പ്രധാനമന്ത്രിയുടെ മന്‍കിബാത്തിന് ഒരു വയസ്
ദില്ലി:പ്രധാനമന്ത്രിയുടെ റോഡിയോ പ്രഭാഷണ പരിപാടിയായ മന്‍കിബാത്തിന് സംപ്രേക്ഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ജനങ്ങള്‍ നല്‍കിയ പിന്തുണക്ക് നന്ദി രേഖപ്പെടുത്തി കൊണ്ട് മന്‍കിബാത്തിലൂടെ സംസാരിക്കുകയായിരുന്നു അദേഹം.
ഗ്രാമീണ ജനങ്ങള്‍ക്ക് പ്രധാമന്ത്രിയുമായി നേരിട്ട് ബന്ധപ്പെടുന്നതിനുള്ള സാഹചര്യമൊരുക്കുകയാണ് മന്‍കിബാത്തിലൂയെ ലക്ഷ്യമിട്ടത്. ജനങ്ങളില്‍ നിന്നും ഒരുപാട് കാര്യങ്ങള്‍ പടിക്കാന്‍ കഴിഞ്ഞെന്നും വന്ന കത്തുകളില്‍ പങ്കുവെച്ച കാര്യങ്ങളില്‍ നിന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

മന്‍കിബാത്തിലൂടെ ആവശ്യപ്പെട്ടതിനു ശേഷം ഖാദി വില്‍പന ഇരട്ടിയായെന്നും, പാചകവാതക സബ്‌സിഡി ഉപേക്ഷിക്കാന്‍ തയ്യാറായി എന്നതും വലിയ കാര്യമാണെന്നും അദേഹം കൂട്ടി ചേര്‍ത്തു.
2014 ഡിസംബര്‍ മാസത്തിലാണ് മന്‍കിബാത്ത് സംപ്രേക്ഷണം തുടങ്ങിയത്. മാസത്തില്‍ 12 എഡിഷനുകള്‍ വീതമാണ് ദൂരദര്‍ശനിലൂടെ ജനങ്ങളില്‍ എത്തുന്നത്. സര്‍ക്കാര്‍ പദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും മന്‍കിബാത്ത് വലിയ പങ്കു വഹിച്ചുട്ടു്ണ്ട്.












Click it and Unblock the Notifications