്തില്‍ നിയമം ലംഘിച്ച് യാതൊന്നും നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. കല്‍ക്കരിപ്പാട അഴിമതി ഉള്‍പ്പടെ ഒട്ടേറെ ആരോപണങ്ങളാണ് കോണ്‍ഗ്രസിനെതിരെ ഉള്ളത്. ഇതില്‍ നിന്നെല്ലാം ഒട്ടേറെ കാര്യങ്ങള്‍ പഠിയ്ക്കാന്‍ കഴിഞ്ഞെന്നും മന്‍മോഹന്‍ സിംഗ്.

Manmohan Singh

കോണ്‍ഗ്രസിന് ഒട്ടേറെ നല്ലകാര്യങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. രാഹുല്‍ ഗാന്ധിയുടെ തണലില്‍ കോണ്‍ഗ്രസ് ഇനിയും തിളക്കം കൈവരിയ്ക്കുമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. തിരിച്ചടികളില്‍ നിന്ന് ഉണര്‍ന്ന് പ്രവര്‍ത്തിയ്ക്കാന്‍ കോണ്‍ഗ്രസിന് കഴിയും. രാജ്യത്തെ ഏക പുരോഗമന പ്രസ്ഥാനമാണ് കോണ്‍ഗ്രസെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
We made some mistakes, but we learnt from them, PM Manmohan Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X